റോഡ് ക്യാമറയെ പറ്റിക്കുന്നവരെ പൂട്ടാൻ വേഷംമാറി ഉദ്യോഗസ്ഥർ
Perinthalmanna RadioDate: 21-12-2023നിയമ ലംഘനം നടത്തി ഇരുചക്ര വാഹനമോടിക്കുന്നവർ റോഡ് ക്യാമറ എത്തുമ്പോൾ ഇടതു വശത്തുകൂടി പോകുന്നതിനു പകരം വലതു വശത്തേക്കു വണ്ടിയെടുത്ത് റോഡിൽ നിന്ന് ഇറക്കി കുതിക്കുന്നതായി കണ്ടെത്തൽ. ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാനാണ് റോഡ് പരിധിയിൽ നിന്ന് വണ്ടി മാറ്റുന്നത്. വാഹന നമ്പറിന്റെ അവസാന അക്കം മായ്ച്ചുകളഞ്ഞും സ്റ്റിക്കർ പതിച്ചും ക്യാമറയെ പറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നമ്പർ ക്യാമറയിൽ പതിയാതിരിക്കാനാണ് തിളക്കമുള്ള സ്റ്റിക്കറുകൾ പതിക്കുന്നത്.മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ജില്ലയിലെ റോഡ് ക്യാമറ പോയിന്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങളാണ് ഇതെല്ലാം. ഉദ്യോഗസ്ഥർ വേഷം മാറിയാണ് ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒട്ടേറെ നിയമ ലംഘനങ്ങൾ കണ്ടെത്തി. ഹെൽമറ്റ് ധരിക്കാതെയും 3 പേരെ കയറ്റിയും എ...






