ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ
Perinthalmanna RadioDate: 20-12-2025മലപ്പുറം: ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ (ജപ്പാന്‍ ജ്വരം) ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് ജെ.ഇ. വാക്സിന്‍ നല്‍കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു. ജപ്പാനീസ് എന്‍സഫലൈറ്റിസ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.കൊതുകുകള്‍ വഴി പകരുന്ന ഒരു ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എന്‍സഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥയാണിത്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പിടിപ്പെട്ടാല്‍ ചികിത്സയില്...






