Tag: 201024

ജില്ലയിൽ ഇതുവരെ മസ്റ്ററിങ് നടത്തിയത് 80.62% പേർ
Local

ജില്ലയിൽ ഇതുവരെ മസ്റ്ററിങ് നടത്തിയത് 80.62% പേർ

Perinthalmanna RadioDate: 20-10-2024മലപ്പുറം: ജില്ലയിൽ ഇതുവരെ 80.62 ശതമാനം പേർ മസ്റ്ററിങ് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ആകെയുള്ള പി.എച്ച്.എച്ച്, ഒ.വൈ.വൈ. കാർഡുകളിലുള്ള 20,58,344 അംഗങ്ങളിൽ 16,59,454 പേർ ഇതിനകം മസ്റ്ററിങ് നടത്തി. ബാക്കിയുള്ള 3,98,890 പേർ ഉടൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.അനുവദിച്ച സമയപരിധിക്കുള്ളിൽ മസ്റ്ററിങ് നടപടികളുമായി സഹകരിച്ച് റേഷൻകാർഡുകളിലെ പേരും വിഹിതവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.ആധാർ കാർഡും റേഷൻകാർഡുമായി റേഷൻ കടകളിലെത്തിയും ക്യാമ്പുകളിൽനിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാം. വിവിധ താലൂക്കുകളിലെ ക്യാമ്പുകൾ ഞായറാഴ്ച മുഴുവൻ സമയവും പ്രവർത്തിക്കും. മെഷീനിൽ വിരൽ പതിയാത്തവർക്ക് ഐറിസ് സ്കാനർ ഉപയോഗിച്ചും മസ്റ്ററിങ് പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു................................................കൂടുതൽ വാർത്...
ഗതാഗത നിയമലംഘനം; ഇ ചലാനുകൾ തീർപ്പാക്കാൻ അദാലത്ത്
Local

ഗതാഗത നിയമലംഘനം; ഇ ചലാനുകൾ തീർപ്പാക്കാൻ അദാലത്ത്

Perinthalmanna RadioDate: 20-10-2024മലപ്പുറം: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട ഇ ചലാനുകൾ തീർപ്പാക്കാൻ സംയുക്ത അദാലത്തുമായി മോട്ടർ വാഹന വകുപ്പും പൊലീസും. 21 മുതൽ 24 വരെ, രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എംഎസ്പി കമ്യൂണിറ്റി ഹാളിലാണു ജില്ലയിലെ അദാലത്ത്. ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ടു കുടിശികയുള്ള എല്ലാ പിഴകളും അദാലത്തിൽ അടയ്ക്കാം. കോടതിയിലേക്കു പോയ കേസുകൾ പിഴയടച്ചു തീർപ്പാക്കാനും അവസരമുണ്ടാകും. മലപ്പുറം റജിസ്ട്രേഷൻ വാഹനമാണെങ്കിൽ മറ്റു ജില്ലകളിൽനിന്നു ലഭിച്ച ഇ ചലാനുകളും അദാലത്തിൽ അടയ്ക്കാം.ഒടിപി ലഭിക്കാത്തത് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം പിഴ അടയ്ക്കാൻ കഴിയാത്തവർക്ക് അതു തീർപ്പാക്കുന്നതിനുള്ള അവസരം അദാലത്തിൽ ലഭിക്കും. പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും 18 കൗണ്ടറുകളുണ്ടാകും.അദാലത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യുകയോ അപേക്ഷിക്കുകയോ വേണ്ട. ആവശ്യമായ രേഖ...
മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്‌റ്റേഷനുകൾ; അനുബന്ധ സൗകര്യങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു
Local

മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്‌റ്റേഷനുകൾ; അനുബന്ധ സൗകര്യങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു

