Tag: 211125

തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് ഉത്സവ കാലം

Local

തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ പ്രിന്റിംഗ് യൂണിറ്റുകൾക്ക് ഉത്സവ കാലം

Perinthalmanna RadioDate: 21-11-2025 മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂരം കൊടിയേറിയതോടെ ജില്ലയിലെ പ്രിന്റിംഗ് യൂണിറ്റുകൾക്കും ഉത്സവ കാലമാണ്. ഫ്ളക്സ് ബോർഡുകൾ, വാൾ പോസ്റ്ററുകൾ, സ്ഥാനാർത്ഥികളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾ, ആശംസാ കാർഡുകൾ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാരേറെയാണ്. നഗരങ്ങളിൽ എ.ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള ഡിജിറ്റൽ പ്രിന്റിംങിനാണ് കൂടുതൽ ഡിമാന്റ്. ബലൂണുകളിൽ സ്ഥാനാർത്ഥികളുടെ ചിത്രം പ്രിന്റ് ചെയ്യുന്നതും ട്രന്റാണ്. മണിക്കൂറിൽ 1,600 സ്‌ക്വയർ ഫീറ്റ് വരുന്ന ബാനറുകൾ വരെ നിർമ്മിക്കാൻ സാധിക്കുന്ന ആധുനിക മെഷിനറികളുണ്ട്.ലേസർ പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്ന പോസ്റ്ററുകൾക്കും ആവശ്യക്കാരുണ്ടെങ്കിലും കുറഞ്ഞ അളവിൽ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നതും വില കൂടുതലുമായതിനാൽ ഓഫ് സെറ്റ് പ്രിന്റിംഗിനെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. ഒരു ചതുരശ്രയടി തുണിയിൽ പ്രിന്റ് ...
ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു

Local

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു

Perinthalmanna RadioDate: 21-11-2025 ദുബൈ: ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബൈയിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു. ദുബൈ എയർഷോക്കിടെയാണ് അപകടം. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം.അപകടത്തെ തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.അപകടം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. വ്യോമാഭ്യാസത്തനിടെ വിമാനം നിലം പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത യുദ്ധവിമാനമാണ് തേജസ്. എച്ച്എഎൽ ആണ് തേജസ് യുദ്ധവിമാനം നിർമ്മിച്ചത്. അപകടകാരണം വ്യോമസേന പരിശോധിക്കുന്നുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തേക്ക് ചാടി എന്ന രീതിയിൽ ചില വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകിയിരുന്നെങ്കിലും മരണം വ്യോമസേന പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരാൾക്ക് മാത്രമാണ് യുദ്ധവിമാനത്തിൽ ഉണ്ടായിരുന്നത്. ആദ്യ റൗണ്ട് അഭ്യാസപ്രകടനം പൂർത്തിയാക്കിരുന്നു. രണ്ടാം റൗണ്ട് അഭ്യാസ പ്രകടനത്...
ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

Local

ഡിസംബർ 4 വരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

Perinthalmanna RadioDate: 21-11-2025 ന്യൂഡൽഹി: കേരളത്തിൽ എസ്.ഐ.ആർ അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കാൻ ഡിസംബർ നാലുവരെ സമയ പരിധിയുണ്ടെന്നും അത് വെട്ടിക്കുറക്കാനോ തീയതി മാറ്റി നിശ്ചയിക്കാനോ ജില്ലാ കലക്ടർമാർക്ക് അധികാരമില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണം നവംബർ 26നകം പൂർത്തിയാക്കണമെന്ന് കാണിച്ച് കേരളത്തിൽ ചില ജില്ല കലക്ടർമാർ ബി.എൽ.ഒമാർക്ക് നിർദേശം നൽകിയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സമയക്രമം മാറ്റാനുള്ള അധികാരം ഒരു ജില്ലാ കലക്ടർക്കും നൽകിയിട്ടില്ലെന്നും ഡിസംബർ നാലുവരെ എന്യൂമറേഷൻ ഫോമുകൾ സ്വീകരിക്കാൻ ബി.എൽ.ഒമാർ ബാധ്യസ്ഥരാണെന്നും കമീഷൻ അറിയിച്ചത്. മലപ്പുറം ജില്ല കലക്ടർ പുറപ്പെടുവിച്ച ഇത്തരമൊരു സർക്കുലറിലെ നിർദേശങ്ങൾ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കിയത്.*ജില്ലാ കലക്ടറുടെ നാല് നിർദേശങ്ങൾഎസ്.ഐ.ആർ സ...
പെരിന്തൽമണ്ണ നഗരസഭയിൽ 30 പുതുമുഖങ്ങളുമായി എൽഡിഎഫ്

