കെഎസ്ആർടിസി സർവീസുകൾ നിർത്തി; ക്രിസ്മസ് അവധിക്കാലത്ത് യാത്രാദുരിതം
Perinthalmanna RadioDate: 20-12-2024മലപ്പുറം: അരീക്കോട്– മഞ്ചേരി വഴിയുള്ള കെഎസ്ആർടിസിയുടെ പുതിയ സർവീസുകൾ നിർത്തലാക്കിയത് ക്രിസ്മസ് അവധിക്കാലത്ത് ഇരുട്ടടിയാകും. യാത്രാകൂട്ടായ്മകളുടെയും മറ്റും ഇടപെടലിനെ തുടർന്ന് അടുത്ത കാലത്ത് ആരംഭിച്ച സർവീസുകളടക്കമാണ് നിർത്തലാക്കുന്നത്.വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുൻപ് ആരംഭിച്ച പാലക്കാട് സർവീസ്, തിരിച്ച് വടകരയിലേക്കള്ള സർവീസ്, വടകരയിൽനിന്ന് പുലർച്ചെ 4.50ന് പുറപ്പെട്ട് മേലാറ്റൂർ വഴിയുള്ള പാലക്കാട് സർവീസ്, തിരിച്ച് പെരിന്തൽമണ്ണ വഴി വടകരയിലേക്കുള്ള സർവീസ് എന്നിവയാണു നിർത്തിയത്. ഇവയുടെ വരുമാനം വർധിപ്പിക്കുന്നതിനായി യാത്രാ കൂട്ടായ്മകൾ വാട്സാപ് ഗ്രൂപ്പ് പോലും ആരംഭിച്ചിരുന്നു.ഇതിനു പുറമേ കൊട്ടാരക്കരയിൽനിന്ന് പെരിന്തൽമണ്ണ–മഞ്ചേരി–അരീക്കോട് വഴിയുള്ള ബത്തേരി സൂപ്പർ ഡീലക്സ് മറ്റൊരു റൂട്ടിൽ ഓടാനായി റദ്ദാക്കിയതും ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട...




