Tag: 200725

നിപയിൽ ആശ്വാസം; പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരണം

Local

നിപയിൽ ആശ്വാസം; പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരണം

Perinthalmanna RadioDate: 20-07-2025തൃശ്ശൂർ: നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 581 പേ‍രാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അപകടക്കെണിയൊരുക്കി ആനമങ്ങാട്ടെ കൊടുംവളവുകൾ

Local

അപകടക്കെണിയൊരുക്കി ആനമങ്ങാട്ടെ കൊടുംവളവുകൾ

Perinthalmanna RadioDate: 20-07-2025 പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി റോഡിൽ ആനമങ്ങാട്ട് അടുത്തടുത്തുള്ള രണ്ടു കൊടും വളവുകളിലും അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് തികഞ്ഞ നിസ്സംഗതയെന്ന് നാട്ടുകാർ.കുത്തനെയുള്ള കയറ്റിറക്കത്തോടു കൂടിയ കൃഷ്‌ണപ്പടി വളവും വിളക്കത്ര വളവുമാണ് അപകടക്കെണിയൊരുക്കുന്നത്. ഇതിനകം പത്തോളം പേർക്കാണ് ഇവിടെ അപകടങ്ങളിൽ ജീവൻ നഷ്ടമായത്. ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഏറ്റവുമൊടുവിൽ 2 ദിവസം മുൻപാണ് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്.എന്നാൽ ഇത്രയും അപകടങ്ങളുണ്ടായിട്ടും ഈ കൊടും വളവിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ സൂചനാ ബോർഡ് പോലും സ്ഥാപിച്ചിച്ചിട്ടില്ല. ഇവിടെ വളവ് നികത്താൻ മുൻപ് പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി അധികൃതർ സർവേ വരെ നടത്തി. വളവ് നികത്തുന്നതിന് ആവശ്യമായ പുറമ്പോക്ക് സ്ഥലം ഇവിടെത്തന്നെയുണ്ട്.എന്നാൽ ഈ പദ്ധതി ഇപ്പോൾ അധികൃതർ തന്നെ മറന്ന മട്...
പെരിന്തൽമണ്ണയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Local

പെരിന്തൽമണ്ണയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Perinthalmanna RadioDate: 20-07-2025പെരിന്തല്‍മണ്ണ: വിവി കെയർ ചാരിറ്റബിള്‍ ട്രസ്റ്റ് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ സി. സേതുമാധവൻ, ഡിസിസി സെക്രട്ടറി സി.കെ. ഹാരിസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ പുഞ്ചിരി മജീദ്, അറഞ്ഞിക്കല്‍ ആനന്ദൻ, സി. മുസ്തഫ, അജിത് പ്രസാദ്, പി. പത്മനാഭൻ, കെ.വി. മുഹമ്മദ്, സൈതലവി പാലൂർ, ടി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അമൃതാക്ഷരങ്ങൾ പ്രകാശനം ചെയ്തു
Local

അമൃതാക്ഷരങ്ങൾ പ്രകാശനം ചെയ്തു

Perinthalmanna RadioDate: 20-07-2025പെരിന്തൽമണ്ണ: 10 എഴുത്തുകാർ രചയിതാക്കളായുള്ള 50 കവിതകൾ ഉൾപ്പെട്ട കവിതാ സമാഹാരം അമൃതാക്ഷരങ്ങൾ യുവ എഴുത്തുകാരൻ ഇക്ബാൽ പി.രായിൻ പ്രകാശനം ചെയ്തു. പുലാമന്തോൾ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കൊളത്തൂർ പ്രസ് ഫോറം സെക്രട്ടറി മുജീബ് റഹിമാൻ വെങ്ങാടിന് പുസ്തകം നൽകിയായിരുന്നു പ്രകാശനം. പുസ്തക രചയിതാക്കളിൽ ഒരാളായ മണികണ്ഠൻ കൊളത്തൂർ, അബൂബക്കർ കുരുവമ്പലം, സത്താർ ആനമങ്ങാട്, മുത്തു മുസ്തഫ പുലാമന്തോൾ എന്നിവർ പ്രസംഗിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കനത്ത മഴ മുന്നറിയിപ്പ്: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Local

കനത്ത മഴ മുന്നറിയിപ്പ്: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Perinthalmanna RadioDate: 20-07-2025ഊട്ടി: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇന്നലെ (ജൂലൈ 19) കോയമ്പത്തൂരിലെ പ്രാന്തപ്രദേശങ്ങളിൽ പെട്ടെന്ന് മഴ പെയ്തു. നീലഗിരി ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ പെയ്തു.അവലാഞ്ച് തടാകം, പൈൻ ഫോറസ്റ്റ്, എട്ടാം മൈൽസ്റ്റോൺ, അർബോറെറ്റം ട്രീ ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്.--------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ഗവ.ആയുർവേദ ആശുപത്രി പുതിയ കെട്ടിടം നിർമാണം പാതിവഴിയിൽ മുടങ്ങി

Local

പെരിന്തൽമണ്ണ ഗവ.ആയുർവേദ ആശുപത്രി പുതിയ കെട്ടിടം നിർമാണം പാതിവഴിയിൽ മുടങ്ങി

Perinthalmanna RadioDate: 20-07-2025പെരിന്തൽമണ്ണ :  നഗരസഭാ ഗവ.ആയുർവേദ ആശുപത്രിക്ക് കലശലാണ് രോഗം. ഇനിയും ചികിത്സ വൈകരുത്. ആതുരാലയ നഗരത്തിൽ ഏറെ ആശ്വാസവും പ്രതീക്ഷയുമേകേണ്ടതാണ് ഈ ആതുരാലയം.30 വർഷം മുൻപ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി പണിതതാണ് ആശുപത്രിയുടെ നിലവിലുള്ള കെട്ടിടങ്ങൾ. സുരക്ഷിതമല്ലാത്ത കാരണങ്ങളാൽ വർഷങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കാൻ തീരുമാനിച്ച് അടച്ചിട്ട കെട്ടിടങ്ങൾ ഒരു സ്ഥലത്ത്. മറ്റൊരു സ്ഥലത്ത് വർഷങ്ങളായി നിർമാണം തുടങ്ങിയിട്ടും എങ്ങുമെത്താതെ പാതിവഴിയിൽ കിട‌ക്കുന്ന ആശുപത്രി കെട്ടിടം. ജൂബിലി റോഡിലെ ആയുർവേദ ആശുപത്രിക്ക് 3 കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ 2 കെട്ടിടങ്ങളും സുരക്ഷാ കാരണങ്ങളാൽ പൊളിച്ചു നീക്കാൻ തീരുമാനിച്ചവയാണ്. അവശേഷിച്ച ഒരു കെട്ടിടത്തിലാണ് നിലവിൽ മൂന്നു കെട്ടിടങ്ങളിലും ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം അങ്ങിങ്ങായി ക്രമീകരിച്ചിട്ടുള്ളത്.ഒപി ബ്ലോക്ക് മുകൾ നിലയിലാണ്. അവിടേക്ക് പു...