Tag: 220225

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും
Local

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെ അടച്ചിടും

Perinthalmanna RadioDate: 22-02-2025പെരിന്തൽമണ്ണ: ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍ പാതയില്‍  പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയില്‍വേ ക്രോസിന് അടുത്തുള്ള മരം മുറിക്കുന്നതിന് വേണ്ടി നാളെ (ഫെബ്രുവരി 23) ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകുന്നേരം 7 വരെ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പട്ടിക്കാട് - വലമ്പൂര്‍ - ഓരാടംപാലം, പാണ്ടിക്കാട് - മേലാറ്റൂര്‍ - പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ വഴി  പോകേണ്ടതാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെ...
പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു
Local

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു

Perinthalmanna RadioDate: 22-02-2025പഴയ വാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാന സർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു. നികുതിയിൽ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കിൽ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്ര നീക്കം. പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻ പോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങൾക്ക് 2500 രൂപയും കാറുകൾക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും.ഇരുചക്രവാഹനങ്ങൾക്ക് 300 രൂപയും കാറുകൾക്ക് 600 രൂപയുമാണ് ഇപ്പോൾ നൽകേണ്ടത്. ഓൾട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകൾക്ക് സംസ്ഥാനസർക്കാർ ബജറ്റിൽ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമ...
കോഴിക്കോട്- പാലക്കാട് ദേശീയ പാത നാലുവരിയാക്കാൻ 10,814 കോടി ചെലവാക്കും
Local

കോഴിക്കോട്- പാലക്കാട് ദേശീയ പാത നാലുവരിയാക്കാൻ 10,814 കോടി ചെലവാക്കും

Perinthalmanna RadioDate: 22-02-2025കേരളത്തിനായി 50,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട്-പാലക്കാട് (എൻ.എച്ച്. 966) നാലു വരിപ്പാതയ്ക്കായി 10,814 കോടി രൂപയാണ് ചെലവഴിക്കുക. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 120 കിലോമീറ്റർ പാത വടക്കൻ കേരളത്തെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതാണെന്നും മൂന്നു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിമുതൽ കുണ്ടന്നൂർവരെയുള്ള എറണാകുളം ബൈപ്പാസ് (എൻ.എച്ച്.544) ആറു വരിയാക്കൽ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി എന്നിവയും ഉടൻ നിർമാണം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും...
പെരിന്തല്‍മണ്ണ ക്രിമറ്റോറിയത്തില്‍ നഗരസഭാ നിവാസികള്‍ക്ക് ഫീസില്ല
Local

പെരിന്തല്‍മണ്ണ ക്രിമറ്റോറിയത്തില്‍ നഗരസഭാ നിവാസികള്‍ക്ക് ഫീസില്ല

Perinthalmanna RadioDate: 22-02-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭാ നിവാസികള്‍ക്ക് ക്രിമറ്റോറിയത്തില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് കൗണ്‍സില്‍ യോഗം തീരുമാനം. അതേസമയം നഗരസഭയുടെ ക്രിമറ്റോറിയത്തില്‍ മൃതദേഹ സംസ്കരണ ഫീസായി നിലവിലെ 2500 രൂപയില്‍ മാറ്റം വരുത്തി. നഗരസഭാ നിവാസികള്‍ക്ക് ഫീസ് ഇല്ലാതെയും നഗരസഭക്ക് പുറത്തുള്ള ആളുകള്‍ക്ക് 3500 രൂപയുമായിരിക്കും.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ജലാശയങ്ങള്‍, സമീപപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിച്ച്‌ ആസ്തിയില്‍ കൂട്ടിച്ചേർക്കുന്ന നടപടികള്‍സ്വീകരിക്കുവാനും തീരുമാനിച്ചു. റവന്യു, ഇറിഗേഷൻ, സർവേ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നഗരസഭയില്‍ വിവരങ്ങള്‍ ശേഖരിച്ച്‌ നടപടികള്‍ സ്വീകരിക്കുക.അമൃത്- 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ ഉപയോഗശൂന്യമായി കിടക്കുന്ന മംഗലംകുളം, പാടത്തെകുളം നവീകരിക്കും. പ...
മേലാറ്റൂരിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കാനുള്ള പണി പുരോഗമിക്കുന്നു
Local

മേലാറ്റൂരിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കാനുള്ള പണി പുരോഗമിക്കുന്നു

Perinthalmanna RadioDate: 22-02-2025മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കാനുള്ള പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്താണ് ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നത്. ആ ഭാഗത്തുണ്ടായിരുന്ന മരങ്ങൾ പൂർണമായും മുറിച്ചുനീക്കി സ്ഥലം നിരപ്പാക്കുന്ന പണി അന്തിമഘട്ടത്തിലെത്തി. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണ് ക്രേസിങ് സ്റ്റേഷൻ നിർമിക്കുന്നത്.റെയിൽവേ ഗേറ്റിൽനിന്ന് അൽപ്പം മുന്നോട്ടുനീങ്ങി നിലവിലെ പാളത്തിനു സമാന്തരമായി വടക്കുഭാഗത്തേക്ക് 500 മീറ്ററോളം നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളം നിർമാണം നടക്കുന്നത്. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷനിപ്പോൾ വികസനത്തിന്റെ പാതയിലാണ്. ഷൊർണൂർ-നിലമ്പൂർ ലൈനിൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ഒരു പ്രധാന ഹാൾട്ട് സ്റ്റേഷനാണ് മേലാറ്റൂർ.സ്റ്റേഷനിൽ ആവശ്യമായ വികസനങ്ങൾ എത്തിക്കാനായി ...