Tag: 210125

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക്;  പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ നീക്കം
Local

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക്;  പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ നീക്കം

Perinthalmanna RadioDate: 21-01-2025പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കുപകരം സബ്സിഡി തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ രീതി നടപ്പാക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ. മാർച്ചോടെ ഇത് നടപ്പാക്കാനാണ് പൊതുവിതരണവകുപ്പ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ പൂർത്തിയാക്കി.കേന്ദ്ര പൊതുവിതരണ മാർഗനിർദേശപ്രകാരമാണ് നടപടി. അരിയടക്കമുള്ള റേഷൻ സാധനങ്ങൾക്ക് നിശ്ചിതതുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. പിന്നാക്കവിഭാഗം കാർഡുകളെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.സംസ്ഥാനത്തെ 14 താലൂക്കുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. മണ്ണാർക്കാട്, നിലമ്പൂർ, കോഴഞ്ചേരി, ചാലക്കുടി, മാനന്തവാടി, കുട്ടനാട്, കോതമംഗലം, ദേവികുളം, ഇരിട്ടി, മഞ്ചേശ്വരം, പത്തനാപുരം, കാഞ്ഞിരപ്പള്ളി, താമരശ്ശേര...
കൊടികുത്തിമല ടൂറിസം കേന്ദ്രത്തിൽ ആദ്യത്തെ പക്ഷി സർവേ തുടങ്ങി
Local

കൊടികുത്തിമല ടൂറിസം കേന്ദ്രത്തിൽ ആദ്യത്തെ പക്ഷി സർവേ തുടങ്ങി

Perinthalmanna RadioDate: 21-01-2025പെരിന്തൽമണ്ണ: പക്ഷി വൈവിധ്യം കൂടുതലുള്ള കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ ആദ്യത്തെ പക്ഷി സർവേ തുടങ്ങി. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഗിരിജ ആനമങ്ങാട് ഉദ്ഘാടനം ചെയ്തു. പക്ഷികൾക്ക് വെള്ളം ഒരുക്കാനുള്ള മൺചട്ടികൾ പരിസ്ഥിതി പ്രവർത്തകൻ ബാലകൃഷ്ണൻ ആനമങ്ങാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺദേവിന് കൈമാറി. കോഓർഡിനേറ്റർ മുഹമ്മദ്‌ യാസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ജി.ലതീഷ്, പി.ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H--------...
പെരിന്തൽമണ്ണയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.90 കോടിയുടെ ഭരണാനുമതി
Local

പെരിന്തൽമണ്ണയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 3.90 കോടിയുടെ ഭരണാനുമതി

Perinthalmanna RadioDate: 21-01-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 3.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എൽ.എ. അറിയിച്ചു.പെരിന്തൽമണ്ണ നഗരസഭയിലെ ബൈപ്പാസ് എം.യു.എം. ജങ്ഷൻ മുതൽ എ.എം.എൽ.പി. സ്‌കൂൾ ലക്ഷംവീട് വരെയുള്ള റോഡിന് (25 ലക്ഷം രൂപ), ഗോവിന്ദൻ റോഡ് (20 ലക്ഷം), എരവിമംഗലം ബാലവാടി റോഡ് (40 ലക്ഷം), താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെ 55-ാം മൈൽ തെയ്യോട്ടുചിറ റോഡ് (30 ലക്ഷം), അമ്മിനിക്കാട് കൊടുകുത്തിമല റോഡ് (20 ലക്ഷം), ഇബ്രാഹിംപടി അംബേദ്കർ കോളനി അലനല്ലൂർ റോഡ് (25 ലക്ഷം) എന്നിങ്ങനെ അനുവദിച്ചു.പുലാമന്തോൾ ഗ്രാമപ്പഞ്ചായത്തിലെ ടി.എൻ. പുരം മില്ലുംപടി പുളിങ്കാവ് റോഡ് (25 ലക്ഷം), വളപുരം അങ്ങാടിപ്പറമ്പ് റോഡ് (15 ലക്ഷം), മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ ആറ്റുമല വളയപ്പുറം കീഴാറ്റൂർ റോഡ് (20 ലക്ഷം), അത്താണി ഇരുളംകാട് റോഡ് (20...
കാദറലി ഫൈനലിൽ റഫറിയുടേത് ഏകപക്ഷീയ നടപടിയെന്ന് ക്ലബ്
Other

കാദറലി ഫൈനലിൽ റഫറിയുടേത് ഏകപക്ഷീയ നടപടിയെന്ന് ക്ലബ്

Perinthalmanna RadioDate: 21-01-2025പെരിന്തൽമണ്ണ:  കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ റഫറിയുടെ നടപടികൾ ഏകപക്ഷീയമായിരുന്നുവെന്നും അതാണ് കളിക്കാരനെ പ്രകോപിപ്പിച്ചതെന്നും ഫൈനലിൽ പരാജയപ്പെട്ട അഭിലാഷ് കുപ്പൂത്തിന്റെ സ്‌പോൺസർമാരായ കാർഗിൽ ജൂബിലി ക്ലബ് ഭാരവാഹികൾ. കാദറലി ക്ലബ് പരമാവധി സഹായവും പിന്തുണയും നൽകി. സെവൻസ് ഫുട്ബോൾ അസോസിയേഷനാണ് റഫറിമാർക്ക് ചുമതല നൽകുന്നത്.ഈ ടീമിലെ കളിക്കാരനെതിരെ ചുവപ്പ് കാർഡ് കാണിച്ച സംഭവവുമായി ബന്ധപ്പെട്ട് റഫറിക്ക് മർദനമേറ്റിരുന്നു. പുതിയ റഫറിയെ ഇറക്കിയാണ് പിന്നീട് കളി പുനരാരംഭിച്ചത്. കളി തുടങ്ങി നിമിഷങ്ങൾക്കകമായിരുന്നു സംഭവം. ഇതേ തുടർന്ന് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അഭിലാഷ് കുപ്പൂത്ത് ടീമിലെ കളിക്കാരന് ടൂർണമെന്റുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ക്ലബ്ബിന്റെ വിശദീകരണം. കളി തുടങ്ങി 5 മിനിറ്റിനിടെയാണ് തങ്ങളുടെ കളിക്കാരന് അകാരണമായി...