Tag: 21123

തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ
Local

തോൽവിയറിയാതെ ഇന്ത്യ ലോകകപ്പ് സെമിയിൽ

Perinthalmanna RadioDate: 02-11-2023മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെർത്ത് നഷ്ടമാകില്ല. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.4 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ്. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്.തകർത്തെറിഞ്ഞ പേസർമാരാണ് ശ്രീലങ്കയെ തകർത്തത്. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നിൽ ശ്രീലങ്ക വിറച്ചു. 2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുൻനിര ബാറ്റർമാരെല്ലാം നി...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 20 പൈസ വർധനവ്
Local

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 20 പൈസ വർധനവ്

Perinthalmanna RadioDate: 02-11-2023സംസ്ഥാനത്ത് വൈദ്യുതി  നിരക്ക് വർധിപ്പിച്ച് റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റുവരെ പ്രതിമാസം ഉപയോഗിക്കുന്നവർക്കും ഐടി അനുബന്ധ വ്യവസായങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആരാധനാലയങ്ങൾക്കും നിരക്കു വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റുവരെ ഉപയോഗിക്കുന്നവർ 20 രൂപ അധികമായി നൽകണം. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.50രൂപയാണ് നിരക്ക്. 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ ഫിക്സഡ് ചാർജ് ഉൾപ്പെടെ യൂണിറ്റിന് 3.25രൂപ നൽകണം. 40 രൂപയാണ് സിംഗിൾഫേസ് ഉപഭോക്താക്കൾ പ്രതിമാസം ഫിക്സഡ് ചാർജായി നൽകേണ്ടത്. ത്രീഫേസ് ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപ. 51 യൂണിറ്റ് മുതൽ 100 യൂണിറ്റുവരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 4.05 രൂപ നൽകണം. സിംഗിൾഫേസ് ഫ...
മലപ്പുറം ജില്ലയിൽ ആകെ 18,554 തെരുവുനായ്ക്കൾ; വാക്സീൻ നൽകിയത് 2826 നായ്ക്കൾക്ക്
Local

മലപ്പുറം ജില്ലയിൽ ആകെ 18,554 തെരുവുനായ്ക്കൾ; വാക്സീൻ നൽകിയത് 2826 നായ്ക്കൾക്ക്

Perinthalmanna RadioDate: 02-11-2023മലപ്പുറം : ജില്ലയിൽ തെരുവുനായ്ക്കളുടെ പേവിഷ പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കിയത് 29 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം. 24 പഞ്ചായത്തുകളിലും 5 നഗരസഭകളിലുമാണ് കുത്തിവയ്പ് നടത്തുകയോ തുടരുകയോ ചെയ്യുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 15 വരെയായിരുന്നു തെരുവു നായ്ക്കൾ, വളർത്തു നായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്കായി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. എന്നാൽ 106 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിൽ ഭൂരിഭാഗം മൃഗങ്ങളെയും കുത്തിവയ്പ്പിനു വിധേയമാക്കാനായിട്ടില്ല.2019–20ലെ സെൻസസ് പ്രകാരം ജില്ലയിൽ 18,554 തെരുവു നായ്ക്കളും 18,277 വളർത്തു നായ്ക്കളും 13,877 വളർത്തു പൂച്ചകളും ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.  ഇതിൽ 2826 തെരുവു നായ്ക്കൾക്കും 2874 വളർത്തു നായ്ക്കൾക്കും മാത്രമാണ് വാക്സീൻ നൽകിയത്. 1841 പൂച്ചകൾക്കും വാക്സിനെടുത്തു. അതേ സമയം ക്യാംപെയ്ൻ കാലാവ...
പാതായ്ക്കര സ്കൂൾപടി അങ്കണവാടിയിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു
Local

പാതായ്ക്കര സ്കൂൾപടി അങ്കണവാടിയിലെ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു

Perinthalmanna RadioDate: 02-11-2023പെരിന്തൽമണ്ണ: പാതായ്ക്കര അങ്കണവാടിയിൽ നവംബർ ഒന്നിന്റെ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി 2023 -24 അധ്യാന വർഷത്തിലെ കുട്ടികളെ സ്വീകരിച്ചു. മാതാപിതാക്കളും , നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും  പങ്കെടുത്തു.അങ്കണവാടിയിലെ എല്ലാ കുട്ടികൾക്കും കളർബുക്കും, കളർ പെൻസിലും  മധുരവും കൊടുത്ത് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഉണ്ണിമാഷ് സ്വീകരിച്ചു. കമ്മിറ്റി അംഗങ്ങളായ സന്തോഷ്ബാലു, ഷെജിൽ , വേലായുധൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി. അങ്കണവാടി ടീച്ചർമാരായ  വിജയലക്ഷ്മി, രുഗ്മിണി എന്നിവർ ആശംസകൾ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്...
പെരിന്തൽമണ്ണ- വളാഞ്ചേരി, പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടുകളിൽ ബസ് പണിമുടക്ക് ആരംഭിച്ചു
Local

പെരിന്തൽമണ്ണ- വളാഞ്ചേരി, പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടുകളിൽ ബസ് പണിമുടക്ക് ആരംഭിച്ചു

Perinthalmanna RadioDate: 02-11-2023പെരിന്തൽമണ്ണ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ- വളാഞ്ചേരി, പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പെരിന്തൽമണ്ണ ബസുടമ സംഘത്തിന്റെയും പെരിന്തൽമണ്ണ ബസ് തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഉടൻ ഗതാഗത യോഗ്യമാക്കണം എന്നാണ് ആവശ്യം. റോഡുകളുടെ ശോച്യാവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബന്ധപ്പെട്ടവർപറഞ്ഞു. നിലവിൽ കെഎസ്ആർടിസി ബസ് സർവീസുകൾ ഇല്ലാത്ത പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ബസ് സമരം ജനത്തിന് ദുരിതമാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------------...
പട്ടാമ്പി റോഡിനോട് അവഗണന; താക്കീതായി സമരയാത്ര
Local

പട്ടാമ്പി റോഡിനോട് അവഗണന; താക്കീതായി സമരയാത്ര

Perinthalmanna RadioDate: 02-11-2023പെരിന്തൽമണ്ണ : സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ നിർമാണം പൂർത്തിയാക്കുന്നതിലുള്ള‍ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയിലും മണ്ഡലത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ സമര യാത്രയിൽ പ്രതിഷേധമിരമ്പി. റോഡിന്റെ ശോച്യാവസ്ഥയിൽ ദുരിതം അനുഭവിക്കുന്ന നൂറുകണക്കിനാളുകൾ പുലാമന്തോൾ മുതൽ പെരിന്തൽമണ്ണവരെ കാൽനടയായുള്ള യാത്രയിൽ പങ്കുചേർന്നു. കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ യാത്രയെ സ്വീകരിച്ചു.വൈകീട്ട് പുലാമന്തോളിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം യാത്ര ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ക്ഷേമം സംസ്ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്നും കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സംസ്ഥാന സർക്കാർ ആർഭാടവും ദുർവ്യയവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴുവർഷംകൊണ്ട് 16 രാജ...