Tag: 210224

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു
Local

ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു

Perinthalmanna RadioDate: 21-02-2024ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെ പ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.▪️ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ച കഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.▪️14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി.▪️27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.▪️ഇൻഡിപെൻഡൻഡ് എൽപി, യുപി സ്കൂ‌ളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.▪️HS അറ്റാച്‌ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല.▪️ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS പരീക്ഷ ഡ്യൂട്ടി യ്ക് നിയോഗിക്കാതിരിക്കാൻ പ...
വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ
Local

വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 21-02-2024അങ്ങാടിപ്പുറം: വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ചേരക്കാപ്പറമ്പ് കണ്ടർ പള്ളിയാലിൽ രാമചന്ദ്രൻ എന്നവരുടെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ സമീപ വാസിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ ജീവനക്കാരനുമായ സുധിയെ അറിയിക്കുകയും അദ്ദേഹം വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തുകയും പാമ്പിനെ പിടി കൂടുകയുമായിരുന്നു. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perintha...
പുലിഭീതിയൊഴിയാതെ മുള്ള്യാകുർശ്ശി; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
Local

പുലിഭീതിയൊഴിയാതെ മുള്ള്യാകുർശ്ശി; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Perinthalmanna RadioDate: 21-02-2024പട്ടിക്കാട് : ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ പുലിയെ പിടികൂടാൻ നടപടിയെടുക്കാൻ വൈകുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. മാസങ്ങങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിട്ടും കെണി സ്ഥാപിക്കാൻ വനംവകുപ്പ് തയ്യാറാവാത്തതാണ് നാട്ടുകാരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഇതിന്റെ ആദ്യപടിയായി വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതിക്ക് രൂപം നൽകി.വരും ദിവസങ്ങളിൽ റോഡ് ഉപരോധമടക്കമുള്ള സമര മുറകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. യോഗത്തിൽ ഇരുനൂറിലധികം പ്രദേശവസികൾ പങ്കെടുത്തു. മെമ്പർമാരായ സാബിറ കൊളമ്പിൽ, പി.കെ. അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെര...
ഡീസൽ ഓട്ടോറിക്ഷകളുടെ ആയുസ്സ് 22 വർഷമാക്കി സർക്കാർ
Local

ഡീസൽ ഓട്ടോറിക്ഷകളുടെ ആയുസ്സ് 22 വർഷമാക്കി സർക്കാർ

Perinthalmanna RadioDate: 21-02-2024ഡീസൽ ഓട്ടോറിക്ഷകളുടെ കാലാവധി 22 വർഷമാക്കി സർക്കാർ ഉത്തരവിറങ്ങി. 15 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഹരിത ഇന്ധനത്തിലേക്കാക്കണമെന്ന ഉത്തരവ് പരിഷ്കരിച്ചാണ് ഉത്തരവിറങ്ങിയത്. അരലക്ഷത്തോളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഇതിന്റെ ഗുണംലഭിക്കും.കാലാവധി നീട്ടുമെന്ന് ഒക്ടോബറിൽ തീരുമാനമുണ്ടായിരുന്നെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയിരുന്നില്ല. ഇതുമൂലം കാലാവധികഴിഞ്ഞ ഓട്ടോറിക്ഷകൾ നിരത്തിലിറക്കാനാകാതെ ഡ്രൈവർമാർ ആശയക്കുഴപ്പത്തിലായിരുന്നു.ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്ത് കുറവാണെന്ന് വിലയിരുത്തി കാലാവധി നീട്ടുമെന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജു പറഞ്ഞിരുന്നു. ഉത്തരവിന്റെ കരട് ഡിസംബർ 16-നാണ് പുറത്തിറങ്ങിയിരുന്നത്.തുടർന്നുള്ള ഒരുമാസം ഇതിൽ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്താനുള്ള സമയമായിരുന്നു. ജനുവരി 16-നുശേഷം ഉത്തരവിറങ്ങേണ്...
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില
Local

ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില

Perinthalmanna RadioDate: 21-02-2024പെരിന്തല്‍മണ്ണ: ബൈക്ക് യാത്രികനെ ആക്രമിച്ച്‌ ആറു ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആനമങ്ങാട് പരിയാപുരം കൊളച്ചാലില്‍ ഷെഫീഖി(34) നെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.ഈ കേസില്‍ ആറു പേരെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക് യാത്രക്കാരന്‍ വീട്ടില്‍ നിന്നു ബൈക്കില്‍ പുറപ്പെടുന്ന വിവരം കവര്‍ച്ചാ സംഘത്തിനു കൈമാറിയത് ഷെഫീഖായിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഷെഫീഖിന്‍റെ പങ്ക് വ്യക്തമായത്. ഇതോടെ ഈ കേസില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളെ ചോദ്യം ചെയ്യുന്നതിനും കവര്‍ച്ച മുതല്‍ കണ്ടെടുത്തു അന്വേഷണത്തിനും കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്‍റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ.കെ. സജീവ്, സിഐ എം.എസ്. രാജീവ്,എസ്‌ഐ ഷി...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 21-02-2024അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച് കൊണ്ടിരിക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം 26-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും.അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തി വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ഒൻപത് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് 26-ന് നടക്കുക. കുറ്റിപ്പുറം, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് ജില്ലയിൽ ഉദ്ഘാടനംചെയ്യുന്നത്. ഉച്ചയ്ക്ക് 12.30-നാണ് ഉദ്ഘാടന ചടങ്ങ്. ഇതോടനുബന്ധിച്ച് ഓരോ സ്റ്റേഷനിലും പ്രത്യേകം ചടങ്ങുകൾ നടക്കും.സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പരിപാടികൾ രാവിലെ 10.45-ന് ആരംഭിക്കും. ജനപ്രതിനിധികളും ദക്ഷിണ റെയിൽവേ ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. 10.55 മുതൽ സമീപസ്കൂളുകളിലെയും അങ്ങാടിപ്പുറം പോളിടെക്‌നിക് കോളേജിലെയും വിദ്യാർഥികളുടെ വിവിധ കലാപരിപാടി...