Tag: 201223

ക്രിസ്മസ്- പുതുവത്സരാഘോഷം; ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര
Local

ക്രിസ്മസ്- പുതുവത്സരാഘോഷം; ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര

Perinthalmanna RadioDate: 20-12-2023മലപ്പുറം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇടവകകള്‍, പള്ളികള്‍, മറ്റു സ്ഥാപനങ്ങള്‍ , വിവിധ സംഘടനകള്‍, ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകള്‍, കമാനങ്ങള്‍ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയായിരിക്കണം. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങള്‍ക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കള്‍ പ്രയോജനപ്പെടുത്തുക, വേദികള്‍ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവ നിര്‍ദേശങ്ങളും പാലിക്കണം. ആഘോഷ പരിപാടികളില്‍ നി...
കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ
Local

കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രസർക്കാർ

Perinthalmanna RadioDate: 20-12-2023ന്യൂഡൽഹി: കോവിഡ് കേസുകൾ വർധിക്കുന്നതിലും പുതിയ വകഭേദമായ ജെ.എൻ.1 കണ്ടെത്തിയതിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും എന്നാൽ, മുൻകരുതൽ നടപടികളിൽ ഒരു വീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ബുധനാഴ്ച വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്. ആരോ​ഗ്യ മേഖല രാഷ്ട്രീയം കളിക്കാനുള്ളതല്ലെന്നും സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ കേന്ദ്രം തയാറാണെന്നും മൻസൂഖ് മാണ്ഡവ്യ യോഗത്തിൽ വ്യക്തമാക്കി.മുഴുവൻ സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് മാണ്ഡവ്യ പറഞ്ഞു. എല്ലാ ആശുപത്രികളോടും മൂന്ന് മാസത്തിലൊരിക്കൽ മോക്ക് ഡ്രില്ല് നടത്തണം. ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവകാലവും കണക്കിലെടുത്ത് സംസ്ഥാ...
കരിപ്പൂർ വിമാനത്താവളത്തിലെ റെസ നിർമാണത്തിന് ടെൻഡറായി
Local

കരിപ്പൂർ വിമാനത്താവളത്തിലെ റെസ നിർമാണത്തിന് ടെൻഡറായി

Perinthalmanna RadioDate: 20-12-2023കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്‌ഷൻ ലിമിറ്റഡ് കമ്പനിക്കാണ് ടെൻഡർ. തുകയുടെ 20.08 കോടി രൂപ കുറച്ചാണ് ഗവാർ കമ്പനി കരാർ ഉറപ്പിച്ചത്. നേരത്തേ വേണ്ടത്ര കമ്പനികൾ പങ്കെടുക്കാതിരുന്നതിനാൽ മാറ്റിവെച്ച ടെൻഡറാണ് കഴിഞ്ഞ ദിവസം ഉറപ്പിച്ചത്. 19 മാസങ്ങൾക്കകം കരാർ ജോലി പൂർത്തീകരിക്കണമെന്നാണു വ്യവസ്ഥ. റെസ നിർമാണം ഉടനെ ആരംഭിക്കണമെന്നാണ് എയർപോർട്ട് അതോറിറ്റി മുന്നോട്ടു വെച്ച വ്യവസ്ഥ. ഇക്കാര്യത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുന്ന 14.5 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റി നിരപ്പാക്കി കൈമാറും.സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരം നിശ്ചയിക്കലും പൂർത്തിയായെങ്കിലും സംസ്ഥാന സർക്കാരിന്റെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ മാർച്ച് പകുതിയോടെ മാത്രമേ സ്ഥല...
Local

പിഎംകെഎസ് വൈ പദ്ധതി ജനങ്ങളിൽ എത്തിക്കാന്‍  തെരുവ് നാടകം സംഘടിപ്പിച്ചു

Perinthalmanna RadioDate: 20-12-2023പെരിന്തല്‍മണ്ണ: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ് വൈ )യുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് "ഭൂതം, വര്‍ത്തമാനം, ഭാവി' എന്ന പേരില്‍ തെരുവു നാടകം സംഘടിപ്പിച്ചു.പിഎംകെഎസ് വൈ പദ്ധതി പ്രകാരം കൃഷി, കൃഷി അനുബന്ധ മേഖലകളില്‍ വ്യാപൃതരായവര്‍ക്കാണ് 90 ശതമാനം ആനുകൂല്യങ്ങളും നല്‍കുന്നത്. അതിനാല്‍ ഗ്രാമീണ ജനങ്ങള്‍ക്കു അവബോധം നല്‍കുകയാണ് തെരുവുനാടകത്തിന്‍റെ ലക്ഷ്യം. കലാകാരന്‍മാരായ ബാബു ഒലിപ്രം, അഷ്റഫ് മുന്ന എന്നിവരാണ് തെരുവുനാടകത്തിന് നേതൃത്വം നല്‍കിയത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കീഴാറ്റൂര്‍, മക്കരപറമ്ബ് പഞ്ചായത്തുകളിലൂടെയാണ് നാടകസംഘം പര്യടനം നടത്തിയത് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എ.കെ. മുസ്തഫ തെരുവുനാടകം ഉദ്ഘാടനം ചെയ്തു........................................
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
Local

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

Perinthalmanna RadioDate: 20-12-2023കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു.ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ...
ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരണം : വൈദ്യുതി എത്തിക്കാൻ പണി തുടങ്ങി
Local

ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരണം : വൈദ്യുതി എത്തിക്കാൻ പണി തുടങ്ങി

Perinthalmanna RadioDate: 20-12-2023മേലാറ്റൂർ : ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിനായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങി.ചോലക്കുളത്തെ 110 കെ.വി. സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക. ഇതിനായി രണ്ടു കിലോമീറ്റർ ദൂരമാണ് ഭൂർഭ കേബിൾ സ്ഥാപിക്കുന്നത്. 110 കെ.വി. സബ് സ്റ്റേഷനിൽനിന്ന് മേലാറ്റൂർ -പാണ്ടിക്കാട് റോഡരികിലൂടെയാണ് ഭൂഗർഭ കേബിൾ കൊണ്ടുപോവുക.ഇതിനായി വലിയ കേബിളുകൾ കൂട്ടിയോജിപ്പിക്കും. യന്ത്രം ഉപയോഗിച്ചാണ് കേബിൾ കൊണ്ടുപോന്നതിനുള്ള ചാലൊരുക്കുന്നത്. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ - നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാതയ്ക്കിരുവശത്തുമുള്ള മരങ്ങൾ മുറിച്ചു നീക്കി കാൽനാട്ടൽ നടന്നു വരികയാണ്. ഇതു പൂർത്തിയായാലുടൻ ലൈൻ വലിക്കും. മാർച്ച് മാ...