Perinthalmanna RadioDate: 20-10-2024പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മേലാറ്റൂർ, കുലുക്കല്ലൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ ദക്ഷിണ റെയിൽവേ ടെൻഡർ ക്ഷണിച്ചു. സ്‌റ്റേഷനുകളുടെ നിർമാണത്തോടനുബന്ധിച്ച് വൈദ്യുതീകരണ ട്രാക്‌ഷൻ ഡിസ്‌ട്രിബ്യൂഷൻ സംവിധാനങ്ങൾ (ഒഎച്ച്ഇ) ഏർപ്പെടുത്താനാണ് പാലക്കാട് സീനിയർ ഡിവിഷനൽ ഇലക്‌ട്രിക്കൽ എൻജിനീയർ ടെൻഡർ ക്ഷണിച്ചത്.2.08 കോടി രൂപയാണ് 2 പദ്ധതികൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇവയുടെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കണം. അങ്ങാടിപ്പുറം, വാണിയമ്പലം റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയ്‌ക്കാണ് മേലാറ്റൂരിലെ ക്രോസിങ് സ്‌റ്റേഷൻ. ഷൊർണൂർ, അങ്ങാടിപ്പുറം ക്രോസിങ് സ്‌റ്റേഷനുകൾക്കിടയിലാണ് കുലുക്കല്ലൂരിലെ പുതിയ ക്രോസിങ് സ്‌റ്റേഷൻ. കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്‌റ്റേഷനുകളുടെ നിർമാണത്തിന് ഇതിനകം തന്നെ റെയിൽവേ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.ആദ...
പെരിന്തൽമണ്ണ നഗരത്തിൽ 10 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും
Local

പെരിന്തൽമണ്ണ നഗരത്തിൽ 10 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും

Perinthalmanna RadioDate: 20-10-2024പെരിന്തൽമണ്ണ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രധാന വീഥികളിൽ 10 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭാ കൗൺസിലർമാരുടെ നിർദേശം അനുസരിച്ചാണ് വിവിധ മേഖലകളിലാണ് ക്യാമറകൾ സ്ഥാപിക്കുക. നിലവിൽ 5 ഇടങ്ങളിൽ ഇതിനകം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ ആഡ്‌ന്യൂസ് ഇന്ത്യ എന്ന കമ്പനിയാണ് സൗജന്യമായി ക്യാമറകൾ സ്ഥാപിച്ചു നൽകുക. ഇതുസംബന്ധിച്ച ഓഫർ ലെറ്റർ നഗരസഭയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം അനുമതി നൽകി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നൽ, കാൽനട യാത്രക്കാർക്കുള്ള ക്രോസിങ് സിഗ്നൽ, വാണിങ് ഫ്ലാഷേഴ്സ്, ബ്ലിങ്കേഴ്സ് എന്നിവയും സ്ഥാപിക്കും.അടച്ചിട്ടിരുന്ന നഗരസഭാ വാതകശ്മശാനം പ്രവർത്തന സജ്ജമായതായി ചെയർമാൻ യോഗത്തെ അറിയിച്ചു. നഗരസഭയുടെ 2024–25 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു വർഷം
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു വർഷം

Perinthalmanna RadioDate: 20-10-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടില്ലാതായിട്ട് വർഷങ്ങൾ. കഴിഞ്ഞ 3 വർഷക്കാലമായി ഇവിടെയുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർക്ക് സൂപ്രണ്ടിന്റെ അധികച്ചുമതല നൽകിയാണ് മുന്നോട്ടു പോകുന്നത്. നിലവിൽ ചുമതലയുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്‌ടറെ സ്ഥലംമാറ്റിയതോടെ അനസ്‌തീസിയ വിഭാഗം ഡോക്‌ടർക്കാണ് ഇപ്പോൾ അധികച്ചുമതല നൽകിയിട്ടുള്ളത്.സ്ഥിരം സൂപ്രണ്ടില്ലാത്തത് മൂലം വിവിധ അപേക്ഷകൾക്കും മറ്റുമായെത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഒരു വർഷം മുൻപ് ആരോഗ്യമന്ത്രി ആശുപത്രി സന്ദർശനത്തിനെത്തിയപ്പോൾ മറ്റു പ്രയാസങ്ങൾക്കൊപ്പം സ്ഥിരം സൂപ്രണ്ടില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപെടുത്തിയിരുന്നു.ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് സ്ഥാനത്തേക്ക് ആരും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാത്തതിനാലാണ് നിയമനം നടത്താത്തതെന്നാണ് ഇതുസംബന്ധിച്ച നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്ത...