അങ്ങാടിപ്പുറത്ത് റെയിൽവേ ട്രാക്കിൽ സ്ത്രീയെ തള്ളിയിട്ട് സ്വർണ്ണാഭരണം കവർന്ന പ്രതി പിടിയിൽ
Perinthalmanna RadioDate: 20-05-2025പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് കഴുത്തിൽ ഉണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.മെയ് 14-ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. അങ്ങാടിപ്പുറത്ത് ബാറിൽ ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ പിറകെ എത്തിയ പ്രതി തള്ളിയിട്ട് കഴുത്തിലുണ്ടായിരുന്ന രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കവര്‍ച്ച ചെയ്ത് ഓടുകയായിരുന്നു. തുടർന്ന് യുവതി പിറകെ ഓടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹ പ്രവര്‍ത്തകരെ കൂട്ടി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് പെരിന...