Tag: 220424

പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പിടികൂടിയത് 15 ഓളം പെരുമ്പാമ്പുകളെ
Local

പെരിന്തൽമണ്ണയിൽ നിന്ന് ഇന്ന് പിടികൂടിയത് 15 ഓളം പെരുമ്പാമ്പുകളെ

Perinthalmanna RadioDate: 22-04-2024പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പുളിയകുത്ത് സലീം എന്നവരുടെ പറമ്പിൽ പെരുമ്പാമ്പിനെ കണ്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർക്ക് കാഴ്ച്ച വിരുന്നൊരുക്കിയത് തള്ള പാമ്പും കുഞ്ഞുങ്ങളും വിരിയാറായ പാമ്പിൻ മുട്ടകളും. മാളത്തിന് ഉള്ളിലേക് പാമ്പ് കയറി പോയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് പാമ്പിൻ കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ശ്രദ്ധയിൽപ്പെട്ടത്. വിരിയാറായി നിൽക്കുന്ന ഇരുപത്തഞ്ചോളാം മുട്ടകളെ സുരക്ഷിതമായി മാറ്റിവച്ചതിനു ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമതിന് ഒടുവിലാണ് പതിനഞ്ചോളം പാമ്പിൻ കുഞ്ഞുങ്ങളേയും തള്ള പാമ്പിനേയും പിടികൂടിയത്. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, സെക്രട്...
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്
Local

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

Perinthalmanna RadioDate: 22-04-2024സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു. 12 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. കഠിന ചൂട് 26 വരെ തുടരു. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.  ഇടിമിന്നല്‍ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsap...
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെകേരള- തമിഴ്നാട് അതിർത്തിയില്‍ ജാഗ്രത നിർദേശം
Local

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെകേരള- തമിഴ്നാട് അതിർത്തിയില്‍ ജാഗ്രത നിർദേശം

Perinthalmanna RadioDate: 22-04-2024ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തിജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പു വൃത്തങ്ങൾ അറിയിച്ചു. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...
കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടൽ വെല്ലുവിളിയാകും
Local

കളിസ്ഥലമില്ലാത്ത സ്കൂളുകൾ പൂട്ടൽ വെല്ലുവിളിയാകും

Perinthalmanna RadioDate: 22-04-2024കളിസ്ഥലമില്ലെങ്കിൽ സ്കൂൾ അടച്ചു പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാനൊരുങ്ങുന്നു.കളി സ്ഥലമില്ലെന്നതിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടൽ പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനം. വിഷയത്തിന്റെ അപ്രായോഗികത കോടതിയെ ബോദ്ധ്യപ്പെടുത്തും. ഐക്യകേരള രൂപീകരണം മുതലുള്ള സ്കൂളുകൾ സംസ്ഥാനത്തുണ്ട്. നന്നായി പ്രവർത്തിക്കുന്ന സ്കൂളുകൾ കളിസ്ഥലമില്ലെന്ന പേരിൽ അടച്ചുപൂട്ടാനാവുമോ ? ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കളിസ്ഥലമില്ലാത്ത ഒരു സ്കൂളിനും അനുമതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.ഓരോ വിഭാഗം സ്കൂളുകൾക്കും ആവശ്യമായ കളിസ്ഥലത്തിന്റെ വിസ്തീർണം, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് നാലു മാസത്തിനകം മാർഗനിർദ്ദേശം പുറപ്പെടുവിക്കാനാണ് സർക്കാരിനുള്ള ഹൈക്കോടതി നിർദ്ദേശം. എല്ലാ സ്കൂളുകളും ഇത് പാലിക്കുന്നുണ്...
സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി
Local

സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കി

Perinthalmanna RadioDate: 22-04-2024തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ്ങിന് ഇനി നാല് ദിവസം മാത്രം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സകല അടവുകളും പുറത്തെടുത്ത് എല്‍ഡിഎഫും യുഡിഎഫും. ന്യൂനപക്ഷവോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് അവസാനലാപ്പിലും കാണുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പ്രചാരണവിഷയമായി കത്തിക്കയറുന്നുണ്ട്.തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പ് തന്നെ ആദ്യഘട്ട പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കപ്പെട്ടിരിന്നു. സിഎഎയും മണിപ്പൂരും സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രസർക്കാരിന്‍റെ സമീപനവും സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക ധൂർത്തും മാസപ്പടി വിവാദവും എല്ലാമായിരിന്നു നിറഞ്ഞുനിന്നത്. സാധാരണ കാണാറുള്ളത് പോലെ അവസാന ലാപ്പില്‍ എത്തിയപ്പോള്‍ വിഷയങ്ങള്‍ മാറിമാറിവരികയാണ്. ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ടത്തിലെ പ്രധാന പ്രചാ...