Tag: 220324

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള
Local

വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള

Perinthalmanna RadioDate: 22-03-2024വോട്ടിങ് സമയത്ത് വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള പ്രധാന രേഖ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ആണ്. ഭൂരിഭാഗം ആളുകളും ഈ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഈ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത പക്ഷം വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റു 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാവുന്നതാണ്. ആധാര്‍കാര്‍ഡ്,പാന്‍കാര്‍ഡ്, ഭിന്നശേഷിക്കാർക്ക് നൽകുന്ന യു.ഡി.ഐ.ഡി കാർഡ്, ഉദ്യോഗസ്ഥരുടെ സര്‍വീസ് തിരിച്ചറിയല്‍ രേഖ, ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്‍ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് , എൻ.പി.ആർ സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ കാര്‍ഡ്, എം.പി/എം.എൽ.എ ...
പൂരത്തിന് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി ദേവസ്വം
Local

പൂരത്തിന് എത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി ദേവസ്വം

Perinthalmanna RadioDate: 22-03-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്നിൽ പൂരത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി ദേവസ്വം. എല്ലാ നടകളിലും തിളപ്പിച്ചാറിയ ദാഹജലം, തെക്കേ നടയിൽ വിഭവ സമൃദ്ധമായ പ്രസാദഊട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.സഹായത്തിനായി ദേവസ്വം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പ്രസാദ വിതരണം, ശുചീകരണം, ജനസേവനം എന്നിവയുടെ കാര്യക്ഷമായ പ്രവർത്തനത്തിനായി ദേവസ്വം നൂറോളം ആളുകളെ താൽക്കാലികമായി നിയോഗിച്ചു. തിരക്ക് നിയന്ത്രിക്കാൻ തെക്കേനടയിൽ പോലീസ് സഹായ കേന്ദ്രമുണ്ട്. പെരിന്തൽമണ്ണ പോലീസിന്റെ സക്രിയമായ സേവനവുമുണ്ട്. പാർക്കിങ് കാരണം ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ റെസിെഡൻസ് അസോസിയേഷനും ശ്രമിക്കുന്നു.അങ്ങാടിപ്പുറത്ത് ആനപ്രേമി കൂട്ടായ്മയിലെ അംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്‌ക്വാഡും പ്രവർത്തിക്കുന്നു. മംഗല്യ ഹാളിൽ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിയുടെ മെഡിക്കൽ കേന്ദ്രമുണ്ട്. ഡോക്ടറുടെയും മറ്...
ഇന്ന് ലോക ജലദിനം; ഈ കുളം നശിക്കാൻ വിടണോ
Local

ഇന്ന് ലോക ജലദിനം; ഈ കുളം നശിക്കാൻ വിടണോ

Perinthalmanna RadioDate: 22-03-2024പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം കൊടും വേനലിലും ജല സമൃദ്ധിയുള്ള അൽപാക്കുളം സംരക്ഷണമില്ലാതെ നശിക്കുന്നു. തിരുമാന്ധാംകുന്ന് ചാവേർ തറയിൽ നിന്ന് പ്രതിജ്ഞ ചൊല്ലി പുറപ്പെടുന്ന യോദ്ധാക്കൾ ശുദ്ധി വരുത്തിയിരുന്നത് അൽപാകുളത്തിൽ നിന്നായിരുന്നു എന്നാണ് ഐതീഹ്യം.സാമൂതിരി രാജാക്കന്മാരാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് അൽപാക്കുളം നിർമിച്ചത്. പടു കൂറ്റൻ കല്ലുകളുടെ പടവുകളായിരുന്നു ആദ്യ കാലത്ത് കുളത്തിന് ചുറ്റും ഉണ്ടായിരുന്നത്. ഇപ്പോൾ ഒരതിര് ദേശീയ പാതയും മറ്റൊരതിര് തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലേക്കുള്ള റോഡുമാണ്. ഇപ്പോഴും പലരും കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗപ്പെടുത്തുന്ന കുളത്തിൽ വെള്ളാമ്പൽ പൂക്കളുടെ കേന്ദ്രം കൂ ടിയാണ്. വേനലിൻ്റെ രൂക്ഷതയിൽ വെള്ളത്തിന് പലരും പരക്കം പായുമ്പോൾ നിറഞ്ഞു കിടക്കുന്ന കുളത്തിലെ വെള്ളം വേണ്ട പോലെ പ്രയോജനപ്പെടുത്താൻ ആവുന്നില്ല...
പൗരത്വ നിയമ ഭേദഗതി; പ്രതിഷേധജ്വാലയായി നൈറ്റ് മാർച്ച്
Local