Local

പെരിന്തൽമണ്ണ നഗരസഭയിൽ 30 പുതുമുഖങ്ങളുമായി എൽഡിഎഫ്

Perinthalmanna RadioDate: 21-11-2025 പെരിന്തൽമണ്ണ: നഗരസഭയിലെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഎം സ്ഥാനാർഥികളാണ് എല്ലാ വാർഡുകളിലും രംഗത്ത്. ആകെയുള്ള 37 വാർഡുകളിൽ 20 ഇടങ്ങളിലും വനിതകളാണ് രംഗത്ത്. നിലവിലെ വൈസ് ചെയർമാൻ എ.നസീറ ജനറൽ സീറ്റിലാണ് മത്സരിക്കുന്നത്. 5, 14, 18, 21, 26 വാർഡുകളിൽ നിലവിലെ കൗൺസിലർമാർ തന്നെയാണ് രംഗത്ത്. 17, 29 വാർഡുകളിൽ മുൻ കൗൺസിലർമാരാണ്. 30 പേർ പുതുമുഖങ്ങളാണ്. വാർഡ്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ ചുവടെ:1 ചീരട്ടമണ്ണ–ശരത് ആറ്റുപറമ്പിൽ, 2 മാനത്തുമംഗലം–സി.പി.റുഖിയ, 3 കക്കൂത്ത്–നസീമ കുന്നത്ത്, 4 മുണ്ടത്തപ്പടി–ഉഷ മണിവാസൻ, 5 വലിയങ്ങാടി–മൻസൂർ നെച്ചിയിൽ, 6 കുളിർമല–എം.ഷാഹുൽഹമീദ്, 7 ചെമ്പൻകുന്ന്–കെ.പി.അജിത്കുമാർ, 8 കുന്നുംപുറം–വി.ഫാത്തിമത്ത് റഫീഖ്, 9 ആലക്കുന്ന്–സി.ഹസൈനാർ, 10 പൊന്ന്യാകുർശി–റംഷീന ഷെറിൻ, 11 ഇടുക്കുമുഖം–കെ.എം.അബ്ദു മനാഫ്, 12 മനഴി സ്‌റ്റാൻഡ്–എ...
വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി

Local

വേങ്ങൂർ വളയപ്പുറത്ത് റെയിൽവേ അടിപ്പാത ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി

Perinthalmanna RadioDate: 21-11-2025 മേലാറ്റൂർ: നിലമ്പൂർ -ഷൊർണൂർ റെയിൽ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിൻ്റെ ആദ്യഘട്ടം പൂർത്തിയായി. ഫെബ്രവരിയോടെ പൂർണമാകും.പാളത്തിനെ താങ്ങി നിർത്താൻ ഗർഡർ സ്ഥാപിച്ചതിനു പിന്നാലെ മൂന്നു ദിവസങ്ങളിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു നീക്കുകയായിരുന്നു. ഈ ഭാഗത്തേക്ക് നേരത്തെ വാർത്തു വച്ച 14 മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമുള്ള കോൺക്രീറ്റ് ബ്ലോക്ക് യന്ത്ര സഹായത്തോടെ നീക്കി ഉറപ്പിച്ചു. താമസിയാതെ ഗർഡർ മാറ്റി പാളം കോൺക്രീറ്റ് ബ്ലോക്കിനു മീതെയാക്കും. അടിപ്പാതയുടെ ഇരുഭാഗത്തുമായി ഏതാനും അടുത്തു കീഴാറ്റൂരിൽ നിന്നും വേങ്ങൂരിൽനിന്നു റോഡ് വന്നു നിൽക്കുന്നുണ്ട്. അടിപ്പാതയുമായി ബന്ധിപ്പിക്കാൻ ഇരുഭാഗത്തും നൂറോളം മീറ്റർ റോഡ് ഒരുക്കണം. അടിപ്പാത പൂർത്തിയാകുമ്പോൾ ഇരുവശത്തെയും പ്രദേശങ്ങളായ കീഴാറ്റൂർ, വേങ്ങൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് യാത്രാസൗകര്യം മെച്ച...