Tag: 200225

അടിക്കടി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
Local

അടിക്കടി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

Perinthalmanna RadioDate: 20-02-2025പട്ടിക്കാട്: വടപുറം- പട്ടിക്കാട് സംസ്ഥ‌ാന പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടിക്കടി അറ്റകുറ്റ പണികൾക്കായി ദിവസം മുഴുവൻ അടച്ചിടുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഗേറ്റ് ഭാഗത്തുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനായാണ് വരുന്ന ശനിയും ഞായറും (ഫെബ്രുവരി 22, 23) റെയിൽവേ ഗേറ്റ് അടച്ചിടുന്നത്. കഴിഞ്ഞ ശനിയും ഞായറും മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി പകൽ മുഴുവൻ സമയവും അടച്ചിട്ടതിനാൽ നിരവധി വാഹനങ്ങൾ കുടുങ്ങി.ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള തിരക്കുള്ള പാതയായതിനാൽ ഗേറ്റ് അടക്കുന്ന വിവരമറിയാതെ ദൂരദേശങ്ങളിൽ നിന്നു വന്ന വാഹനങ്ങൾ ഏറെ ദുരിതത്തിലായി. ഇവർ കിലോമീറ്ററുകൾ താണ്ടിയാണ് ലക്ഷ്യ സ്‌ഥാനത്തെത്തിയത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ആംബുലൻസുകൾക്കും ദുരിതമാകുന്നുണ്ട്.ശനി, ഞായർ ...
പെരിന്തല്‍മണ്ണയിലെ പാതിവില തട്ടിപ്പ് കേസുകള്‍; പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ ക്രൈംബ്രാഞ്ചിന്
Local

പെരിന്തല്‍മണ്ണയിലെ പാതിവില തട്ടിപ്പ് കേസുകള്‍; പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാല്‍ ക്രൈംബ്രാഞ്ചിന്

Perinthalmanna RadioDate: 20-02-2025പെരിന്തല്‍മണ്ണ: പാതിവില ഓഫറില്‍ പണം തട്ടിയെടുത്ത സംഭവങ്ങളില്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയാല്‍ ക്രൈംബ്രാഞ്ചിന് കൈമാറും.നാഷനല്‍ എൻ.ജി.ഒ കോണ്‍ഫെഡറേഷനില്‍ പെരിന്തല്‍മണ്ണയിലെ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ 1.8 കോടി രൂപയും അങ്ങാടിപ്പുറത്തെ കെ.എസ്.എസ് എന്ന കർഷക സംഘടന 34 ലക്ഷം രൂപയും പിരിച്ചെടുത്ത് നല്‍കിയതുമായി ബന്ധപ്പെട്ടാണ് പെരിന്തല്‍മണ്ണയിലെ പ്രധാനപ്പെട്ട രണ്ടു പരാതികള്‍. പണം പിരിച്ചുനല്‍കിയ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പ്രവർത്തനങ്ങളും അന്വേഷിക്കുന്നുണ്ട്. മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ വഴി പണമടച്ചവരാണ് പെരിന്തല്‍മണ്ണയില്‍ കബളിപ്പിക്കപ്പെട്ടവരിലേറെയും.മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷൻ മുഖ്യ ഭാരവാഹി നജീബ് കാന്തപുരം എം.എല്‍.എ‍യുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പണം കൈപ്പറ്റിയ സന്നദ...
വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
Local

വില്ലേജ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

Perinthalmanna RadioDate: 20-02-2025പെരിന്തൽമണ്ണ: ഇടതു സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനാണെന്ന് കെപിസിസി സെക്രട്ടറി വി. ബാബുരാജ് പറഞ്ഞു. നികുതി കൊള്ളക്കും ജനദ്രോഹ ബജറ്റിനുമെതിരെ പെരിന്തൽമണ്ണ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ചരിത്രത്തില്‍ ഇതു പോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. ആയിരക്കണക്കിന് കോടികള്‍ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ്  കോടി കണക്കിന് രൂപയുടെ  നിക...
റെയിൽവേയുടെ പച്ചക്കൊടിയില്ല; വേണാട് തൽക്കാലം നിലമ്പൂരിലേക്കില്ല
Local

റെയിൽവേയുടെ പച്ചക്കൊടിയില്ല; വേണാട് തൽക്കാലം നിലമ്പൂരിലേക്കില്ല

Perinthalmanna RadioDate: 20-02-2025പെരിന്തൽമണ്ണ: തിരുവനന്തപുരം ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന യാത്രക്കാരുടെ സ്വപ്നത്തിനും ആവശ്യങ്ങൾക്കും ഇനിയും കാത്തിരിക്കണം. റെയിൽവേയുടെ ഇതു സംബന്ധിച്ച പ്രാഥമിക സാധ്യതാ പഠനത്തിലും വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലും തീരുമാനം ആശാവഹമല്ല. കഴിഞ്ഞ ദിവസം വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പി.പി.സുനീർ എംപി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് മറുപടിയായി ഈ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചിരുന്നു.രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വേണാട് എക്‌സ്‌പ്രസ് 12.25 നാണ് ഷൊർണൂരിൽ എത്തുക. തിരിച്ച് 2.35 ന് ഷൊർണൂരിൽ നിന്ന് യാത്ര ആരംഭിക്കുന്നതാണ് ഇപ്പോഴത്തെ സമയക്രമം. ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിൽ നിലമ്പൂരിൽ ഉൾപ്പെടെ 22 കോച്ചുകൾ നിർത്തിയിടാൻ സൗകര്യമില്...
മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം
Local

മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

Perinthalmanna RadioDate: 20-02-2025പെരിന്തൽമണ്ണ: മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വളർത്തു നായയെ കടിച്ച് മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തുകയും നായുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ അടയാളമുള്ളതിനാലും പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ബുധനാഴ്ച മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ, മാട് റോഡ് പ്രദേശങ്ങളിൽ നാലിടങ്ങളിലായി പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കെണി സ്ഥാപിച്ച മാട് റോഡ് ഭാഗത്ത് പുലർച്ചെ 5.45-ന് പുലി നടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികൻ പറഞ്ഞു. 6.30-ഓടെ റബ്ബർത്തോട്ടം തൊഴിലാളികളുടെ വളർത്തുനായയെ കാണാതാവുകയും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുറിവേറ്റ നിലയിൽ കണ്ടെത്തുകയുമായിരുന്നു.ഉച്ചയ്ക്ക് രണ്ടോടെ പുതുപ്പറമ്പ് ചേരി ഭാഗത്ത് ചോലയുടെ സമീപവും പുലിയെ കണ്ടതായി പറയുന്നു. വൈകീട്ട് ഏഴോടെ മദീന റോഡിൽ ഫോറസ്റ്റ് ഓഫീസിന് തൊട്ടു സമീപത്തുകൂടി നായയെ കടിച്ചുതൂക്കി കൊണ്ടുപോകുന്നത് പ്...