Tag: 210725

ഇ-ഹെൽത്ത് പദ്ധതി: രജിസ്‌ട്രേഷനിൽ മുന്നിൽ മലപ്പുറം

Local

ഇ-ഹെൽത്ത് പദ്ധതി: രജിസ്‌ട്രേഷനിൽ മുന്നിൽ മലപ്പുറം

Perinthalmanna RadioDate: 21-07-2025മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം. 38.44 ലക്ഷം പേരാണ് ജില്ലയിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 2.59 കോടിയാണ്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളിൽ മലപ്പുറം ജില്ലയുടെ സ്ഥാനം മൂന്നാമതാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ യഥാക്രമം തിരുവനന്തപുരം, എറണാകുളം ജില്ലകളാണ്.ജില്ലയിൽ ഇ-ഹെൽത്ത് സംവിധാനമെത്തിയത് 80 ആശുപത്രികളിലാണ്. ഈ മാസം 17ന് ഊരകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് ഒരുക്കിയതാണ് അവസാനത്തേത്.ഓമാനൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുടുംബാരോഗ്യ കേന്ദ്രങ്ങളായ എടപ്പറ്റ, പുഴക്കാട്ടിരി, തേഞ്ഞിപ്പലം, അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളായ പാണക്കാട്, പരപ്പനങ്ങാടി, താനൂർ, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലും ഈ വർഷമാണ് ഇ-ഹെൽത്ത് സംവിധാനം ഒരുങ്ങിയത്..ഒരു വ...
വി.എസിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി
Local

വി.എസിന്റെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി

Perinthalmanna RadioDate: 21-07-2025മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ചൊവ്വാഴ്ച(ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലായ് 22 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഔദ്യോഗിക ദുഃഖാചരണം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുട...
മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു

Local

മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു

Perinthalmanna RadioDate:21-07-2025തിരുവനന്തപുരം: കേരളത്തിന്‍റെ സമരപോരാട്ടവീഥികളിൽ വഴികാട്ടിയായി ജ്വലിച്ച ആ നക്ഷത്രം മാഞ്ഞു. പുന്നപ്രയുടെ സമരനായകനും കമ്യൂണിസ്റ്റുകാരുടെ കണ്ണുംകരളുമായ സഖാവ് വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി. സി.പി.എം നേതാവും പാർട്ടി സ്ഥാപക അംഗവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്, പട്ടം എസ്.ടി.യു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.   2006 മുതൽ 2011 വരെ കേരളത്തിന്‍റെ 20ാം മുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 198...
സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

Local

സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

Perinthalmanna RadioDate: 21-07-2025സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമര സമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചർച്ച നടത്തിയെങ്കിലും ധാരണയിൽ എത്തിയിരുന്നില്ല.ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് വീണ്ടും ചർച്ച ചെയ്യാമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസുടമകൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതിൽ ഗതാഗത സെക്രട്ടറി വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും പെർമിറ്റ് പുതുക്കുന്നതിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തട...
ദേശീയപാതയിൽ മരം കടപുഴകി വീണു; രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി

Local

ദേശീയപാതയിൽ മരം കടപുഴകി വീണു; രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി

Perinthalmanna RadioDate: 21-07-2025 രാമപുരം:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ രാമപുരം നാറാണത്ത് ബ്ലോക്ക് പടിയിൽ വലിയ ചീനി മരം കടപുഴകി വീണു. രണ്ടര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കാലപ്പഴക്കമുള്ള ചീനി മരം റോഡിലേക്ക് മറിഞ്ഞുവീണത്. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടിൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ രാമപുരം സ്കൂൾപടി- വടക്കാങ്ങര വഴിയും പെരിന്തൽമണ്ണയിലേക്കുള്ള വാഹനങ്ങൾ മക്കരപ്പറമ്പ്–മങ്കട വഴിയുമാണ് തിരിച്ചുവിട്ടത്.ദേശീയപാതയോരത്ത് വർഷങ്ങളായി വീഴാറായി നിന്ന ചീനി മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു. മനോരമ ഉൾപ്പെടെ മാധ്യമങ്ങളിലും മരം ഭീഷണിയായതു സംബന്ധിച്ച് വാർത്ത വന്നിരുന്നെങ്കിലും മുറിച്ചുമാറ്റാൻ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് മരം വീണത്.ട്...
പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിന് ഇനി പുതിയ മുഖം

Local

പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിന് ഇനി പുതിയ മുഖം

Perinthalmanna RadioDate: 21-07-2025പെരിന്തൽമണ്ണ: തൊണ്ടി വാഹനങ്ങൾ നിറഞ്ഞ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി കിടന്നിരുന്ന പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ റോഡിന് ഇനി പുതിയ മുഖം. വീതികൂട്ടി വികസിപ്പിച്ച് പൂട്ടുകട്ട പതിച്ച് മനോഹരമാക്കിയ റോഡ് അടുത്ത ദിവസം ഉദ്ഘാടനം ചെയ്യും.പതിറ്റാണ്ടായി റോഡരികിൽ കുന്നുകൂടിക്കിടന്ന തൊണ്ടിവാഹനങ്ങൾ പൂർണമായി ഇവിടെനിന്ന് മാറ്റി. റോഡരികിൽ ഇനി ഓപ്പൺ ജിമ്മും വയോജന പാർക്കും തുടങ്ങാനാണു പദ്ധതി. 49 ലക്ഷം രൂപയാണ് റോഡിൽ കട്ട പതിക്കാനായി നഗരസഭ വകയിരുത്തിയത്.ദേശീയപാതയുടെ ഭാഗമായ പെരിന്തൽമണ്ണ–മണ്ണാർക്കാട് റോഡിനെയും സംസ്ഥാന പാതയുടെ ഭാഗമായ ചെർപ്പുളശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപാസ് റോഡായി ഇനി ഇതു മാറും. നഗരമധ്യത്തിലെ പ്രധാന ജംക്‌ഷനിലെ കുരുക്കഴിക്കാനും ഈ റോഡ് സഹായിക്കും.പൊലീസ് സ്‌റ്റേഷൻ, എക്‌സൈസ് ഓഫിസ്, വിവിധ കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലേക്കെല്ലാമുള്ള...