Tag: 210226

റേഷൻ മുൻഗണനാ കാർഡ്: അപേക്ഷ സ്വീകരിക്കുന്ന തീയതി 24 വരെ നീട്ടി<br>
Local

റേഷൻ മുൻഗണനാ കാർഡ്: അപേക്ഷ സ്വീകരിക്കുന്ന തീയതി 24 വരെ നീട്ടി

Perinthalmanna RadioDate: 21-02-2026 തിരുവനന്തപുരം: മുൻഗണനാ കാർഡിനായി അപേക്ഷ സമർപ്പിക്കേണ്ട തീയതി 24 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഇതുവരെ 50,300 അപേക്ഷകൾ ലഭിച്ചു. എട്ടാംതവണയാണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതെന്നും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ എല്ലാ കുടുംബങ്ങളും മുൻഗണനാപട്ടികയിൽ ഉൾപ്പെടുമെന്നും മന്ത്രി അറിയിച്ചു.മുൻഗണനാപട്ടികയുടെ ശുദ്ധീകരണം തുടർ പ്രക്രിയയാണ്. തുടർച്ചയായി മൂന്നുമാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി അർഹരല്ലെന്ന് കാണുന്ന പക്ഷം അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരംമാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. പ്രസ്തു‌ത ഒഴിവിലേക്ക് അർഹരായവരെ ഉൾപ്പെടുത്തുന്നുണ്ട്. മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാർഡുകളുടെ വിവരം വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉറപ്പു വരുത്താനെന്...
കേരളത്തിലെ എസ്ഐആറിന്‍റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു<br>
Local

കേരളത്തിലെ എസ്ഐആറിന്‍റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 21-02-2026 കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈൽ നമ്പ‍ർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാംhttps://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സി.എച്ച് സെന്റർ ഇഫ്താർ ആരംഭിച്ചു<br>
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സി.എച്ച് സെന്റർ ഇഫ്താർ ആരംഭിച്ചു

Perinthalmanna RadioDate: 21-02-2026 പെരിന്തൽമണ്ണ: റമദാൻ നോമ്പു കാലങ്ങളിൽ പെരിന്തൽമണ്ണ സി.എച്ച് സെന്റർ നടത്തി വരാറുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പില്ലാത്തവർക്കും മൂന്നു നേരങ്ങളിൽ നൽകുന്ന സൗജന്യ ഭക്ഷണവിതരണമാണ് നടക്കുക.നോമ്പുള്ളവർക്ക് ഇഫ്താറും പുലർച്ചെയുള്ള ഭക്ഷണവും വിതരണം നടക്കും. നോമ്പില്ലാത്തവർക്കുള്ള രാത്രി ഭക്ഷണവും 30 ദിവസങ്ങളിൽ ഉണ്ടാവും. ഇക്കൊല്ലം സി.എച്ച് സെന്റർ കേന്ദ്രീകരിച്ച് ടൗണിലുള്ള ആളുകൾക്കു വേണ്ടിയുള്ള പ്രത്യേക ഇഫ്താറും സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം അറ്റകുറ്റപ്പണികൾക്കായി അടച്ചതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ഡയാലിസിസ് രോഗികളുടെ ചെലവ് ഇനി മുതൽ ഡയാലിസിസ് യൂണിറ്റ് തുറക്ക...
റമദാനും വേനലും ഒരുമിച്ച്; പഴവിപണിയിൽ താരം തണ്ണിമത്തൻ
Local

