നിലമ്പൂർ റെയിൽ പാതയിൽ 5 വർഷത്തിനിടെ 91.15 കോടിയുടെ പദ്ധതികൾ
Perinthalmanna RadioDate: 22-01-2026 പെരിന്തൽമണ്ണ: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലേക്ക് ലഭിച്ചത് 91.15 കോടി രൂപയുടെ നവീകരണ, വികസന പദ്ധതികൾ.റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണവും പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടലും പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂരയും രണ്ടു ക്രോസിങ് സ്‌റ്റേഷനുകളും മറ്റും ഇതിൽ ഉൾപ്പെടുന്നു.ഇവയിൽ 45.11 കോടി രൂപയുടെ പദ്ധതികൾ ഇതിനകം വിവിധ ഭാഗങ്ങളിലായി പൂർത്തിയായി. അതേ സമയം 45.94 കോടി രൂപയുടെ പദ്ധതികളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് റെയിൽവേ ക്രോസിങ് സ്‌റ്റേഷനുകളും അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. അങ്ങാടിപ്പുറം, നിലമ്പൂർ, ഷൊർണൂർ റെയിൽവേ സ്‌റ്റേഷനുകളിൽ നടന്നുകൊണ്ടിരിക്കുന്ന നവീകരണ പദ്ധതികളും ഇതിലുൾപ്പെടും.നിലമ്പൂർ, അങ്ങാടിപ്പുറം, ഷൊർണൂർ, ചെറുകര, പട്ടിക്കാട്, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുറുശ്ശി, മേലാറ്റൂർ, കുലുക്കല്ലൂർ എന്നീ റെയിൽവേ സ്‌റ...



