Tag: 220226

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 322 ഹാജിമാർക്ക് വാക്സിനേഷൻ നൽകി<br>
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 322 ഹാജിമാർക്ക് വാക്സിനേഷൻ നൽകി

Perinthalmanna RadioDate: 22-02-2026 പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ ഹാജിമാർക്കായി പ്രത്യേക ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഹജ്ജ് വാക്സിനേഷൻ ക്യാമ്പ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എൽ. ഷീന ലാൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ പങ്കെടുത്തു.സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കുത്ത് മുഖ്യപ്രഭാഷണം നടത്തി. പി.പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് തേനത്ത് ഹാജിമാർക്കുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസ് നൽകി. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ട്രെയിനിങ് ഓർഗനൈസർ മുഹമ്മദലി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ കുറ്റീരി മാനുപ്പ, പബ്ലിക് ഹെൽത്ത് നഴ്സ് കെ. പുഷ്പലത എന്നിവർ സംസാരിച്ചു. ഹെൽത്ത്...
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് <br>
Local

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Perinthalmanna RadioDate: 22-02-2026 ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നലെയും മഴ ലഭിച്ചിരുന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.തെക്ക് പടിഞ്ഞാറേ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും, തുടർന്ന് വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.കേരളത്തിൽ ഇന്നുമുതൽ ഫെബ്രുവരി 26 വരെയുള്ള തീയതികളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഇന്ന് ഒറ്...
ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണം സ്വീകരിക്കില്ല <br>
Local

ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണം സ്വീകരിക്കില്ല

Perinthalmanna RadioDate: 22-02-2026 ന്യുഡൽഹി: ദേശിയ പാതകളിലെ ടോൾ പിരിവിൽ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ പണം സ്വീകരിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ടോൾ പിരിവ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽവത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.ദേശീയപാതകളിലെ ടോൾ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. പുതിയ മാറ്റം നിലവിൽ വരുന്നതോടെ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വലയിരുത്തൽ. രാജ്യത്ത് നിലവിലുള്ള 1,150-ലധികം ടോൾ പ്ലാസകളിൽ ഈ സംവിധാനം നടപ്പിലാക്കും.രാജ്യത്തെ വാഹനങ്ങളിൽ 98 ശതമാനത്തിലധികം ഇപ്പോൾ ഫാസ്ടാഗ് ഉപയോഗിക്കുന്...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം പുരോഗമിക്കുന്നു<br>
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം പുരോഗമിക്കുന്നു

Perinthalmanna RadioDate: 22-02-2026 പെരിന്തൽമണ്ണ: നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിലെ പ്രധാന സ്റ്റേഷനായ അങ്ങാടിപ്പുറത്ത് പ്ലാറ്റ്‌ഫോമിൽ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും രണ്ടാം പ്ലാറ്റ്‌ഫോമിലേക്കുള്ള ഫുട്പാത്തിനോട് ചേർന്നാണ് ലിഫ്റ്റുകളുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവ രുന്നത്. പ്ലാറ്റ്‌ഫോമുകൾക്ക് ഇടയിലുള്ള യാത്ര സുഗമമാക്കാൻ ഇത് ഏറെ സഹായകമാകും.അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങളാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടന്നു വരുന്നത്. പ്രായാധിക്യം ഉള്ളവർക്കും ഭിന്നശേഷിക്കാർക്കും പടികൾ കയറാൻ ബുദ്ധിമുട്ടുന്നവർക്കും ലിഫ്റ്റുകൾ ഏറെ ആശ്വാസമാകും.ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് ചികിത്സക്കായി പോകുന്നവർക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വരുന്നത് വരുമാനം വർധിപ്പിക്കാനും കൂടുതൽ പേരെ ട്രെയിൻ യാത്രയിലേക്ക് ആകർഷിക്കാനും വഴിവെക്...