Tag: 210724

Local
ആശ്വാസത്തിന്റെ ഫലം; നിപ നിരീക്ഷണത്തിലുള്ള 7 പേരുടേയും പരിശോധനാ ഫലം നെഗറ്റീവ്Perinthalmanna RadioDate: 21-07-2024നിപ ബാധിച്ച് 14 വയസുകാരൻ മരിച്ചതിന് പിന്നാലെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. 7 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാം  നെഗറ്റീവായി. 7 പേരും മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം ഉള്ളവരാണ്. 330 പേർ സമ്പർക്ക പട്ടികയിലുണ്ട്. ഇതിലെ 101 പേർ ഹൈ റിസ്ക് പട്ടികയിലുൾപ്പെടും. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. പാണ്ടിക്കാട് പഞ്ചായത്തിൽ 18 പേരും ആനക്കരയിൽ 10 പേരും  പനിയേ തുടർന്ന് ചികിത്സയിലുണ്ട്. എന്നാൽ ഇവരാരും മരിച്ച കുട്ടിയുമായി സമ്പർക്കം ഉള്ളവരല്ല. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം വീടിനടുത്തുള്ള മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും ഇവിടെ വവ്വാലിൻ്റെ സാന്നിദ്ധ്യമുണ്ടന്നും വിവരമുണ്ട്. എന്നാൽ ഇതിൽ സ്ഥിരീകരണത്തിന് കൂ...