കോഴിക്കോട് – പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ അതിവേഗ ഇടനാഴിയെന്ന് മന്ത്രി
Perinthalmanna RadioDate: 22-01-2025മലപ്പുറം: കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കടന്നുപോകുന്ന ഗ്രീൻഫീൽഡ് ഹൈവേ ഒരു ഹൈസ്പീഡ് ഗ്രീൻഫീൽഡ് കോറിഡോർ എന്ന നിലയിൽ നിർമിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 120.845 കിലോമീറ്റർ പാതയ്ക്ക് ആവശ്യമായ 569.3 ഹെക്ടറിൽ 542 ഹെക്ടർ ഏറ്റെടുത്തിട്ടുണ്ടെന്നും എ.പി. അനിൽകുമാറിന്റെ സബ്മിഷന് മറുപടി നൽകി.അതിവേഗ ഇടനാഴിയായതിനാൽ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചും ഗതാഗതം സുഗമമാക്കുന്നതിനും ഹൈവേയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നിലയിലാണ് രൂപകല്പന. 12 അക്സസ് പോയിന്റുകളാണ് ദേശീയപാത അതോറിറ്റി നിർദേശിച്ചിരുന്നത്. എന്നാൽ, പുതിയ ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത്രയും പോയിന്റുകൾ വേണ്ട എന്ന് തീരുമാനിച്ചതായും അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതിനനുസരിച്ച് വിശദ പദ്ധതിരേഖയിൽ മാറ്റം വരുത്തുന്നത് അ...





