Tag: 220425

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി
Local

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി

Perinthalmanna RadioDate: 22-04-2025യൂസ്ഡ് കാർ ഷോറൂമുകള്‍ ലൈസൻസ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഷോറൂമുകള്‍ വഴി വിറ്റഴിക്കപ്പെടുന്ന വാഹനങ്ങള്‍ സംബന്ധിച്ച കൃത്യത ഉറപ്പു വരുത്താനാണിത്.ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും വിശദവിവരങ്ങള്‍ ഷോറൂമുടമകള്‍ സൂക്ഷിക്കുന്നില്ലെന്ന കണ്ടെത്തലാണ് ലൈസൻസ് നിർബന്ധമാക്കാൻ കാരണമെന്നും ആർ.ടി.ഒ അധികൃതർ പറഞ്ഞു.കേന്ദ്ര സർക്കാറിന്‍റെ നിർദേശപ്രകാരമാണ് അടിയന്തര നടപടിയെന്നാണ് സൂചന. യൂസ്ഡ് കാർ ഷോറൂം ഉടമകള്‍ ലൈസൻസ് എടുക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയെങ്കിലും ആരും സഹകരിക്കാൻ തയാറായിരുന്നില്ല. തുടർന്ന്, മോട്ടോർ വാഹന വകുപ്പ് ഷോറൂമുകളില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. ചട്ടലംഘനം കണ്ടെത്തിയ മുപ്പതോളം ഷോറൂമുകള്‍ക്ക് നോട്ടീസ് നല്‍കി.വാഹനം വില്‍ക്കുന്നവർ കൃത്യമായ രേഖകള്‍ സൂക്ഷിക്കാത്ത കാരണത്താല്‍ ഇവിടങ്ങളില്‍നിന്ന് വാങ്...
ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളില്‍ മാത്രമാക്കി ചുരുക്കി
Local

ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളില്‍ മാത്രമാക്കി ചുരുക്കി

Perinthalmanna RadioDate: 22-04-2025ഊട്ടി: കേരളത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതല്‍ അഞ്ചു സ്ഥലങ്ങളില്‍ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡില്‍ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേല്‍ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍.ഇതോടെ നാടുകാണി, പാട്ടവയല്‍, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളില്‍ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തില്‍നിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങള്‍ക്ക് ഇ-പാസ് ആവശ്യമില്ല.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യത
Local

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില ഉയരാൻ സാധ്യത

Perinthalmanna RadioDate: 22-04-2025സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അജൈവമാലിന്യ സംഭരണ കേന്ദ്രത്തിലെ തീപ്പിടിത്തം; മാലിന്യ നീക്കം ഇഴയുന്നു
Local

അജൈവമാലിന്യ സംഭരണ കേന്ദ്രത്തിലെ തീപ്പിടിത്തം; മാലിന്യ നീക്കം ഇഴയുന്നു

Perinthalmanna RadioDate: 22-04-2025മേലാറ്റൂർ : മിനി സ്റ്റേഡിയം വളപ്പിലെ താത്കാലിക അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിലെ (എംസിഎഫ്) തീപ്പിടിത്തത്തിൽ കത്തിനശിച്ച മാലിന്യം നീക്കംചെയ്യുന്ന നടപടി ഇഴയുന്നു.മാർച്ച് പത്തിന് ഉച്ചയോടെയാണ് മാലിന്യകേന്ദത്തിൽ തീപ്പിടിത്തമുണ്ടായത്. 15 ടണ്ണിലധികം മാലിന്യമാണ് കത്തി നശിച്ചത്. തൊട്ടടുത്ത ദിവസംതന്നെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും അവ പൂർണമായും നീക്കംചെയ്തിട്ടില്ല. കത്തിക്കരിഞ്ഞ ടൺകണക്കിന് മാലിന്യം ഇപ്പോഴും സ്റ്റേഡിയം വളപ്പിൽ കുമിഞ്ഞുകൂടി കിടക്കുകയാണ്. മഴകൂടി പെയ്തതോടെ വെള്ളവും ചെളിയുംനിറഞ്ഞ മാലിന്യക്കൂമ്പാരത്തിൽ കൊതുകുകൾ പെരുകിയിരിക്കുകയാണ്. തെരുവുനായ്ക്കളുടെയും കേന്ദ്രമായി ഇവിടെ മാറിയിട്ടുണ്ട്. ഇതിനു തൊട്ടടുത്ത സ്റ്റേഡിയത്തിൽ രാവിലെയും വൈകീടുമായി നിരവധി പേരാണ് എത്തുന്നത്. അവധിക്കാലമായതിനാൽ സ്റ്റേഡിയത്തിലെത്തുന്ന കുട്ടികളുട...