ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തു
Perinthalmanna RadioDate: 21-03-2024ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്രിവാളിന്റെ വീട്ടിൽ 12 അംഗ ഇ.ഡി സംഘം സെർച്ച് വാറണ്ടുമായെത്തിയിരുന്നു. കെജ്രിവാളിന് അറസ്റ്റിൽനിന്നും ഇടക്കാല സംരക്ഷണം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ഇ.ഡി തുടർച്ചയായി അയക്കുന്ന സമൻസുകൾക്ക് എതിരെയാണ് കെജ്രിവാൾ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ...