റമദാനും വേനലും ഒരുമിച്ച്; പഴവിപണിയിൽ താരം തണ്ണിമത്തൻ

Perinthalmanna RadioDate: 21-02-2026 പെരിന്തൽമണ്ണ: വേനലും റമദാനും ഒന്നിച്ചെത്തിയതോടെ പഴവിപണി സജീവമായി. ആവശ്യക്കാർ കൂടിയതോടെ കൂടുതൽ ഇറക്കുമതി ചെയ്ത് കച്ചവടം പൊടിപൊടിക്കുകയാണ്. ചൂട് കൂടിയതോടെ പഴവിപണി ഉണർന്നിരുന്നു. ഇതിനു പിന്നാലെയാണ് റമദാനും വന്നത്. വൈകുന്നേരമാകുന്നതോടെ നല്ല തിരക്കാണ് പഴം വിൽപന കേന്ദ്രങ്ങളിൽ. അംഗീകൃത വ്യാപാരികൾക്ക് പുറമെ മരച്ചോട്ടിലും താൽക്കാലിക ഷെഡിലുമൊക്കെയായി വിൽപനക്കാർ സജീവമാണ്.പഴങ്ങൾക്ക് കഴിഞ്ഞ രണ്ടാഴ്ച വില കൂടുതലായിരുണെങ്കിലും ഈയാഴ്ച കുറഞ്ഞിട്ടുണ്ട്. തണ്ണിമത്തനും മുന്തിരിയുമാണ് കൂടുതൽ വിൽപന നടക്കുന്നത്. പ്രാദേശികമായി വ്യത്യാസം വരുന്നുണ്ടെങ്കിലും പൊതുവെ ഒരുകിലോ തണ്ണിമത്തന് 25 രൂപയാണ് വില. ചെറുതിന് 30 മുതൽ 40 വരെ. സീസണായതിനാൽ മുന്തിരി വില വർധിച്ചിട്ടില്ല. കറുത്ത മുന്തിരി-140, മറ്റുള്ളവക്ക്-80 എന്നിങ്ങനെയാണ് കിലോ വില. മുസംബി-80, നാരങ്ങ-90, കൈതച്ചക്ക-80, സപ്പോട്ട-80, ...
വെള്ളിയാറിനെ ജലസമൃദ്ധമാക്കി കല്ലടക്കടവിലെ ചെക്ക്ഡാം<br>
Local

വെള്ളിയാറിനെ ജലസമൃദ്ധമാക്കി കല്ലടക്കടവിലെ ചെക്ക്ഡാം

Perinthalmanna RadioDate: 21-02-2026 മേലാറ്റൂർ: വേനൽ കനക്കുംമുമ്പേ വറ്റിവരണ്ടിരുന്ന വെള്ളിയാറിനെ ജലസമൃദ്ധമാക്കി ചെക്ക്ഡാം. മണിയാണീരിക്കടവിലെ കല്ലടക്കടവിൽ നിർമ്മിച്ച ചെക്ക്ഡാമാണ് വേനലിൽ വെള്ളിയാറിന് അനുഗ്രഹമായത്. 3.22 കോടി രൂപ ചെലവിൽ 2024 മാർച്ചിൽ തുടങ്ങിയ ചെക്ക്ഡാമിന്റെ പണി 2025 ഡിസംബറോടെയാണ് പൂർത്തിയായത്.ചീർപ്പുകളിട്ട് ഭദ്രമാക്കിയതോടെ ചെക്ക്ഡാമിൽ യഥേഷ്ടം വെള്ളമുണ്ടിപ്പോൾ. അത് കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളം കെട്ടിനിൽക്കാൻ സാധിച്ചു. ഇതോടെ ചെക്ക്ഡാമിൽ ഇപ്പോഴും നിറയെ വെള്ളമുണ്ട്. വെള്ളം നിറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനം ഉയരുകയും ചെയ്തു. മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികൾക്കും വീടുകളിലെ കിണറുകൾക്കും കാർഷിക ആവശ്യങ്ങൾക്കും ഇത് ഏറെ പ്രയോജനപ്പെടുന്നു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ സമീപത്തെ കിണറുകളിലെല്ലാം നല്ല രീതിയിൽ വെള്ളം ലഭ്യമാകുന്നുണ്ട്.നേരത്തെ വ...