ജില്ലയിലെ ബാങ്കുകളിൽ 55,499 കോടി രൂപയുടെ നിക്ഷേപം
Perinthalmanna RadioDate: 21-09-2024മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ ഈ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ (2024 ജൂൺ) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനെക്കാൾ 181 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ പാദത്തിൽ (2024 മാർച്ച്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,318.02 കോടി രൂപയായിരുന്നു.ഇതിൽ 13,541 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തിൽ പ്രവാസി നിക്ഷേപം 12893 കോടി രൂപയായിരുന്നു.ജില്ലയിലെ മൊത്തം വായ്പകൾ 37,464 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ 518 കോടി രൂപയുടെ വർദ്ധവുണ്ടായി. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.5 ശതമാനം ആണ്. കഴിഞ്ഞ പാദത്തിൽ ഇത് 66.73 ശതമാനമായിരുന്നു.കേരള ഗ്രാമീൺ ബാങ്ക് (78.89%), കാനറാ ബാങ്ക് (75.6%), എസ്.ബി.ഐ (45....




