സമസ്ത മദ്രസകളിൽ പൊതുപരീക്ഷ 24നും 25നും
Perinthalmanna RadioDate: 21-01-2026 സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള ഇന്ത്യയിലെ മദ്രസകളിൽ 24നും 25നും പൊതുപരീക്ഷ. വിദേശരാജ്യങ്ങളിലെ മദ്രസകളിൽ 23നും 24നും പരീക്ഷ നടത്തും.പൊതു കലണ്ടർ അനുസരിച്ചുള്ള മദ്രസകളിലെ പരീക്ഷയാണിത്. 11,090 മദ്രസകളിൽനിന്നുള്ള 2,77,642 കുട്ടികൾ 5,7,10, പ്ലസ്‌ടു ക്ലാസുകളിലായി പൊതു പരീക്ഷ എഴുതുന്നുണ്ട്. 157 ഡിവിഷൻ കേന്ദ്രങ്ങളിലായി 11,376 സൂപ്പർവൈസർമാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഡിവിഷൻ സൂപ്രണ്ടുമാർക്കുള്ള പരിശീലനവും ചോദ്യക്കടലാസ് വിതരണവും നാളെ രാവിലെ ഏഴിന് ചേളാരി മുഅല്ലീം ഓഡിറ്റോറിയത്തിൽ നടത്തും.സൂപ്പർവൈസർമാർക്കുള്ള പരിശീലനം 23ന് ഉച്ചയ്ക്കുശേഷം മൂന്നിന് അതത് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി 7,536 സെന്ററുകളിലായാണ് പൊതു പരീക്ഷ നടത്തുന്നത്. കേന്ദ്രീകൃത മൂല്യനിർണയം 27ന് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തും.സ്...





