Tag: 200326

പെട്രോൾവില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി<br>
Local

പെട്രോൾവില വര്‍ധിപ്പിച്ചു; പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ കൂട്ടി

Perinthalmanna RadioDate: 20-03-2026 ന്യൂഡല്‍ഹി: പ്രീമിയം പെട്രോളിന് രണ്ട് രൂപയിലേറെ വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. ഭാരത് പെട്രോളിയത്തിന്റെ പ്രീമിയം പെട്രോളായ സ്പീഡ്, ഇന്ത്യന്‍ ഓയിലിന്റെ എക്‌സ്പി95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ എന്നിവയ്ക്കാണ് 2.35 രൂപ വരെ വര്‍ധിപ്പിച്ചത്. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിട്ടില്ല.പശ്ചിമേഷ്യയിലെ യുദ്ധം ആഗോളതലത്തില്‍ ഊര്‍ജവിതരണത്തെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. വില വര്‍ധനവ് ഇന്ന് നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്ത് കടുത്ത എല്‍പിജി ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് പ്രീമിയം പെട്രോളിന്റെ വിലവര്‍ധന.യുഎസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ തുടങ്ങിയ യുദ്ധത്തിന്റെ ഫലമായി അസംസ്‌കൃത എണ്ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. ബാരലിന് 65 ഡോ...
നജീബ് കാന്തപുരം നാമനിർദേശ പത്രിക സമർപ്പിച്ചു <br>
Local

നജീബ് കാന്തപുരം നാമനിർദേശ പത്രിക സമർപ്പിച്ചു

Perinthalmanna RadioDate: 20-03-2026 പെരിന്തൽമണ്ണ ∙ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ടൗൺ മസ്‌ജിദിൽ പി.വി.എസ്.മുസ്‌തഫ പൂക്കോയ തങ്ങളുടെ കബറിടത്തിൽ സിയാറത്തിനു ശേഷം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫിസിലെത്തി അവിടെ നിന്ന് പ്രവർത്തകരോടും നേതാക്കളോടുമൊപ്പം പ്രകടനമായി സബ് കലക്ടർ ഓഫിസിലെത്തിയാണ് സബ് കലക്ടർ സാക്ഷി മോഹനു മുൻപാകെ പത്രിക സമർപ്പിച്ചത്.മുൻമന്ത്രി നാലകത്ത് സൂപ്പി, എ.കെ.മുസ്തഫ, എസ്.അബ്‌ദുൽ സലാം, എ.കെ.നാസർ, വി.ബാബുരാജ്, എം.എം.സക്കീർ ഹുസൈൻ, എന്നിവരും ഒപ്പമുണ്ടായിരുന്നു.ഒരു സെറ്റ് പത്രികയാണ് ഇന്നലെ നൽകിയത്. യുഡിഎഫ് കമ്മിറ്റി ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രചാരണം കൂടുതൽ സജീവമാക്കുമെന്നും നജീബ് കാന്തപുരം പറഞ്ഞു.കഴിഞ്ഞ 5 വർഷക്കാലത്തെ പ്രവർത്തനത്തെ വിലയിരുത്തി തന്നെയാകും ജനം വോട്ടു ചെയ്യുകയെന്ന ഉറച്ച ബോധ്യമുണ്ട്.ജനങ്ങളെ സ...
വിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിട; ഇന്ന് ചെറിയ പെരുന്നാൾ<br>
Local

വിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിട; ഇന്ന് ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 20-03-2026 പെരിന്തൽമണ്ണ: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് കേരളത്തിൽ ഇന്ന് വിശ്വാസികൾ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കും. അന്നപാനീയങ്ങൾ വെടിഞ്ഞും ആരാധനാ കർമ്മങ്ങളിൽ മുഴുകിയും നിരാലംബരെ സഹായിച്ചും നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിലാണ് ഇസ് ഇസ്‌ലാം മതവിശ്വസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഇന്നലെ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. ഹിജ്റ വർഷത്തിലെ 10-ാം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ദിനമാണ് ചെറിയ പെരുന്നാൾ. പുതിയ വസ്ത്രങ്ങളണിഞ്ഞും പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തും മധുരം പങ്കിട്ടും സൗഹൃദങ്ങൾ പുതുക്കിയും ബന്ധുക്കളെ സന്ദർശിച്ചും വിശ്വാസികൾ പെരുന്...
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ<br>
Local

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

ത്യാഗത്തിന്റെയും, ലാളിത്യത്തിന്റെയും, പരിശുദ്ദിയുടെയും പുണ്യമാസം അസ്തമിക്കുമ്പോൾ, ശവ്വാലിൻ അമ്പിളിമാമൻ മാനത്ത് ഉദിച്ചു കൊണ്ട് ഒരു പെരുന്നാൾ കൂടി മുസ്ലിം കൈരളിക്ക് ആഗതമായിരിക്കുന്നു. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ എന്ന തക്ബീറോട് കുടി നാടെങ്ങും ആഹ്ലാദപൂർവം ആ പുണ്യ മുഹൂർത്തത്തെ വരവേൽക്കുകയാണ്... ഒരു മാസത്തെ വ്രതാനുഷ്‌ഠാനങ്ങളിലും പ്രാര്‍ത്ഥനകളിലും ദാനധര്‍മങ്ങളിലും മുഴുകിയ വിശ്വാസികള്‍ക്ക്‌ കണ്ണീരോടെ പുണ്യ മാസത്തെ യാത്രയാക്കുമ്പോഴും, ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്ന്‌ ലഭിച്ച അവര്‍ണനീയമായ ദിനമത്രേ ഈദുല്‍ ഫിത്വർ... എങ്ങും തക്ബീർ ധ്വനികൾ ഉയരുമ്പോൾ, കുട്ടികൾ എല്ലാം മതിമറന്ന് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുകയാണ്. പെണ്ണുങ്ങൾ മൈലാഞ്ചിയുമണിഞ്ഞ്‌ മൊഞ്ചോടുകൂടിയാണ് പെരുന്നാളിനെ വരവേൽക്കുന്നത്. അടുക്കളകളാകട്ടെ പെരുന്നാൾ അപ്പത്തിന്റെ ഗന്ധത്താൽ നിറയുകയാണ്... നിസ്കാരവും കഴിഞ്ഞു പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേർന്നുക...