കുരുന്നുകൾക്ക് ആവേശം പകര്‍ന്ന് മദ്രസകളിൽ പ്രവേശനോത്സവം
Perinthalmanna RadioDate: 20-04-2024പെരിന്തൽമണ്ണ: കുരുന്നുകള്‍ക്ക് ആവേശമായി വര്‍ണാഭമായ ചടങ്ങുകളോടെ മദ്രസകളിൽ പ്രവേശനോത്സവം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ കീഴിൽ സംസ്ഥാനത്തിനകത്തും പുറത്തുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള 10771 മദ്റസകളിലാണ് ഇന്ന് മദ്രസ പ്രവേശനോത്സവം നടത്തിയത് വളരെ വിപുലമായരീതിയിലാണ് സംസ്ഥാനത്തെ വിവിധ മഹല്ലുകളിൽ മദ്രസകളിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്. വിവിധ മഹല്ലുകളിൽ ഖതീബുമാരുടെ നേതൃത്വത്തിൽ പ്രാർത്ഥനാനിര്ഭരമായ ചടങ്ങുകളോടെ തുടക്കമായ മദ്രസ പ്രവേശനോത്സവത്തിൽ നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു ഒന്നാം ക്ലാസ് മുതൽ പ്ലസ്‌ടു വരെ യുള്ള ക്ളാസുകളിൽ പന്ത്രണ്ട് ലക്ഷത്ത...





