Tag: 200824

നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല
Local

നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിക്കില്ല

Perinthalmanna RadioDate: 20-08-2024പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണാ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തില്...
ചീരട്ടാമലയിൽ അനധികൃത ചെങ്കൽ ഖനനം; 12 വാഹനങ്ങൾ പിടിച്ചെടുത്തു
Local

ചീരട്ടാമലയിൽ അനധികൃത ചെങ്കൽ ഖനനം; 12 വാഹനങ്ങൾ പിടിച്ചെടുത്തു

Perinthalmanna RadioDate: 20-08-2024പെരിന്തൽമണ്ണ : പരിയാപുരം ചീരട്ടാമലയിൽ അനധികൃതമായി ഖനനം നടത്തിയിരുന്ന ചെങ്കൽ ക്വാറിയിൽനിന്ന് പോലീസ് നടത്തിയ പരിശോധനയിൽ 11 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവുമടക്കം 12 വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകർ, എസ്.ഐ. സെബാസ്റ്റ്യൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച രാവിലെ പരിശോധന നടത്തിയത്. ‌വരും ദിവസങ്ങളിലും ക്വാറികളിൽ പരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. പോലീസും മോട്ടോർ വാഹനവകുപ്പും ജിയോളജി വിഭാഗവും സംയുക്തമായി അമിതഭാരം കയറ്റിവന്ന ടിപ്പർ ലോറികളെ കണ്ടെത്തുന്നതിനായി പെരിന്തൽമണ്ണയിൽ പ്രത്യേക പരിശോധനയും നടത്തി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------...
പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിൽ
Local

പെരിന്തൽമണ്ണയിൽ എംഡിഎംഎയുമായി സ്കൂള്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിൽ

Perinthalmanna RadioDate: 20-08-2024പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറു വാഹനങ്ങളിലും   രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ  ഉള്‍പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരി മരുന്നുകള്‍ ജില്ലയിലേക്ക്  കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവർ അടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ്  അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി തിരൂരങ്ങാടി  കൊടിഞ്ഞി സ്വദേശികളായ  ചോലപ...
എക്സിക്യൂട്ടീവ് ട്രെയിൻ വൈകിയതോടെ നിലമ്പൂരിലേക്കുള്ള യാത്രക്കാര്‍ ഷൊര്‍ണൂരില്‍ കുടുങ്ങി
Local

എക്സിക്യൂട്ടീവ് ട്രെയിൻ വൈകിയതോടെ നിലമ്പൂരിലേക്കുള്ള യാത്രക്കാര്‍ ഷൊര്‍ണൂരില്‍ കുടുങ്ങി

Perinthalmanna RadioDate: 20-08-2024അങ്ങാടിപ്പുറം: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന് എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന് ആണ് ഇന്നലെ ഷൊർണൂർ സ്റ്റേഷനിൽ എത്തിയത്.എന്നാൽ, നിലമ്പൂർ ഭാഗത്തേക്കുള്ള ട്രെയിൻ ആവട്ടെ കൃത്യം 8.15ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുകയും ചെയ്തു. സാധാരണ ഈ ട്രെയിൻ 8.10നാണ് നിലമ്പൂരിലേക്ക് പോകുന്നത്. ഇന്നലെ എക്സിക്യൂട്ടീവിനെ കാത്തു കിടന്നിട്ട് 8.15നാണ് ട്രെയിൻ പുറപ്പെട്ടത്.ഷൊർണൂരിൽ കുടുങ്ങിയ നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഇന്ന് പുലർച്ച 3.50നുള്ള രാജ്യറാണി എക്‌സ്പ്രസിലാണ് പിന്നീട് യാത്ര തുടർന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ള യാത്രക്കാർ അത്രയും സമയം ഷൊർണൂരിൽ കാത്തു കിടക്കേണ്ടി വന്നു..................................................
കേരള പോലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
Local

കേരള പോലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

Perinthalmanna RadioDate: 20-08-2024പെരിന്തൽമണ്ണ: കേരള പോലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി   ശ്രീ ശശിധരൻ എസ്   ഐ.പി.എസിൻ്റെ കീഴിൽ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി ഫിറോസ് എം ഷഫീക്കിൻ്റെ നേതൃത്വത്തിൽ മുഖ്യ പരിശീലകരായ കെ. വത്സല അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർവി.ജെ സോണിയ മേബിൾ എന്നിവർ  പരിശീലനം നൽകി. പരിപാടി പെരിന്തൽമണ്ണ എസ്.ഐ ഷിൻ്റോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ അബേറ്റ് കോളേജിൽ നടത്തിയ പരിശീലനത്തിൽ300 ഓളം പെൺകുട്ടികൾ പങ്കെടുത്തു. വർദ്ധിച്ച് വരുന്ന സ്ത്രീകൾക്ക് എതിരായ അക്രമണങ്ങൾ നേരിടാൻ സ്ത്രീകളെ സ്വയം പ്രാപ്തരാക്കുന്നവിധത്തിലുള്ള ശാരീരിക മാനസിക ശേഷി വർദ്ധിപ്പിച്ചുംആത്മവിശ്വാസം  വളർത്തിയും നിയമ വശങ്ങൾ പഠിപ്പിച്ചുംഅടിയന്തിര ഘട്ടങ്ങളിൽപ്രയോഗിക്കാൻ വിവിധ ആയോധന മുറകളുടെ തന്ത്രങ്ങൾ പഠിപ്പിച്ചും ശാരീരിക ആ...
പെരിന്തൽമണ്ണയിൽ സ്റ്റുഡന്റ് പോലീസിന്റെ 130 കേഡറ്റുകൾ തയ്യാർ
Local

പെരിന്തൽമണ്ണയിൽ സ്റ്റുഡന്റ് പോലീസിന്റെ 130 കേഡറ്റുകൾ തയ്യാർ

Perinthalmanna RadioDate: 20-08-2024പെരിന്തൽമണ്ണ: സ്റ്റുഡന്റ് പോലീസിന്റെ 130 കേഡറ്റുകളെ വാർത്തെടുത്ത് പെരിന്തൽമണ്ണ പോലീസ്. രണ്ടുവർഷ പരിശീലനം പൂർത്തിയാക്കിയ പെരിന്തൽമണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പുലാമന്തോൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയിലെ കേഡറ്റുകളാണ് സംയുക്ത പാസിങ് ഔട്ട് പരേഡിൽ അണിനിരന്നത്. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലെ പരേഡിൽ വിശിഷ്ടാതിഥിയായ നഗരസഭാധ്യക്ഷൻ പി. ഷാജി സല്യൂട്ട് സ്വീകരിച്ചു.ഏലംകുളം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സുകുമാരൻ, പി. സൗമ്യ എന്നിവർ ചേർന്ന് എസ്.പി.സി. പതാക ഉയർത്തി. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പെരിന്തൽമണ്ണ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികളായ പരേഡ് കമാൻഡർ ആമിന ഷെയ്‌സ, സെക്കൻഡ് ഇൻ കമാൻഡറായ ജ്യോതിക ജാനകി എന്നിവർ പരേഡ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൽമാരായ പി.ജ...