Tag: 220326

നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 9ന് പൊതു അവധി <br>
Local

നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 9ന് പൊതു അവധി

Perinthalmanna RadioDate: 22-03-2026 സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ - സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും അന്ന് ലഭിക്കുകകേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകം. എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ...
തിരുമാന്ധാംകുന്ന് പൂരം: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു<br>
Local

തിരുമാന്ധാംകുന്ന് പൂരം: മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു

Perinthalmanna RadioDate: 22-03-2026 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 25-ന് തുടങ്ങുന്ന പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് അങ്ങാടിപ്പുറത്തെ റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ ദേശവേല കമ്മിറ്റി ഭാരവാഹികളെയും യോഗം ചേർന്നു.പൂരത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും മാർഗ നിർദേശങ്ങളും ചർച്ച ചെയ്തു. പെരിന്തൽമണ്ണ എസ്.ഐ. സുമേഷ് സുധാകർ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു.വിവിധ ദേശവേല കമ്മിറ്റികളുടെയും അസോസിയേഷനുകളുടെയും തട്ടകം ആനപ്രേമി കൂട്ടായ്മയുടെയും പ്രതിനിധികൾ സംസാരിച്ചു. ദേവസ്വം സ്വീകരിച്ച മുന്നൊരുക്കങ്ങൾ എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ദേവസ്വം ജീവനക്കാരായ പി. ഗിരി, കെ.ടി. അനിൽകുമാർ, ആർ. ബിജു എന്നിവർ വിശദീകരിച്ചു.പതിനൊന്നാം പൂരദിവസമായ ഏപ്രിൽ നാലിന് വൈകീട്ട് മൂന്നിന് തിരുമാന്ധാംകുന്ന് ദേവസ്വം കീഴേടമായ വേട്ടക്കാരൻ ...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍<br>
Local

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ചെറിയ ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍

Perinthalmanna RadioDate: 22-03-2026 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരമായിരുന്നു 2021ല്‍ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചത്. വെറും 38 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാർത്ഥി കെപിഎം മുസ്തഫയെ മുസ്ലിം ലീഗിൻ്റെ നജീബ് കാന്തപുരം പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെ നജീബ് കാന്തപുരത്തിൻ്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി നിയമനടപടികളിലേയ്ക്ക് കടന്നിരുന്നു. കോവിഡ് രോഗികളും പ്രായമായവരും വീട്ടിലിരുന്ന് ചെയ്ത വോട്ടുകളില്‍ 348 എണ്ണം ഒപ്പും സീലുമില്ലെന്ന കാരണത്താല്‍ വരാണാധികാരി അസാധുവാക്കി. 348 വോട്ടുകള്‍ അസാധുവാക്കിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി ചോദ്യം ചെയ്തായിരുന്നു മുഹമ്മദ് മുസ്തഫ നിയമനടപടികളിലേയ്ക്ക് കടന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് നജീബ് കാന്തപുരത്തിന് അനുകൂലമായതോടെ കെപിഎം മുസ്തഫ നിയമനടപടികളില്‍ ന...
പെരുന്നാൾ ആഘോഷത്തിന് കുളിരേകാൻ എളാട് ചെക്ക് ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്<br>
Local

പെരുന്നാൾ ആഘോഷത്തിന് കുളിരേകാൻ എളാട് ചെക്ക് ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Perinthalmanna RadioDate: 22-03-2026 പെരിന്തൽമണ്ണ: കടുത്ത വേനൽ ചൂടിന് ആശ്വാസം തേടിയും പെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനും സന്ദർശകരുടെ വൻ തിരക്കിൽ എളാട് ചെക്ക് ഡാം അമർന്നു. പാലക്കാട് - മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുന്തിപ്പുഴയിലെ ഈ മനോഹര തീരം പെരുന്നാൾ ദിനത്തിൽ സന്ദർശകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ചെർപ്പുളശേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നത്. ഒഴിവ് ദിനങ്ങളിൽ കുടുംബസമേതം സമയം ചെലവഴിക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഇപ്പോഴും സന്ദർശകർക്ക് പ്രതിസന്ധിയായി തുടരുകയാണ്.കുന്തിപ്പുഴയുടെ മനോഹരമായ കാഴ്ചയും ചെക്ക് ഡാമിലെ തണുത്ത വെള്ളവും സന്ദർശകർക്ക് വേറിട്ട അനുഭവം നൽകുന്നുണ്ട്. ഡാമിന് തൊട്ടടുത്തുള്ള ആനപ്പാറയും നരിമടയും പ്രകൃതി സ്നേഹികൾക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. പ്രദേശത്തെ ടൂറിസം വികസനത്തിനായി നിരവധി...