Tag: 220524

സംസ്ഥാനത്താകെ നാശംവിതച്ച് കനത്ത മഴ നിർത്താതെ പെയ്യുന്നു
Local

സംസ്ഥാനത്താകെ നാശംവിതച്ച് കനത്ത മഴ നിർത്താതെ പെയ്യുന്നു

Perinthalmanna RadioDate: 22-05-2024തെക്കൻ - മധ്യ കേരളത്തിൽ കനത്ത മഴ നിർത്താതെ പെയ്യുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതകുരുക്കും ഉണ്ടായി. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.കൊച്ചിയിൽ കനത്ത മഴഎറണാകുളം ജില്ലയിൽ മണിക്കുറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. വൈറ്റില, കുണ്ടന്നൂർ,ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബ...
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം
Local

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

Perinthalmanna RadioDate: 22-05-2024സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വ​രെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം.ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധ...
അതിശക്തമായ മഴ തുടരും; മലപ്പുറം ജില്ലയില്‍ ഓറഞ്ച്  അലർട്ട്
Local

അതിശക്തമായ മഴ തുടരും; മലപ്പുറം ജില്ലയില്‍ ഓറഞ്ച്  അലർട്ട്

Perinthalmanna RadioDate: 22-05-2024സംസ്ഥാനത്ത് രണ്ട് ദിവസം അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിച്ചേക്കുമെന്നും പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അത...
എ.ഐ. ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുക അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ
Local

എ.ഐ. ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുക അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ

Perinthalmanna RadioDate: 22-05-2024എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം.  രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു. മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്.  ഇതിനുള്ള അനുമതി ലഭിച്ചാൽ  രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി.എന്നാൽ തങ്ങളുദേവ്  വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകാകില്ലെന്നുമാണ് കെൽട്രോൺ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഹർജി ജൂൺ രണ്ടാം ആഴ്ച്ചയിലേക...
കേശദാനം നടത്തി മാതൃകയായി മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി
Local

കേശദാനം നടത്തി മാതൃകയായി മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി

Perinthalmanna RadioDate: 22-05-2024പെരിന്തൽമണ്ണ: പാറൽ വീട്ടിക്കാട് എ.എം എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കേശദാനം നടത്തി മാതൃകയായി. താഴെക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ പാറൽ സ്വദേശി ചുണ്ടമ്പറ്റ അൻവറിന്റെയും ഷിഫാനയുടെയും മൂന്നു മക്കളിലെ രണ്ടാമത്തെ മകളായ അംന ഫാത്തിമയാണ് കേശദാനം നടത്തി മാതൃകയായത്.സോഷ്യൽ മീഡിയയിലെ കേശദാന വീഡിയോസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അംന ഫാത്തിമ ഈ ഉദ്യമത്തിന് തയ്യാറായത്. കേശ ദാനം മഹാദാനം പദ്ധതിയുടെ ഭാഗമായി മുറിച്ചെടുത്ത കേശം തൃശ്ശൂരിലെ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ‘അമല ക്ഷേമ‘ ഹയർ ബാങ്കിലേക്ക് നൽകുന്നതിനായി പെരിന്തൽമണ്ണ ബ്ലഡ് ഡോണേഴ്‌സ് കേരള ഭാരവാഹികളായ ജയൻ പെരിന്തൽമണ്ണ, കൃഷ്ണദാസ്, വാസുദേവൻഎന്നിവരെ ഏൽപ്പിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളു...
മേൽപ്പാലത്തിന് അടിവശത്തെ പൂന്തോട്ടവും പാർക്കും പദ്ധതി ഉപേക്ഷിച്ചതായി എം.എൽ.എ
Local

മേൽപ്പാലത്തിന് അടിവശത്തെ പൂന്തോട്ടവും പാർക്കും പദ്ധതി ഉപേക്ഷിച്ചതായി എം.എൽ.എ

Perinthalmanna RadioDate: 22-05-2024അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റെയിൽവേ മേൽപ്പാലം യാഥാർഥ്യമായിട്ട് വർഷങ്ങളേറെയായെങ്കിലും മേൽപ്പാലത്തിന് അടിവശത്തും അനുബന്ധ റോഡിനോടുമുള്ള അവഗണനയ്ക്ക് ഇനിയും പരിഹാരമില്ല. മേൽപ്പാലത്തിന് അടിവശത്ത് പൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കുമാക്കി മാറ്റി വൃത്തിയായി ഉപയോഗപ്പെടുത്താനായി 25 ലക്ഷത്തിന്റെ ഒരു പ്രോജക്ട് മങ്കട എം.എൽ.എ. മഞ്ഞളാംകുഴി അലി സർക്കാരിന് സമർപ്പിച്ചിരുന്നു.എന്നാൽ അത് പിൻവലിച്ചതായി എം.എൽ.എ. അറിയിച്ചു.പദ്ധതിക്ക് സർക്കാർ അനുമതി ലഭ്യമല്ലാത്തതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.ആർ.ഒ.ബി.യുടെ കീഴിൽ സംസ്ഥാനത്ത് എവിടെയും ഇതുപോലുള്ള പദ്ധതികൾക്ക് അനുമതിയില്ലെന്നും അതിനാൽതന്നെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിൽനിന്ന് പിന്മാറുകയാണെന്നുമാണ് എം.എൽ.എ.യുടെ അറിയിപ്പിലുള്ളത്.മേൽപ്പാലത്തിന് അടിവശം ഇപ്പോഴും വൃ...