മുള്ള്യാർകുർശ്ശിയിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം
Perinthalmanna RadioDate: 20-02-2024പെരിന്തൽമണ്ണ: മുള്ള്യാർകുർശ്ശിയിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. വൈകിട്ട് നാലരയോടെ മാട്ടുമ്മല്‍ സ്വദേശി ഉമൈറിന്‍റെ വീട്ടുമുറ്റത്ത് നിന്ന ആടിനെ പുലി കടിച്ച് കൊണ്ടു പോയി. പുലിയെ കണ്ടെത്താൻ പ്രദേശത്ത് നാട്ടുകാർ തിരച്ചില്‍ തുടങ്ങി. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.രണ്ടാഴ്ച മുമ്പ് സമാന രീതിയില്‍ പുലിയുടെ ആക്രമണം നടന്നിരുന്നു. ആടിനെ കടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് കാമറകള്‍ സ്ഥാപിച്ചു. എന്നാല്‍, കാമറയില്‍ നിന്ന് പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. സ്ഥിരമായി പുലി സാന്നിധ്യമുള്ള പ്രദേശമാണ് മുള്ള്യാർകുർശ്ശി. ഉമൈറിന്‍റെ തന്നെ ഇരുപതോളം ആടുകളെ മുമ്പ് പുലി കടിച്ചു കൊന്നിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio....






