Tag: 220224

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു
Local

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു

Perinthalmanna RadioDate: 22-02-2024സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി 'H' എടുത്താൽ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മേയ് ഒന്ന് മുതൽ നിലവിൽ വരും.ഉത്തരവിലെ നിർദേശങ്ങൾഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം. കൈകൾ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങൾ കൊണ്ട് ഡ്രൈവി...
കോഴിക്കോട് വഴി ഹജ് യാത്രയ്ക്കു കൂടുതൽ തുക; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തീർഥാടകർ
Local

കോഴിക്കോട് വഴി ഹജ് യാത്രയ്ക്കു കൂടുതൽ തുക; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തീർഥാടകർ

Perinthalmanna RadioDate: 22-02-2024കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേന കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് യാത്രയ്ക്കു കൂടുതൽ തുക ഈടാക്കുന്ന വിഷയത്തിൽ, തീർഥാടകർ നിയമനടപടിക്കൊരുങ്ങുന്നു. കുറഞ്ഞനിരക്കിൽ യാത്രാസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണു തീരുമാനം. 16,762 തീർഥാടകർക്കാണ് കേരളത്തിൽനിന്ന് ഇത്തവണ ഹജ് യാത്രയ്ക്ക് അവസരം ലഭിച്ചത്. അവരിൽ 9,742 പേരും യാത്രയ്ക്കു തിരഞ്ഞെടുത്തത് കോഴിക്കോട് വിമാനത്താവളമാണ്. ഇതിൽ ചിലരാണ് നിയമനടപടിക്കൊരുങ്ങുന്നത്.കോഴിക്കോടിനു പുറമേ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് കേരളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ. അവിടത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 80,000 രൂപയാണ് കോഴിക്കോട് വഴി അധികമായി നൽകേണ്ടിയിരുന്നത്. പ്രതിഷേധത്തിനു പിന്നാലെ, ഏകദേശം 40,000 രൂപ കുറയ്ക്കുമെന്നു കേന്ദ്രമന്ത്രി കേരളത്തിലെ എംപിമാരുടെ സംഘത്തെ അറിയിച്ചു.അതു കുറച്ചാൽതന്നെ, ...
ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയ 2 പേർ അറസ്റ്റിൽ
Local

ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയ 2 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 22-02-2024പെരിന്തൽമണ്ണ: ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി.ജില്ലയ്‌ക്കകത്തും പുറത്തുമായി വിവിധ മോഷണ കേസുകളിലെ പ്രതിയായ ബത്തേരി പഴേരി സ്വദേശി നായക്കൻമാർകുന്നത്ത് ബഷീർ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീർ (36) എന്നിവരെയാണ് സിഐ എം.എസ്.രാജീവ്, എസ്ഐ ഷിജോ സി.തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്‌റ്റ് ചെയ്‌തത്.പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകളും പണവും മോഷണം പോവുന്നതായി പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബഷീറിനെ മഞ്ചേരിയിൽ വച്ച് കസ്‌റ്റഡിയിലെടുത്തത്.ഇയാൾ മൊബൈൽ ഫോണുകൾ മോഷണം നടത്തിയതായും രണ്ടാം പ്രതി മുനീറിന് കൈമാറി വിൽപന ന‌ടത്തിയതായും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.ഫോണുകൾ രാമനാട്ടുകരയിലെ മൊബൈൽ ഷോപ്...
വന്യമൃഗശല്യത്തില്‍ മലപ്പുറം ജില്ലക്ക് 96.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു
Local

വന്യമൃഗശല്യത്തില്‍ മലപ്പുറം ജില്ലക്ക് 96.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

