അങ്ങാടിപ്പുറത്ത് ബഡ്സ് സ്കൂള്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമായി
Perinthalmanna RadioDate: 21-01-2024അങ്ങാടിപ്പുറം: ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനവും തൊഴില്‍ പരിശീലനവും ലക്ഷ്യമിട്ട് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ബഡ്സ് സ്കൂളുകളിൽ ഒന്നായ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ പരിയാപുരത്ത് നിര്‍മിക്കുന്ന ബഡ്സ് സ്കൂളിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. മൂന്നര കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ബഡ്സ് സ്കൂളില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കും. മൂന്നു നിലകളിലായി പണിയുന്ന സ്കൂളിന്‍റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മെന്പര്‍ അനില്‍ പുലിപ്രയുടെ ശ്രമഫലമായി പരിയാപുരം സ്വദേശി ബാബു വര്‍ഗീസ് 40 ലക്ഷം രൂപ വിലമതിക്കുന്ന 20 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കിയതോടെയാണ് പദ്ധതിക്ക് ചിറകു മുളച്ചത്. ഗ്രാമപഞ്ചായത്തിന്‍റെ 55 ലക്ഷ...





