Tag: 220124

ദേശീയപാത 66 സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
Local

ദേശീയപാത 66 സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

Perinthalmanna RadioDate: 22-01-2024മലപ്പുറം: ദേശീയപാത 66 സമയ ബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം പുതുവത്സര സമ്മാനമായി മലപ്പുറം ജില്ലയ്ക്ക് പുതിയ ദേശീയപാത തുറന്നു കൊടുക്കാനാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പ്രവൃത്തി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓരോ സ്‌ട്രെച്ചും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് തൊണ്ടയാട് ഫ്‌ലൈ ഓവര്‍ സന്ദര്‍ശനത്തിന് ശേഷമാണ് മലപ്പുറം ജില്ലയിലെ പാണമ്പ്ര വളവില്‍ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും എത്തിയത്. സിനിമാ താരം ജഗതി ശ്രീകുമാറിന്റെ അപകടം ഓര്‍ത്തെടുത്താണ് പാണമ്പ്രയില്‍ മന്ത്രി സംസാരിച്ച് തുടങ്ങിയത്. പാണമ്പ്ര, വട്ടപ്പാറ തുടങ...
കുട്ടികളുടെ ചിത്ര പ്രദർശനത്തിന് തുടക്കം
Local

കുട്ടികളുടെ ചിത്ര പ്രദർശനത്തിന് തുടക്കം

Perinthalmanna RadioDate: 22-01-2024പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തും സാംസ്‌കാരിക വകുപ്പും ചേർന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ചിത്രരചനാ പരിശീലന ബാച്ചിലെ കുട്ടികളുടെ ചിത്ര പ്രദർശനം മലപ്പുറം കോട്ടക്കുന്നിലെ കേരള ലളിതകലാ അക്കാദമി ഹാളിൽ തുടക്കമായി. അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലന പദ്ധതി പദ്ധതിക്കു കീഴിൽ പഠിക്കുന്ന കുട്ടികളുടെ നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ ദയാനന്ദൻ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ, നാടൻപാട്ട് കലാകാരൻ മണി, യൂനസ് മാസ്റ്റർ, ഉസ്മാൻ ഇരുമ്പുഴി തുടങ്ങിയവർ സംസാരിച്ചു.ചിത്രകാരൻ വിഷ്ണുപ്രിയന്റെ കീഴിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. ചിത്രകാരി അർച്ചന നന്ദി പറഞ്ഞു. പ്രദർശനം ജനുവരി 28 വരെ...........
അങ്ങാടിപ്പുറത്ത് റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ
Local

അങ്ങാടിപ്പുറത്ത് റെയിൽവേ പാളത്തിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ

Perinthalmanna RadioDate: 22-01-2024പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിൽ അങ്ങാടിപ്പുറത്ത് പാളത്തിൽ കല്ലുകൾ വച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ചെങ്ങര കട്ടി ഭാഗത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. പാളത്തിൽ കല്ലുകൾ നിരത്തിവച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് എൻജിൻ ഡ്രൈവർമാർ അധികൃതർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കിലോമീറ്റർ അകലെ അങ്ങാടിപ്പുറം ചാത്തനല്ലൂർ കമ്പനിക്കുഴി റെയിൽവേ കട്ടിങ്ങിനു സമീപം ട്രെയിനിനു നേരെ കല്ലേറുണ്ടായതായി എൻജിൻ ഡ്രൈവർമാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ആർപിഎഫ് സംഘം പരിശോധന നടത്തിയിരുന്നു. പ്രദേശത്തെത്തി സമീപങ്ങളിലെ വീട്ടുകാരിൽനിന്ന് ആർപിഎഫ് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്നത്തെ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിൽ ആർപിഎഫ് ഉദ്യോഗസ്ഥരുടെയും റെയിൽവേ പാളം കടന്നു...
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു
Local

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു

Perinthalmanna RadioDate: 22-01-2024സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന നിലപാടിലാണ് മന്ത്രി. പിന്നോട്ടുള്ള പാർക്കിങ്, വാഹനം കയറ്റത്തിൽ നിർത്തി എടുക്കൽ തുടങ്ങിയ കാര്യങ്ങൾ റോഡ് ടെസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ്...
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തുക വീണ്ടും കുടിശ്ശിക
Local

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി തുക വീണ്ടും കുടിശ്ശിക

Perinthalmanna RadioDate: 22-01-2024മലപ്പുറം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക സമയബന്ധിതമായി കൈമാറുമെന്ന വാഗ്ദാനം നടപ്പാക്കാതെ സർക്കാർ. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ രണ്ട് മാസത്തേയും പാചകത്തൊഴിലാളികൾക്കുള്ള കൂലിയിൽ ഒരു മാസത്തേയും തുക കുടിശ്ശികയാണ്. മൂന്ന് മാസം കൂടുമ്പോഴാണ് പണം അനുവദിക്കുന്നത്. ഈ അദ്ധ്യയന വർഷം മുതൽ അതത് മാസത്തെ തുക മുൻകൂറായി നൽകുമെന്നായിരുന്നു വാഗ്ദാനം. പാചക തൊഴിലാളികൾക്ക് നവംബർ വരെയുള്ള കൂലിയാണ് നൽകിയത്. പലചരക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ നവംബർ, ഡിസംബർ മാസങ്ങളിലെ തുക ലഭിക്കാനുണ്ട്. കുടിശ്ശികയായ തുക എന്ന് നൽകാൻ സാധിക്കുമെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തതയില്ല.അതത് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ സ്വന്തം കൈയിൽ നിന്നും പണം മുടക്കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. സാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുമ്പോഴും 2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ മാറ്റം വരുത്തിയ...
വൈദ്യുത തൂണുകൾ സ്ഥാപിക്കൽ; മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെ പൂർത്തിയായി
Local

വൈദ്യുത തൂണുകൾ സ്ഥാപിക്കൽ; മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെ പൂർത്തിയായി

Perinthalmanna RadioDate: 22-01-2024അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരണ പ്രവൃത്തികൾ ദ്രുതഗതിയിലായി. ഇതിന്റെ ഭാഗമായി വൈദ്യുതത്തൂണുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവൃത്തികൾ മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വരെ പൂർത്തിയായി. ഇതിനോടൊപ്പം ചോലക്കുളം 110 കെവി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നു ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ഭൂഗർഭ കേബിളിനു കുഴിയെടുക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. രണ്ടു ഭീമൻ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഭൂമി തുരന്നു പൈപ്പിടുന്നത്.മേലാറ്റൂർ റെയിൽവേ സ്റ്റേഷനു വടക്കു ഭാഗത്ത്‌ പുതിയ പ്ലാറ്റ്‌ഫോം നീളം കൂട്ടിയതിനോട് സമീപത്താണ് ട്രാക്‌ഷൻ സബ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. നിലമ്പൂരിൽനിന്നു ഷൊർണൂർ വരെ ഏകദേശം 67 കിലോമീറ്റർ ദൂരത്തിലാണ് പാത വൈദ്യുതീകരിക്കുന്നത്.ഓവർ ഹെഡ് കണ്ടക്ടറുകളുടെ വയറിങ്ങും ഉടൻ ആരംഭിക്കും. റെയിൽപാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല...