Tag: 211123

താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ട് 9 വര്‍ഷം; അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടി മങ്കട ഗവ. ആശുപത്രി
Local

താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ട് 9 വര്‍ഷം; അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടി മങ്കട ഗവ. ആശുപത്രി

Perinthalmanna RadioDate: 21-11-2023മങ്കട: താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച്‌ ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പോലും നടപ്പിലാക്കാതെ പ്രയാസങ്ങളില്‍ വീര്‍പ്പ് മുട്ടുകയാണ് മങ്കട ഗവ. ആശുപത്രി. സേവന രംഗത്ത് 55 വര്‍ഷം പിന്നിട്ട സ്ഥാപനം ഒരു ഘട്ടം കഴിഞ്ഞതില്‍ പിന്നെ താഴേക്കാണ് വളര്‍ച്ച.ആശുപത്രിയുടെ ഉയര്‍ച്ച സ്വപ്നം കണ്ട ജനങ്ങള്‍ക്ക് ഇക്കാലമത്രയും നിരാശയാണ് ലഭിച്ചത്. ഫലത്തില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ ഇപ്പോള്‍ താലൂക്കാശുപത്രി തന്നെ ഇല്ലാതായി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇടക്കാലത്ത് തുടങ്ങിയ സായാഹ്ന ഒ.പിയും രാതികാല ഒ.പിയും ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. സായാഹ്ന ഒ.പി മാസത്തില്‍ 5000ലേറെ രോഗികള്‍ ഉപയോഗ പെടുത്തുന്നുണ്ട്. രാത്രികാല ഒ.പിക്ക് പുറമെ ഒരു റീഹാബിലിറ്റേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.മങ്കട ഹെല്‍ത്ത് ബ്...
സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര തുടങ്ങി
Local

സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര തുടങ്ങി

Perinthalmanna RadioDate: 21-11-2023പെരിന്തൽമണ്ണ: ബസിൽ നിന്ന് വീണു മരിച്ച  സഹ പ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ 3 ദിവസത്തെ കാരുണ്യ യാത്ര തുടങ്ങി. നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ ഫൈസൽ ബാബു(38) കഴിഞ്ഞ 14ന് രാവിലെ പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ വച്ചാണ് ബസിൽ നിന്ന് താഴെ വീണത്.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ന് പുലർച്ചെ മരിച്ചു. ബസു‌ടമകളും തൊഴിലാളികളും ചേർന്നാണ് സഹായ പദ്ധതി ഒരുക്കുന്നത്. ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങാവാൻ ഇന്നലെ 30 ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്. ബസുകളിൽ ബക്കറ്റുമായാണ് കണ്ടക്‌ടർ യാത്രക്കാരുടെ മുന്നിലെത്തിയത്. അറിയാത്തവർക്കായി കാര്യം വിശദീകരിച്ചു. യാത്രക്കാർ മിക്കവരും ബസ് ജീവനക്കാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നന്മയുടെ ഭാഗമായി പണം നൽകി. ഇതിനു പുറമേ ബസ് സ്‌റ്റാൻഡുകളിലും ബസ് ജീവനക്കാർ ബക...
കുടിവെള്ള പദ്ധതിയുടെ മോട്ടോർ വീണ്ടും കത്തി; മേലാറ്റൂരിൽ കുടിവെള്ളവിതരണം മുടങ്ങും
Local

കുടിവെള്ള പദ്ധതിയുടെ മോട്ടോർ വീണ്ടും കത്തി; മേലാറ്റൂരിൽ കുടിവെള്ളവിതരണം മുടങ്ങും

Perinthalmanna RadioDate: 21-11-2023മേലാറ്റൂർ: പുഴയിൽ യഥേഷ്ടം വെള്ളമുണ്ടെങ്കിലും സമീപത്തെ കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ നിന്ന് കുടിവെള്ളം കിട്ടാൻ ഗുണഭോക്താക്കൾ ഇനി പത്തു ദിവസത്തോളം കാത്തിരിക്കേണ്ടിവരും. മോട്ടോർ കത്തിയതിനെ തുടർന്ന് പമ്പിങ് മുടങ്ങിയതാണ് കാരണം. മേലാറ്റൂർ ശുദ്ധജല വിതരണ പദ്ധതിയെ ആശ്രയിക്കുന്ന ഗുണഭോക്താക്കൾക്കാണ് ഈ ദുർഗതി. പ്രദേശത്തെ കുടിവെള്ളവിതരണം ഒരാഴ്ചത്തേക്കു മുടങ്ങും.ഒരു മാസം മുൻപും മോട്ടോർ കത്തിയതിനാൽ ദിവസങ്ങളോളം കുടിവെള്ളവിതരണം മുടങ്ങിയിരുന്നു. അതു നന്നാക്കി പ്രവർത്തനം പുനരാരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ശനിയാഴ്ചയാണ് മോട്ടോർ വീണ്ടും കത്തിയത്. വെള്ളിയാറിന്റെ തീരത്തുള്ള കിണറ്റിൽനിന്ന് വില്ലേജ് ഓഫീസ് വളപ്പിലുള്ള സംഭരണയിലേക്ക് വെള്ളം പമ്പു ചെയ്ത് എത്തിച്ചാണ് വിതരണം നടത്തുന്നത്.പുത്തൻകുളം, പുല്ലിക്കുത്ത്, ചെമ്മാണിയോട്, വലിയപറമ്പ്, മേലാറ്റൂർ ടൗൺ തു...
അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ് ടാറിംഗ് ഉടനെന്ന് എംഎല്‍എ
Local

