Tag: 200924

ടിക്കറ്റ് ഇനത്തിൽ 18.79 കോടി വരുമാനം; നേട്ടവുമായി ഷൊർണൂർ- നിലമ്പൂർ പാത
Local

ടിക്കറ്റ് ഇനത്തിൽ 18.79 കോടി വരുമാനം; നേട്ടവുമായി ഷൊർണൂർ- നിലമ്പൂർ പാത

Perinthalmanna RadioDate: 20-09-2024പെരിന്തൽമണ്ണ: പരിമിതികൾക്കും പരാധീനതകൾക്കുമിടയിലും ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് ഇനത്തിൽ 18.79 കോടി രൂപയുടെ വരുമാനം. മുൻവർഷത്തെ വരുമാനത്തേക്കാൾ 3.61 കോടിയുടെ അധിക വരൂമാനം ഈ വർഷം ലഭിച്ചു. ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്‌ ഗേജ് പാതകളിലൊന്നാണ് 66 കിലോ മീറ്റർ മാത്രം വരുന്ന ഷൊർണൂർ–നിലമ്പൂർ പാത. 30.98 ലക്ഷം പേരാണ് പാതയിലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നായി യാത്ര ചെയ്‌തത്. മുൻവർഷത്തെ വർഷത്തെ അപേക്ഷിച്ച് 7.8 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായി.‌ഈ വർഷവും പാതയിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് നിലമ്പൂർ റോഡ് സ്‌റ്റേഷനിൽ നിന്നു തന്നെയാണ് .കൂടുതൽ യാത്രക്കാർ യാത്ര ചെയ്തതും ഈ സ്‌റ്റേഷനിൽ നിന്നാണ് . ഇവിടെ കഴിഞ്ഞ വർഷത്തെ വരുമാനം 6.65 കോടി രൂപയായിരുന്നു. നിലമ്പൂരിനും ഷൊർണൂരിനും ഇടയ്‌ക്കുള്ള 10 റെയിൽവേ സ്‌റ്റേഷനുകളിൽ നിന്നും വര...
കവിയൂർ പൊന്നമ്മ അന്തരിച്ചു
Local

കവിയൂർ പൊന്നമ്മ അന്തരിച്ചു

Perinthalmanna RadioDate: 20-09-2024കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിയായിരുന്നു കവിയൂർ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ്.പത്തനംതിട്ടയിലെ കവിയൂരിൽ 1945 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്.സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ പിന്നീട് എൽ.പി.ആർ. വർമയുടേ ശിക്ഷണത്തിൽ സംഗീതം പഠിക്കാനായി ചങ്ങനാശ്ശേരി എത്തി. വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പതിനാലാമത്തെ വയസ്സിൽ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പിൽ ഭാസ...
ജില്ലയില്‍ റേഷൻ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത് 20 ലക്ഷം പേര
Local

ജില്ലയില്‍ റേഷൻ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടത് 20 ലക്ഷം പേര

Perinthalmanna RadioDate: 20-09-2024മലപ്പുറം: ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത് 92,424 റേഷൻ കാർഡുകളിലായി 2,067,466 ഗുണഭോക്താക്കള്‍. നീല, വെള്ള കാർഡുകാർക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും. 50,442 അന്ത്യോദയ അന്നയോജന (എ.എ.വൈ - മഞ്ഞ) കാർഡുകളിലായി 2,07,670 ഗുണഭോക്താക്കളുണ്ട്. 4,19,82 പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി.എച്ച്‌.എച്ച്‌ - പിങ്ക്) കാർഡുകളിലായി 18,59,796 പേരുമുണ്ട്. മസ്റ്ററിംഗ് പൂർത്തിയാക്കിയില്ലെങ്കില്‍ റേഷൻ വിഹിതം വെട്ടിക്കുറക്കുമെന്ന കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ ഒക്ടോബർ മൂന്ന് മുതല്‍ എട്ട് വരെ ആണ് ജില്ലയില്‍ മസ്റ്ററിംഗ് നടക്കുക. മസ്റ്ററിംഗിന്റെ ആദ്യഘട്ടത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മൂന്നാംഘട്ടത്തിലാണ് മലപ്പുറം ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ച് ദിവസത്തിനുള്ളില്‍ ഇത്രയധികം ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട് എന്...
പരിയാപുരം – ചീരട്ടാമല റോഡിൽ വീണ്ടും വാഹനാപകടം
Local

