Tag: 200325

രണ്ടു മാസത്തിനിടെ ദക്ഷിണ റെയിൽവേയിൽ പിടിച്ചത് 2.15 കോടിയുടെ ലഹരി ഉത്പന്നം
Local

രണ്ടു മാസത്തിനിടെ ദക്ഷിണ റെയിൽവേയിൽ പിടിച്ചത് 2.15 കോടിയുടെ ലഹരി ഉത്പന്നം

Perinthalmanna RadioDate: 20-03-2025മലപ്പുറം : ദക്ഷിണ റെയിൽവേയുടെ പരിധിയിൽ രണ്ടു മാസത്തിനിടെ പിടികൂടിയത് 2.15 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങൾ. ആർപിഎഫിന്റെ നേതൃത്വത്തിൽ തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തിയ തിരച്ചിലിലാണ് ഇത്രയും ലഹരി ഉത്പന്നങ്ങൾ പിടിച്ചത്. മുൻവർഷത്തേക്കാൾ വലിയ വർധനയാണ് ഇക്കൊല്ലം തുടക്കത്തിൽത്തന്നെ ഉണ്ടായിട്ടുള്ളത്.കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടിയുടെ കത്തിന് മറുപടിയായി ദക്ഷിണ റെയിൽവേ ജനറൽമാനേജർ നൽകിയ മറുപടിയിലാണ് ഈ വിവരം. ഇക്കാലയളവിൽ 421.87 കിലോ ലഹരിയുത്പന്നങ്ങളാണ് ആർപിഎഫിന്റെ ക്രൈം ഇന്റലിജന്റ് ബ്രാഞ്ചും പ്രിവെൻഷൻ യൂണിറ്റും ചേർന്ന് പിടിച്ചെടുത്തത്.ഇതിൽ മദ്യവും പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുമെല്ലാം പെടും. ഇവ കടത്തിയ 31 പേരെ അറസ്റ്റ്‌ചെയ്തു. തീവണ്ടിവഴിയുള്ള ലഹരിക്കടത്ത് തടയണമെന്ന് സിറാജുദ്ദീൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു...
ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി മങ്കട
Local

ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി മങ്കട

Perinthalmanna RadioDate: 20-03-2025മങ്കട : നാൽക്കവലയായ മങ്കടയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു. വീതി കുറഞ്ഞ കൂട്ടിൽ റോഡിലേക്കും മലപ്പുറം റോഡിലേക്കും വാഹനം പ്രവേശിക്കുമ്പോൾ എതിൽ ദിശയിൽ നിന്ന്‌ മറ്റൊരു വാഹനം വന്നാൽ പ്രധാന പാതയിൽ കുരുക്കാവും. ഇത് സംസ്ഥാന പാതയിലേക്ക് വ്യാപിക്കുന്നതിനാൽ മഞ്ചേരി പെരിന്തൽമണ്ണ മങ്കട-മലപ്പുറം, മങ്കട-പട്ടിക്കാട് റോഡിലും രൂക്ഷമായ ഗതാഗതക്കുരുക്കാവും. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഈ സ്ഥലങ്ങളിലെ അനധികൃത പാർക്കിങ്ങും കുരുക്കിന് ആക്കംകൂട്ടുന്നു. നിശ്ചിത ബസ്‌ബേയോ കാത്തിരിപ്പുകേന്ദ്രങ്ങളോ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.സ്വകാര്യ ബസുകൾ മുഖാമുഖം നിന്നതിനാൽ കഴിഞ്ഞ ദിവസം മങ്കടയിൽ ദീർഘനേരം ഗതാഗത തടസ്സമുണ്ടായി. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കുരുക്ക് ഒഴിവാക്കിയത്. ബസ്-ബേയും കാത്തിരിപ്പു കേന്ദ്രങ്ങളും ജങ്ഷനിൽനിന്ന് സൗകര്യപ...
പെരിന്തൽമണ്ണയിൽ സ്വർണ വ്യാപാരികൾ ആക്രമിക്കപ്പെടുന്നത് നാല് മാസത്തിനിടെ രണ്ടാം തവണ
Local

പെരിന്തൽമണ്ണയിൽ സ്വർണ വ്യാപാരികൾ ആക്രമിക്കപ്പെടുന്നത് നാല് മാസത്തിനിടെ രണ്ടാം തവണ

