നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ തുടങ്ങി മുന്നണികൾ
Perinthalmanna RadioDate: 22-03-2025മലപ്പുറം ∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു രാഷ്ട്രീയ പാർട്ടികൾ ഒരുക്കം തുടങ്ങി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ സൂചനകളൊന്നും തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയിട്ടില്ലെങ്കിലും ബൂത്തുതല യോഗങ്ങളുൾപ്പെടെ വിളിച്ചുചേർത്ത് ഇരു മുന്നണികളും കളമൊരുക്കൽ സജീവമാക്കി. തിരഞ്ഞെടുപ്പു ഫലം പി.വി.അൻവറിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുമെന്നതിനാൽ തൃണമൂൽ കോൺഗ്രസും മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. ജനപ്രതിനിധി രാജിവച്ചു 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണമെന്നതാണു ചട്ടം. ഇതുപ്രകാരം ജൂലയ് വരെ സമയമുണ്ട്. അതേസമയം, പരാജയ ഭീതി മുന്നിൽകണ്ടു തിരഞ്ഞെടുപ്പു മാറ്റിവയ്പ്പിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന ആരോപണവുമായി പി.വി.അൻവർ രംഗത്തെത്തിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലാ ഭരണകൂടത്തിനു തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്നു സന്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.മുന്നൊ...