അങ്ങാടിപ്പുറം – വളാഞ്ചേരി റോഡ് ടാറിംഗ് ഉടനെന്ന് എംഎല്‍എ

Perinthalmanna RadioDate: 20-11-2023അങ്ങാടിപ്പുറം: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് ശാപമോക്ഷമാകുന്നു. ഈ റോഡിലെ രണ്ടാംഘട്ട ടാറിംഗ് പ്രവൃത്തികള്‍ ഉടനുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും മഞ്ഞളാംകുഴി അലി എംഎല്‍എ പറഞ്ഞു.ഫയല്‍ നമ്പര്‍ കിട്ടാനുള്ള കാല താമസമായിരുന്നു പുത്തനങ്ങാടി മുതല്‍ മാലാപറമ്പ് ജാറം വരെയുള്ള റോഡിന്റെ ടാറിംഗ് വൈകാനുള്ള കാരണമെന്നും അത് ലഭിച്ചുവെന്നും എംഎല്‍എ പറഞ്ഞു. അങ്ങാടിപ്പുറം മുതല്‍ വെങ്ങാട് വരെയുള്ള റോഡാണ് വര്‍ഷങ്ങളായി തകര്‍ച്ച നേരിട്ടു റീ ടാറിംഗ് നടത്താതെ കിടക്കുന്നത്.18 കോടി രൂപയാണ് അങ്ങാടിപ്പുറം മുതല്‍ വെങ്ങാട് വരെ റോഡ് നവീകരിക്കാന്‍ വേണ്ട തുക. ഇതില്‍ എട്ടുകോടി മാത്രമാണ് പാസായത്. അതില്‍ തന്നെ മൂന്നു കോടിരൂപയുടെ നവീകരണ പ്രവൃത്തികള്‍ അങ്ങാടിപ്പുറം മുതല്‍ പുത്തനങ്ങാടി വരെ നടത്തിയിരുന്നുവെങ്കില...
പെരിന്തൽമണ്ണയിൽ 10.33 കോടി ചെലവിൽ നഗരസഭയുടെ സൗജന്യ കുടിവെള്ള പദ്ധതി
Local

പെരിന്തൽമണ്ണയിൽ 10.33 കോടി ചെലവിൽ നഗരസഭയുടെ സൗജന്യ കുടിവെള്ള പദ്ധതി

Perinthalmanna RadioDate: 21-11-2023പെരിന്തൽമണ്ണ : നഗരസഭയിൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകുന്ന അമൃത് 2.0 പദ്ധതി തുടങ്ങുന്നു. 10.33 കോടി രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്.18 കിലോമീറ്റർ പൈപ്പുകൾ ബലപ്പെടുത്തലും 10 കിലോമീറ്റർ പൈപ്പ് നീട്ടലും പദ്ധതിയുടെ ഭാഗമായി നടക്കും. 3000 ഗാർഹിക കണക്‌ഷനുകൾ നൽകാനാകും. നഗരസഭയിലെ ബി.പി.എൽ., എസ്.സി., വിധവ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്‌ഷൻ ലഭ്യമാകുക.ഗുണഭോക്താക്കൾക്ക് കൗൺസിലർമാരിൽനിന്നും നഗരസഭാ ഓഫീസ് മുഖാന്തരവും അപേക്ഷകൾ ലഭിക്കും. ഒന്നുമുതൽ 17 വരെയുള്ള വാർഡുകളിലെ അപേക്ഷ 27-നും 18 മുതൽ 34 വരെയുള്ള വാർഡുകളിലെ അപേക്ഷ 28-നും നഗരസഭയിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ നേരിട്ടെത്തി ഗുണഭോക്താക്കൾ നൽകണം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻകാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.....................................