Perinthalmanna RadioDate: 22-02-2024മലപ്പുറം: ജില്ലയിലെ കർഷകർക്ക് വന്യമൃഗശല്യം മൂലമുണ്ടായ നഷ്ടത്തിന് പരിഹാരം നല്‍കാനായി 96.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.നിലമ്പൂർ സൗത്ത് വനം ഡിവിഷനില്‍ 42 ലക്ഷം രൂപയും നോർത്ത് ഡിവിഷനില്‍ 54.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. തുകയുടെ വിതരണം തുടങ്ങിയതായും ഒരാഴ്ചക്കുള്ളില്‍ വിതരണം പൂർത്തിയാക്കുമെന്നും നിലമ്പൂർ സൗത്ത് വനം ഡിവിഷണല്‍ ഓഫീസർ (ഡി.എഫ്.ഒ.) ധനിക് ലാല്‍ അറിയിച്ചു.വിതരണം പൂർത്തിയാകുന്നതോടെ നിലവില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നവർക്കെല്ലാം നഷ്ടപരിഹാര തുക ലഭിക്കും. അതേ സമയം പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാംകുർശിയില്‍ പുലി ഇറങ്ങിയ സ്ഥലത്ത് പുലിയെ പിടികൂടാൻ കൂട് വെക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ഡി.എഫ്.ഒ. പറഞ്ഞു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രദേശത്ത് കൂട് വെക്കാനുള്ള ശ്രമമാണ് നടത്തുന്നത്................................................കൂടുതൽ വ...
മങ്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കംപ്യൂട്ടറുകൾ കൈമാറി
Local

മങ്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കംപ്യൂട്ടറുകൾ കൈമാറി

Perinthalmanna RadioDate: 22-02-2024അങ്ങാടിപ്പുറം: മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ 2023 -24 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് എട്ടുലക്ഷം വകയിരുത്തി മങ്കട മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലേക്കും താലൂക്ക് ഓഫീസിലേക്കും കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണംചെയ്തു. ഉദ്ഘാടനം മഞ്ഞളാംകുഴി അലി എം.എൽ.എ. നിർവഹിച്ചു. എ.ഡി.എം., സബ് കളക്ടർ എന്നിവരുടെ അഭ്യർഥനയെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, തഹസിൽദാർ ടി.കെ. ഷാജി, എൽ.ആർ. തഹസിൽദാർ പി. രാജഗോപാൽ, സീനിയർ സൂപ്രണ്ട് ശ്രീകുമാർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സ...
മുള്ള്യാകുർശിയിൽ വനം വകുപ്പ് അധികൃതർ സന്ദർശനം നടത്തി
Local

മുള്ള്യാകുർശിയിൽ വനം വകുപ്പ് അധികൃതർ സന്ദർശനം നടത്തി

Perinthalmanna RadioDate: 22-02-2024പട്ടിക്കാട് : പുലിപ്പേടി നിലനിൽക്കുന്ന കീഴാറ്റൂർ മുള്ള്യാകുർശ്ശിയിലെ മേൽമുറിയിൽ കെണി സ്ഥാപിക്കും. ബുധനാഴ്ച ഡി.എഫ്.ഒ. ധനിഖ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് സന്ദർശനം നടത്തി. കഴിഞ്ഞദിവസം പുലി പിടിച്ചുകൊണ്ടുപോയ ആടിന്റെ ജഡം പരിശോധിച്ച വനപാലകർ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.പ്രദേശവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തങ്ങളുടെ ആശങ്കകൾ ഡി.എഫ്.ഒ.യുമായി പങ്കുവെച്ചു. എത്രയുംപെട്ടെന്ന് കെണി സ്ഥാപിക്കണമെന്നും ആടുകളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു പ്രധാന ആവശ്യം.റിപ്പോർട്ട് ഉടൻ സി.സി.എഫിന് കൈമാറുമെന്നും വ്യാഴാഴ്ചതന്നെ കെണി സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും സി.എഫ്.ഒ. അറിയിച്ചു. ഇരുപതിലേറെ ആടുകളെ നഷ്ടപ്പെട്ട മട്ടുമ്മതൊടി ഉമൈറിന് ആദ്യ ഗഡുവായി 20,000 രൂപ നഷ്ടപരിഹാരം നൽകും. ആടുകളെ നഷ്ടപെട്ടവർക്കെല്ലാം നഷ്ടപരിഹാരം ലഭ്...