Perinthalmanna RadioDate: 20-03-2025പെരിന്തൽമണ്ണ : ജൂവലറി അടച്ച് വീട്ടിലേക്കുപോകുന്നവർ ആക്രമിക്കപ്പെടുന്നത് നാലുമാസത്തിനിടെ രണ്ടാമത്തെത്തവണ. കഴിഞ്ഞ നവംബർ 21-നാണ് ഊട്ടി റോഡിൽ ജൂവലറി നടത്തുന്ന സഹോദരങ്ങളെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ടശേഷം മുഖത്ത് കുരുമുളക് സ്പ്രേചെയ്ത്‌ സ്വർണം കവർന്നത്. പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷന് സമീപത്ത് രാത്രി നടന്ന സംഭവത്തിൽ 3.272 കിലോ ഗ്രാം സ്വർണമാണ് കവർന്നത്.സമാനരീതിയിൽ രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ദർശൻ ജൂവലറി ഉടമ ചൊവ്വാഴ്ച മുളകുപൊടി എറിഞ്ഞുള്ള കവർച്ചാശ്രമത്തിനിരയായത്. എന്നാൽ ഇത്തവണ സ്വർണം ലോക്കറിൽ വെച്ചതിനാൽ നഷ്ടപ്പെട്ടില്ല. സ്കൂട്ടർ മാത്രമാണ് നഷ്ടപ്പെട്ടത്. ജൂവലറി ഉടമകൾ സ്വർണം കൈകാര്യംചെയ്യുന്ന രീതി കൃത്യമായി കവർച്ചക്കാർ നിരീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് രണ്ട് സംഭവങ്ങളും.പെരിന്തൽമണ്ണ ഊട്ടി...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM

      റംസാന്‍ - 19Perinthalmanna RadioDate: 20-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:16 AM▪️ളുഹ്‌ർ: 12:37 PM▪️അസർ: 03:54 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:50 PMറംസാൻ സന്ദേശം"ആയുധം കൊണ്ട് മുറിയുന്നത് ശരീരമാണെങ്കിൽ...വാക്ക് കൊണ്ട് മുറിയുന്നത് മനസ്സാണ്...ലക്ഷ്യമില്ലാതെ എറിയുന്ന അമ്പ് പോലെയാണ് ചിന്തിക്കാതെ പറയുന്ന വാക്കുകൾ...എപ്പോഴും പരസ്പരം വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക..."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz-------...
മലപ്പുറം സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 വരെ മാത്രം
Local

മലപ്പുറം സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 വരെ മാത്രം

Perinthalmanna RadioDate: 20-03-2025മലപ്പുറം : മലപ്പുറം പോലീസ്‌സ്റ്റേഷൻ പരിധിയിൽ ടർഫുകൾ രാത്രി 12 വരെ മാത്രം തുറന്നുപ്രവർത്തിക്കുവാൻ മലപ്പുറം പോലീസ്‌സ്റ്റേഷൻ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിൽ തീരുമാനമായി. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടിവരുന്ന പശ്ചാത്തത്തിൽ പോലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് യോഗംചേർന്നത്. രാത്രി ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, ലഹരി വിപണനവും നടക്കുന്നതായ വിവരമുണ്ട്. ഇതിനാൽ അക്രമങ്ങളും കളവുകളും കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തും. ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു................................................കൂടുതൽ ...
ചെമ്മാണിയോട് പാമ്പാളൻ കട്ടിങ്ങിൽ മേൽപ്പാലത്തിനായുള്ള  കാത്തിരിപ്പ് നീളുന്നു
Local

ചെമ്മാണിയോട് പാമ്പാളൻ കട്ടിങ്ങിൽ മേൽപ്പാലത്തിനായുള്ള  കാത്തിരിപ്പ് നീളുന്നു

Perinthalmanna RadioDate: 20-03-2025മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിലെ താഴെ ചെമ്മാണിയോട് പാമ്പാളൻ കട്ടിങ്ങിൽ മേൽപ്പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. മേലാറ്റൂർ-കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് മേൽപ്പാലം നിർമിക്കണമെന്നുള്ള ജനകീയ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇന്നും അത് സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്.റെയിൽവേ ലൈനിന്റെ വൈദ്യുതീകരണവും ഡ്രൈനേജ് നിർമാണവുമെല്ലാം പൂർത്തിയായതോടെ പാളം മുറിച്ചുകടന്നുള്ള കാൽനടയാത്ര വലിയ വെല്ലുവിളിയാണിപ്പോൾ. ഇരുവശത്തും റോഡ് വന്നുനിൽക്കുന്നുണ്ടെങ്കിലും പാളവും ഡ്രൈനേജുമെല്ലാം ക്രോസ് ചെയ്യാൻ കഴിയാത്തതിനാൽ റോഡ് പൂർണതോതിൽ ഉപയോഗിക്കാനാവില്ല. സ്‌കൂൾ, കോളേജ് വിദ്യാർഥിളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. കീഴാറ്റൂർ ഭാഗത്തുനിന്ന് കേവലം ഒരു കിലോമീറ്റർ മാത്രമുള്ള ചെമ്മാണിയോട്ടേക്കും തിരിച്ചും യാത്രചെയ്യ...