തൊണ്ടി വാഹനക്കൂമ്പാരം കൊളത്തൂരിന് ദുരിതമാകുന്നു
Perinthalmanna RadioDate: 20-10-2025 കൊളത്തൂർ: മാറ്റിയിട്ടും മാറ്റിയിട്ടും മാറാത്ത തൊണ്ടി വാഹനക്കൂമ്പാരം കൊളത്തൂരിൽ നാട്ടുകാർക്കു ദുരിതമായി. പൊലീസ് പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങളാണ് കൊളത്തൂർ–പാങ്ങ് റോഡിൽ ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, ജനവാസ മേഖലയിൽ ദ്രവിച്ച് കുന്നുകൂടിക്കിടക്കുന്നത്. മുൻപ് പൊലീസ് സ്റ്റേഷൻ പരിസരത്തെ പ്രധാന റോഡുകളുടെ ഇരുവശത്തുമായി നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് വർഷങ്ങൾക്കു മുൻപ് ഇവിടേക്കു മാറ്റിയത്.ഉടൻ നീക്കുമെന്ന ഉറപ്പിലായിരുന്നു അന്ന് താൽക്കാലികമായി വാഹനങ്ങൾ എത്തിച്ചത്. പിന്നീട് വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവന്നു. കുറേയേറെ വാഹനങ്ങൾ പല ഘട്ടങ്ങളിലായി ലേലം ചെയ്‌തെങ്കിലും ശേഷിച്ചവ കാടുമൂടി അങ്ങിങ്ങായി കിടക്കുകയാണ്. ചുറ്റുമതിൽ പോലുമില്ലാത്ത ഈ സ്ഥലത്തിന്റെ നാലുവശവും ജനവാസ കേന്ദ്രമാണ്. സമീപത്ത് പ്രധാന ക്ഷേത്രവുമുണ്ട്. കാടുമൂടിയ സ്ഥലമിപ്പോൾ സാമൂഹിക വിരുദ്ധരുടെയു...