പരിയാപുരം – ചീരട്ടാമല റോഡിൽ വീണ്ടും വാഹനാപകടം

Perinthalmanna RadioDate: 20-09-2024അങ്ങാടിപ്പുറം: പരിയാപുരം - ചീരട്ടാമല റോഡിൽ വീണ്ടും വാഹനാപകടം. പള്ളിക്ക് സമീപം രണ്ട് ഇലക്ട്രിക് പോസ്റ്റുകളും മതിലും തകർത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. മുല്ലമംഗലം കുര്യാക്കോസിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ മാത്രമേ വാഹനത്തിലുള്ളൂ. ഡ്രൈവർ പരുക്ക് ഏൽക്കാതെ രക്ഷപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾക്കും രക്ഷയില്ല
Local

അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾക്കും രക്ഷയില്ല

Perinthalmanna RadioDate: 20-09-2024അങ്ങാടിപ്പുറം : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ആംബുലൻസുകൾക്കും രക്ഷയില്ല. നിത്യേന നൂറു കണക്കിന് ആംബുലൻസുകളാണ് ഇതുവഴി കടന്നു പോകുന്നത്.മണ്ണാർക്കാട് നിന്ന് അത്യാസന്ന നിലയിലുള്ള ഒരു കുട്ടിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസിന് വേഗം കടന്നുപോകാനായി ആംബുലൻസിൽനിന്ന് യുവാവിറങ്ങി വഴിയൊരുക്കേണ്ടി വന്നു. ഡ്രൈവറുടെ കൂടെ ഉണ്ടായിരുന്ന ഷിയാസ് എന്ന യുവാവാണ് ആംബുലൻസിനൊപ്പം ഓടി മറ്റു വാഹന ഡ്രൈവർമാരോട് കാര്യം പറഞ്ഞു മനസ്സിലാക്കി വഴി ഒരുക്കിക്കൊടുത്തത്.വ്യാഴാഴ്ച മൂന്നോടെയാണ് സംഭവം. അങ്ങാടിപ്പുറത്ത് ആഴ്ചകളായി രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. നിരവധി ആംബുലൻസുകളാണ് ഗതാഗതക്കുരുക്കുമൂലം ദിവസവും ദുരിതമനുഭവിക്കുന്നത്,അങ്ങാടിപ്പുറം മേൽപ്പാലം ഇറങ്ങുന്ന ഭാഗത്ത് റോഡിൽ വലിയ കുഴികൾ വീണ്ടും രൂപപ്പെട്ടതാ...
പുലാമന്തോൾ – മേലാറ്റൂർ റോഡ്; സമരസമിതി 24ന് റോഡ് ഉപരോധിക്കും
Local

പുലാമന്തോൾ – മേലാറ്റൂർ റോഡ്; സമരസമിതി 24ന് റോഡ് ഉപരോധിക്കും

Perinthalmanna RadioDate: 20-09-2024പെരിന്തൽമണ്ണ: സംസ്ഥാന പാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം അനിശ്ചിതമായി നീളുന്നതിനെതിരെ നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ സംയുക്ത സമരസമിതി സമരത്തിലേക്ക്.24ന് രാവിലെ 9ന് കട്ടുപ്പാറ പാലം ജംക്‌ഷനിൽ സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും.രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ, ബസുടമകൾ, ജീവനക്കാർ, വ്യാപാരികൾ, ഓട്ടോ – ടാക്സി തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ സമരത്തിൽ പങ്കെടുക്കും. 30ന് അകം ടാറിങ് ആരംഭിച്ചില്ലെങ്കിൽ പ്രവൃത്തി നിർവഹണ വിഭാഗമായ കെഎസ്ടിപിയുടെ കുറ്റിപ്പുറത്തെയും തിരുവനന്തപുരത്തെയും ഓഫിസുകൾക്ക് മുന്നിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.നിർമാണം വൈകുന്നതിനു പ്രധാനകാരണം കരാർ കമ്പനിയാണ്. പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് നവീകരണം 2021 ജനുവരി 20ന് ആരംഭിച്ചിരുന്നു. റീ...