Tag: 200625

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ജൂൺ 23 തിങ്കളാഴ്ച
Local

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 75.27 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ജൂൺ 23 തിങ്കളാഴ്ച

Perinthalmanna RadioDate: 20-06-2025ജൂണ്‍ 19 ന് നടന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. 1,13,299 പുരുഷ വോട്ടര്‍മാരില്‍ 81,007 ഉം 1,18,750 സ്ത്രീകളില്‍ 93,658 ഉം എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ രണ്ട് പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്.വോട്ടെണ്ണല്‍ 23 ന് തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം 263 പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടിയങ് യന്ത്രങ്ങള്‍ ചുങ്കത്തറയില്‍ എത്തിച്ച് രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മാര്‍ത്തോമാ സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പൂട്ടി സീല്‍ ചെയ്തു. കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പൊലീസ് എന്നിവയുടെ നേതൃത്വത്...
അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിന് പുറമേ ദേശീയ പാതയിലെ കുഴികളും<br>
Local

അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിന് പുറമേ ദേശീയ പാതയിലെ കുഴികളും

Perinthalmanna RadioDate: 20-06-2025പെരിന്തൽമണ്ണ : ഇടതടവില്ലാതെ ആംബുലൻസുകൾ പായുന്ന ആശുപത്രി നഗരത്തിൽ അഴിയാത്ത ഗതാഗത കുരുക്കിന് പുറമെ ജനത്തെ ദുരിതത്തിലാക്കി റോഡ് തകർച്ചയും. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ സമയവും സാവകാശവും ഉണ്ടായിട്ടും അധികാരികൾ അതിന് മുതിരാത്തത് പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് സ്ഥിരമായി ഗതാഗത സ‌ംഭവനമുണ്ടാവുന്നു. അങ്ങാടിപ്പുറം മേൽപാലത്തിന് അടുത്ത് രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് മിക്കപ്പോഴും കെണിയാണ്.ഇതിൽ ചളിവെള്ളം നിറഞ്ഞ് കല്ലുകൾ അടർന്ന് യാത്ര ദുസ്സഹമാവുകയാണ്. നേരേ ചൊവ്വേ യാത്ര ചെയ്യാവുന്ന റോഡായാൽ പോലും ഈ ഭാഗത്ത് ചരക്കു വാഹനങ്ങളും ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിറഞ്ഞ് കുരുക്കാണ്. അതിനു പുറമെയാണ് റോഡിലെ വലിയ കുഴികൾ.ദേശീയ പാതയുടെ ഇരു വശങ്ങളിലുമുള്ള ഓവുചാൽ വൃത്തിയാക്കി വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള വഴികൾ ഒരുക്കിയിട്ടില്ല. മഴക്കാലത...
ട്രോളിങ് നിരോധനത്തിനൊപ്പം മഴയും മീൻലഭ്യത വൻതോതിൽ കുറഞ്ഞു
Local

ട്രോളിങ് നിരോധനത്തിനൊപ്പം മഴയും മീൻലഭ്യത വൻതോതിൽ കുറഞ്ഞു

Perinthalmanna RadioDate: 20-06-2025ട്രോളിങ് നിരോധനത്തിനൊപ്പം കാറ്റും മഴയും കനത്തത്തോടെ മീന്‍ലഭ്യത വന്‍തോതില്‍ കുറഞ്ഞു. ഇതോടെ മത്തിയും അയലയും ഉള്‍പ്പെടെയുള്ള മീനുകളുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം അയലയും മത്തിയും കിലോഗ്രാമിന് 400 രൂപയ്ക്കാണ് വിറ്റത്. മത്തിക്ക് 350 രൂപയും അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. ട്രോളിങ് നിരോധന സമയത്ത് മൂന്നുപേര്‍ക്കുമുതല്‍ 40 പേര്‍ക്കുവരെ പോകാവുന്ന പരമ്പരാഗത വള്ളങ്ങളിലാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ പോകാറുള്ളത്. എന്നാല്‍, ഇത്തവണ ട്രോളിങ് തുടങ്ങിയ ജൂണ്‍ ഒന്‍പതുമുതല്‍ കനത്ത മഴയും കാറ്റും തുടങ്ങി. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതാണ് മീന്‍ കിട്ടുന്നത് വന്‍തോതില്‍ കുറഞ്ഞതിന് കാരണം.ദിവസങ്ങള്‍ക്കുശേഷം മാനം അല്പം തെളിഞ്ഞ ബുധനാഴ്ചയാണ് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയത്.കേരളത്തില്‍ മീന്‍ല...
ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മേൽക്കൂര കാറ്റിൽ തകർന്നു <br>
Other

ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മേൽക്കൂര കാറ്റിൽ തകർന്നു

Perinthalmanna RadioDate: 20-06-2025പെരിന്തൽമണ്ണ : കനത്ത മഴയിലും കാറ്റിലും ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു. മൂന്നാം നിലയിലെ ഷീറ്റിൻ്റെ പകുതി ഭാഗവും കാറ്റിൽ തകർന്ന് താഴെ വീഴുകയായിരുന്നു. ജില്ല പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയാണ് ചൊവ്വാഴ്ച വൈകീട്ട് 6.45ന് പൂർണമായും കാറ്റിൽ തകർന്നത്.പ്ലസ് വൺ ക്ലാസ് ആരംഭിച്ച ബുധനാഴ്ച‌ ഇതു കാരണം രണ്ടാംവർഷ വിദ്യാർഥികളുടെ ക്ലാസ് ഒഴിവാക്കി. മൂന്നു നിലകളുള്ള കെട്ടിടത്തിൻ്റെ ഏറ്റവും മുകളിലെ നിലയാണ് ഷീറ്റ് മേഞ്ഞത്. പകൽ സമയത്ത് അല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിടം പുനർ നിർമിച്ച് ക്ലാസ് ആരംഭിക്കണമെങ്കിൽ വൈകും. അതുവരെ ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികൾ താൽക്കാലികമായി ഒരുക്കണം. കിഫ്ബിയുടെ കെട്ടിടം നിർമിക്കാൻ പൊളിക്കാനായ...