ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതോടെ മൂന്നാറിലേക്ക് സഞ്ചാരികൾ ഒഴുകുന്നു
Perinthalmanna RadioDate: 21-04-2025ഊട്ടിയിൽ ഇ പാസ് നിർബന്ധമാക്കിയതോടെ സഞ്ചാരികൾ മൂന്നാറിലേക്ക് ഒഴുകുന്നു. അവധിക്കാലമാരംഭിച്ചതോടെ മൂന്നാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരുടെ തിരക്ക്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് മാസത്തെ അപേക്ഷിച്ച് സന്ദർശകുടെ എണ്ണം വൻതോതിൽ വർധിച്ചു. അവധിക്കാലം ആഘോഷിക്കാൻ വിനോദ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ ജില്ലയിലെ ടൂറിസം മേഖലയാകെ ഉണർന്നു. മൂന്നാർ ടൗൺ, രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ഫ്ലവർ ഗാർഡൻ...എന്നിവിടങ്ങളിലൊക്കം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഗ്യാപ് റോഡിലൂടെയുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് യാത്രയുടെ എല്ലാ ട്രിപ്പിലും സഞ്ചാരികളുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് ബസ് യാത്രയ്ക്കായി കൂടുതലെത്തുന്നതെന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡിസ്ട്രിക്റ്റ് കോഡിനേറ്റർ രാജീവ് എൻ ആർ മനോരമ ഓൺലൈനോടു പറഞ്ഞു. ഊ...






