Tag: 210525

നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; 15 വർഷത്തിനിടയിൽ ആദ്യമെന്ന് റിപ്പോർട്ട്
Local

നാല് ദിവസത്തിനുള്ളിൽ കാലവർഷമെത്തും; 15 വർഷത്തിനിടയിൽ ആദ്യമെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 21-05-2025സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും കാലവർഷം ഇത്തവണ നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. മെയ് 24 ഓടെ മൺസൂൺ എത്തുമെന്നാണ് കരുതപ്പെടുന്നത്. 24ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.ആൻഡമാൻ ദ്വീപുകളിൽ മേയ് 13ന് മൺസൂൺ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മേയ് 30ന് മൺസൂൺ എത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ കാലവർഷം നേരത്തെ എത്തുന്ന വർഷമായിരിക്കും ഇത്തവണയെന്ന് പ്രതീക്ഷിക്കുന്നു.മേയ് 27നുമുമ്പ് ഇത്തവണ മഴ എത്തിയാൽ കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും നേരത്തെ കാലവർഷം ആരംഭിക്കുന്നത് ഇത്തവണയായിരിക്കും. അതിനിടെ സംസ്ഥാനത്ത് കോഴിക്കോട്, വയനാട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ വ്യാപകമ...
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
Local

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Perinthalmanna RadioDate: 21-05-2025സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ (മെയ് 22) പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക.ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി നാളെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികള്‍ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 82,236 പേര്‍
Local

ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 82,236 പേര്‍

Perinthalmanna RadioDate: 21-05-2025മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോള്‍ ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം 82,236. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 79,364 പേരാണ് അപേക്ഷ നല്‍കിയത്.സി.ബി.എസ്.സി 2,139, ഐ.സി.എസ്.ഇ 14 മറ്റ് വിഭാഗങ്ങള്‍ 719 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികള്‍ അപേക്ഷ സമർപ്പിച്ചത് വയനാട് ജില്ലയിലാണ്, 12131 പേർ. സംസ്ഥാനത്ത് ആകെ അപേക്ഷ നല്‍കിയത് 4.61 ലക്ഷം വിദ്യാർത്ഥികളാണ്.ജില്ലയില്‍ സർക്കാർ മേഖലയില്‍ 85, എയ്ഡഡില്‍ 88, ഹയർസെക്കൻഡറിയില്‍ 839 സ്ഥിര ബാച്ചുകള്‍ മാത്രമാണ് നിലവിലുള്ളത്. ജില്ലയില്‍ 40,416 ആണ്‍കുട്ടികളും 38,856 പെണ്‍കുട്ടികളും ഉള്‍പ്പെടെ 79,272 പേരാണ് തുടർപഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയില്‍ 3,351 പേർക്കാണ് ഉ...
കൂരിയാടിനു പിന്നാലെ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍
Local

കൂരിയാടിനു പിന്നാലെ ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍

Perinthalmanna RadioDate: 21-05-2025തൃശൂര്‍ ചാവക്കാട് ദേശീയപാതയില്‍ വിള്ളല്‍. ദേശീയപാത 66 മണത്തലയിൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്താണ് വിള്ളല്‍.മണത്തല വിശ്വനാഥ ക്ഷേത്രത്തിന് മുൻപിലെ മേൽപ്പാലത്തിന് മുകളിലെ ടാറിട്ട ഭാഗത്താണ് 50 ഓളം മീറ്റർ നീളത്തിൽ വലിയ വിള്ളൽ വീണത്. ഇന്നലെ വൈകിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ രാത്രി തന്നെ അധികൃത സ്ഥലത്തെത്തി ടാറിട്ടു വിള്ളൽ അടച്ചു. നിലവിൽ ഈ ഭാഗം ഗതാഗത്തിന് തുറന്നു കൊടുത്തിട്ടില്ല.സമാനരീതിയില്‍ ക‍ഴിഞ്ഞ ദിവസം മലപ്പുറം കൂരിയാടും കാസര്‍ഗോഡ് മാവുങ്കലിലും ദേശീയ പാതയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന വിചിത്ര വാദമാണ് എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അൻഷുൾ ശർമ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മ...