Tag: 200825

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ചേളാരിയിലെ 11 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു<br>
Local

വീണ്ടും അമീബിക് മസ്തിഷ്കജ്വരം; ചേളാരിയിലെ 11 വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Perinthalmanna RadioDate: 20-08-2025 കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.പനി ബാധിച്ച് ചേളാരിയിൽ ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.ഇതോടെ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.*എന്താണ് അമീബിക് മസ്തിഷ്കജ്വരം?*കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമ...
അതുല്‍ കൃഷ്ണയ്ക്ക് കുട്ടികര്‍ഷക പുരസ്കാരം<br>
Local

അതുല്‍ കൃഷ്ണയ്ക്ക് കുട്ടികര്‍ഷക പുരസ്കാരം

Perinthalmanna RadioDate: 20-08-2025 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ കുട്ടിക്കർഷകർക്കായി കൃഷിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി സി.അതുല്‍ കൃഷ്ണയ്ക്ക്.ഓണത്തിന് വിളവെടുപ്പിനായി ഒരുങ്ങുന്ന ചെണ്ടുമല്ലി തോട്ടമാണ് അതുലിന്‍റെ കൃഷിയിലെ ഹൈലൈറ്റ്. ആയിരത്തോളം ചെണ്ടുമല്ലി തൈകള്‍ ഓണവിപണി ലക്ഷ്യമിട്ട് അതുല്‍ വളർത്തുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് സൂര്യകാന്തി കൃഷി ചെയ്തായിരുന്നു അതുലിന്‍റെ കൃഷിയിലേക്കുള്ള അരങ്ങേറ്റം. വെണ്ട, വഴുതന, പച്ചമുളക്, കൂർക്ക, ചേന, കപ്പ, വാഴ, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ ജൈവരീതിയില്‍ കൃഷി ചെയ്യുന്നുണ്ട് ഈ മിടുക്കൻ.അങ്ങാടിപ്പുറം കൃഷി ഓഫീസർ ഡാസല്‍ സേവ്യറിന്‍റെ നേതൃത്വത്തില്‍ മികച്ച പിന്തുണയും ലഭിക്കുന്നു. അങ്ങാടിപ്പുറം എം.പി.നാരായണമേനോൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉപഹാരം നല്‍കി.തിരൂർക്...
പൊന്ന്യാകുർശിയിൽ അനധികൃതമായി പ്രവർത്തിച്ച കോഴിക്കട അ‌ടച്ചു പൂട്ടി<br>
Local

പൊന്ന്യാകുർശിയിൽ അനധികൃതമായി പ്രവർത്തിച്ച കോഴിക്കട അ‌ടച്ചു പൂട്ടി

Perinthalmanna RadioDate: 20-08-2025 പെരിന്തൽമണ്ണ : നഗരസഭയിലെ പൊന്ന്യാകുർശിയിൽ അനാധികൃതമായി പ്രവർത്തിച്ചിരുന്ന കോഴിക്കട പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടി. കെ.പി.ബി.ഡെയ്‌ലി ഫ്രഷ് എന്ന കടയാണ് പൂട്ടിയത്.വൃത്തിഹീനമായതിനാലും സമീപവാസികളുടെ പരാതിയെ തുടർന്നുമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. നഗരസഭാ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്നും ശാസ്‌ത്രീയമായ മലിനജല സംസ്‌കരണ സംവിധാനമോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലെന്നും അധികൃതർ അറിയിച്ചു. സ്ഥാപനത്തിന് ആരോഗ്യ വിഭാഗം നോട്ടിസ് നൽകിയിട്ടും പ്രവർത്തിച്ചു വരികയായിരുന്നു. ഇതേ തുടർന്നാണ് കട പൂട്ടാൻ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടത്.ഇന്നലെ രാവിലെയാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.റഫീഖ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ ടി.രാജീവൻ, എൽ.ഡീനു, കെ.ഫൈസൽ എന്നിവരു‌ടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കട പൂട്ടി സീൽ ചെയ്‌ത...