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധജ്വാലയായി നൈറ്റ് മാർച്ച്

Perinthalmanna RadioDate: 22-03-2024പെരിന്തൽമണ്ണ: പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി പെരിന്തൽമണ്ണയിൽ ഡി.വൈ.എഫ്.ഐ. നടത്തിയ നൈറ്റ്‌ മാർച്ചിൽ പ്രതിഷേധമിരമ്പി. പൗരത്വനിയമ ഭേദഗതിക്കെതിരേ പ്ലക്കാർഡുകളും പന്തങ്ങളുമേന്തി നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയായിരുന്നു മാർച്ച്.അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളേജിനു മുന്നിൽ നിന്ന് പെരിന്തൽമണ്ണ ടൗണിലേക്കായിരുന്നു മാർച്ച്. മന്ത്രി എം.ബി. രാജേഷും ഇടതുമുന്നണി സ്ഥാനാർഥി വി. വസീഫും മാർച്ചിന് നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ. നേതാക്കളായ പി. ഷബീർ, കെ. ശ്യാംപ്രസാദ്, കെ.പി. അനീഷ്, പി. ഷാജി, എം. ഷാഹിദ്, ഇ. ഷിജിൽ, കെ.ടി. നൗഫൽ, വി. മുർഷിദ്, കെ.ടി. ജിജീഷ്, സി.പി. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------...
പെരിന്തൽമണ്ണയിലെ സൗന്ദര്യവത്കരണം : തൊണ്ടിവാഹനങ്ങൾ നീക്കിത്തുടങ്ങി
Local

പെരിന്തൽമണ്ണയിലെ സൗന്ദര്യവത്കരണം : തൊണ്ടിവാഹനങ്ങൾ നീക്കിത്തുടങ്ങി

Perinthalmanna RadioDate: 22-03-2024പെരിന്തൽമണ്ണ : നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പോലീസ്‌സ്റ്റേഷൻ റോഡും പരിസരങ്ങളും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി തൊണ്ടിവാഹനങ്ങൾ നീക്കംചെയ്യാൻ തുടങ്ങി. പോലീസ്‌ സ്റ്റേഷൻ റോഡിനു സമീപത്ത് കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങളാണ് ദേശീയ പാതയ്ക്കപ്പുറത്ത് ഡിവൈ.എസ്.പി. ഓഫീസ് വളപ്പിലേക്കു മാറ്റുന്നത്. വ്യാഴാഴ്ച രാവിലെ മുതലാണ് നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും പോലീസിന്റെയും മേൽനോട്ടത്തിൽ വാഹനങ്ങൾ മാറ്റാൻ തുടങ്ങിയത്.20 എണ്ണമാണ് വ്യാഴാഴ്ച മാറ്റാൻ സാധിച്ചത്. ക്രെയിൻ ഉപയോഗിച്ച് തൊണ്ടിവാഹനങ്ങൾ ടിപ്പർലോറിയിലേക്ക് കയറ്റിക്കൊണ്ടുപോകുകയാണ്. വെള്ളിയാഴ്ച കൂടുതൽ ടിപ്പർലോറികളെത്തിച്ച് വാഹനങ്ങൾ നീക്കുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്ന് നഗരസഭാധികൃതർ പറഞ്ഞു. ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി. രാജീവൻ, എൽ. ഡീനു, എസ്.ഐ. അബ്ബാസ് തുടങ്ങിയവരാണ് നേതൃത്വംനൽകിയത...