ബാങ്കിൽ നിന്ന് വലിയ തുക പിൻവലിക്കുന്നവർ രേഖകൾ കൈയിൽ കരുതണമെന്ന് ജില്ലാ കളക്ടർ
Perinthalmanna RadioDate: 20-03-2024മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എൻഫോഴ്സ്‌മെന്റ്, എസൻഷ്യൽ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴിൽ എയർ ഇന്റലിജൻസ്, സ്‌പെഷ്യൽ കംപ്ലൈന്റ് മോണിറ്ററിംഗ് എന്നീ രണ്ട് യൂണിറ്റുകൾക്ക് രൂപം നൽകാനും ഇത്തരത്തിൽ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങൾ യഥാക്രമം കമ്മിഷനെ അറിയിക്കാനും കളക്ടർ നിർദ്ദേശിച്ചു. 28 മുതലാണ് യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കേണ്ടത്.ബാങ്കുകളിൽ നിന്നും വലിയ തുക പിൻവലിക്കുന്ന ഉപഭോക്താക്കൾ ബാങ്ക് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്കിൽ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാൽ ഇവ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ലീഡ്ബാങ്ക് മാനേജർക്ക് കളക്ടർ നിർദ്ദേശം നൽകി. കൂടാതെ, ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം കൊണ്ടുപോകുന്ന സാഹ...






