വരാനിരിക്കുന്ന റെയിൽവേ ടൈംടേബിളിൽ പ്രതീക്ഷയോടെ നിലമ്പൂർ പാതയിലെ യാത്രക്കാർ
Perinthalmanna RadioDate: 21-11-2024പെരിന്തൽമണ്ണ: അടുത്ത മാസം വരാനിരിക്കുന്ന പുതിയ റെയിൽവേ ടൈം ടേബിളിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഷൊർണൂർ - നിലമ്പൂർ റെയിൽവേ പാതയിലെ യാത്രക്കാർ. ജനുവരി മുതൽ പുതിയ സമയക്രമം അനുസരിച്ചായിരിക്കും ട്രെയിനുകൾ സർവീസ് നടത്തുക.ട്രെയിനുകളുടെ യോജ്യമായ സമയ മാറ്റവും കോട്ടയം ട്രെയിനിന് എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിക്കുന്നതും ഷൊർണൂരിൽ നിന്നുള്ള രാത്രി ട്രെയിനിന്റെ സമയം ദീർഘിപ്പിക്കുന്നതോ രാത്രികാല ട്രെയിനോ ഉൾപ്പെടെ ഒട്ടേറെ ആവശ്യങ്ങളാണ് യാത്രക്കാർക്ക് ഉള്ളത്.പാതയിലെ മിക്ക സ്‌റ്റേഷനുകളിൽനിന്നും നൂറുകണക്കിനു യാത്രക്കാർ വൈകിട്ട് 3.10ന് നിലമ്പൂരിൽ നിന്നു പുറപ്പെടുന്ന കോട്ടയം എക്‌സ്‌പ്രസിനെ ആശ്രയിക്കുന്നുണ്ട്.ഇവരിൽ പലരും സ്ഥിരം യാത്രക്കാരുമാണ്. കോവിഡ് കാലത്തിനു മുൻപു കോട്ടയം എക്‌സ്‌പ്രസിനു പാതയിലെ എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ...