Tag: 201123

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്
Local

കെഎസ്ആര്‍ടിസി ജീവനക്കാർ വീണ്ടും കാക്കി യൂണിഫോമിലേക്ക്

Perinthalmanna RadioDate: 20-11-2023കെഎസ്ആർടിസിയി ജീവനക്കാരുടെ യൂണിഫോം കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവിറക്കി. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം.മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.പരിഷ്ക്കാരം ഉടൻ നടപ്പാക്കും. 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷൻ കൈമാറിനിലവില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്‍റുമാണ്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാര നിറവും ഇന്‍സ്പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ഇപ്പ...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത
Local

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത

Perinthalmanna RadioDate: 20-11-2023സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24-ാം വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 22ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും 23നും 24നും പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നു...
റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌
Local

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌

Perinthalmanna RadioDate: 20-11-2023തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്.സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം കേരളത്തിൽ വാഹനാപകട മരണനിരക്ക് കുറഞ്ഞുവെന്നാണ് സർക്കാരിന്റെ കണക്ക്.2022-ൽ സംസ്ഥാനത്ത് 43,910 അപകടങ്ങളുണ്ടായപ്പോൾ 2021-ൽ അത് 37,729 ആയിരുന്നു. 64,105 വാഹനാപകടങ്ങൾ നടന്ന തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ് രണ്ടാം സ്ഥാനത്തുണ്ട്. 54,432. 2019 മുതൽ രാജ്യത്തെ വാഹനാപകടങ്ങളിൽ തമിഴ്‌നാട് മുന്നിലാണ്. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കേരളം സ്ഥിരമായി അഞ്ചാം സ്ഥാനത്തായിരുന്നു. അതേസമയം 2022-ൽ അപകടമരണത്തിൽ സംസ്ഥ...
ബസിൽ നിന്ന് വീണു മരിച്ച കണ്ടക്‌ടറുടെ കുടുംബത്തെ സഹായിക്കാൻ കാരുണ്യ യാത്രയ്ക്കൊരുങ്ങി 70 സ്വകാര്യ ബസുകൾ
Local

ബസിൽ നിന്ന് വീണു മരിച്ച കണ്ടക്‌ടറുടെ കുടുംബത്തെ സഹായിക്കാൻ കാരുണ്യ യാത്രയ്ക്കൊരുങ്ങി 70 സ്വകാര്യ ബസുകൾ

Perinthalmanna RadioDate: 20-11-2023പെരിന്തൽമണ്ണ: ബസിൽ നിന്ന് വീണു മരിച്ച സ്വകാര്യ ബസ് കണ്ടക്‌ടറുടെ കുടുംബത്തെ സഹായിക്കാൻ കാരുണ്യ യാത്രയ്ക്കൊരുങ്ങി 70 സ്വകാര്യ ബസുകൾ. 3 ദിവസങ്ങളിലായാണ് ഇത്രയും ബസുകൾ സർവീസ് നടത്തുക. നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ ഫൈസൽ ബാബു(38) കഴിഞ്ഞ 14ന് രാവിലെ പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ വച്ചാണ് ബസിൽ നിന്ന് താഴെ വീണത്.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15ന് പുലർച്ചെ മരിച്ചു. ഫൈസൽ ബാബുവിന്റെ കുടുംബത്തിനു താങ്ങാകാൻ ഇന്ന് 30 ബസുകളാണ് കാരുണ്യ യാത്ര നടത്തുക. 23നും 25നുമായി 40 ബസുകൾ കാരുണ്യ വഴിയിൽ സർവീസ് നടത്തും. ഇന്ന് പെരിന്തൽമണ്ണ – ആലിപ്പറമ്പ്– കാമ്പ്രം, മുറിയങ്കണ്ണി – ചെത്തല്ലൂർ– പാറക്കണ്ണി, മണ്ണാർക്കാട്– പെരിന്തൽമണ്ണ, പുത്തൂർ– അലനല്ലൂർ, ചാമപ്പറമ്പ്, പെരിന്തൽമണ്ണ– മലപ്പുറം, വലമ്പൂർ എന്നീ റൂട്ടുകളിലോടുന്ന ബസുകളാണ് പങ്കാളികളാകുന്നത്. ...
പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; പച്ചീരി ഫാറൂഖിന്റെ പാനലിന് വിജയം
Local

പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; പച്ചീരി ഫാറൂഖിന്റെ പാനലിന് വിജയം

Perinthalmanna RadioDate: 20-11-2023പെരിന്തൽമണ്ണ: രണ്ട് പാനലുകളിലായി യുഡിഎഫ് ചേരിതിരിഞ്ഞു മത്സരിച്ച പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റും നഗരസഭാംഗവുമായ പച്ചീരി ഫാറൂഖിൻ്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മുൻ ബാങ്ക് ഡയറക്ടറുമായ താമരത്ത് ഉസ്മാൻ നേതൃത്വം നൽകിയ പാനലിലെ മുഴുവൻ പേരും പരാജയപ്പെട്ടു. 19257 വോട്ടർമാരിൽ 5522 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 243 വോട്ടുകൾ അസാധുവായി.പെരിന്തൽമണ്ണ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ളിലാണ് ഇന്നലെ രാവിലെ മുതൽ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വലിയ തോതിൽ പക്ഷം തിരിഞ്ഞ് യുഡിഎഫ് പ്രവർത്തകർ തടിച്ചുകൂടി.സംഘർഷ സാധ്യത പരിഗണിച്ച് പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ഓരോ ബൂത്തിലും 3 കാബിനുകൾ വീതം 14 ബുത്തുകളാണ് വോട്ടടുപ്പിന് ക്രമീകരിച്ചിരുന്നത്2 പാനലുകൾക്കും യുഡി...