Tag: 220525

കൂരിയാട് ദേശീയപാത തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്രം; കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡീബാർ ചെയ്തു
Local

കൂരിയാട് ദേശീയപാത തകർന്നതിൽ കടുത്ത നടപടിയുമായി കേന്ദ്രം; കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡീബാർ ചെയ്തു

Perinthalmanna RadioDate: 22-05-2025മലപ്പുറം: കൂരിയാട് ദേശീയപാത തകർന്നതിൽ നിർമാണ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്ര സർക്കാർ നടപടി. കമ്പനിയെ ഡീബാർ ചെയ്തു. കൺസൾട്ടന്റ് ആയ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തി. തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല.സംഭവത്തിൽ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദർശിച്ച സംഘം രേഖകൾ കൂടി പരിശോധിച്ച ശേഷമാകും റിപ്പോർട്ട് നൽകുക. നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കേരളത്തിലെ ദേശീയപാത തകർച്ചയിൽ മൂന്നംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചിരുന്നു. ഐഐടി പ്രൊഫസർ കെ.ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. സമിതി സ്ഥലങ്ങൾ സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിർമ്മാണ അപാകതകൾ സംബന്ധിച്ച് ജന...
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
Local

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

Perinthalmanna RadioDate: 22-05-2025രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.81 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണിത്. കഴിഞ്ഞവർഷം ഇത് 78.69 ശതമാനമായിരുന്നു. ഇത്തവണ 288394 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.4,44,707 വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് സേ പരീക്ഷ®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിര...
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും
Local

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 22-05-2025പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. 3.30 ഓടെ പരീക്ഷാഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും മന്ത്രി പ്രഖ്യാപിക്കും.പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് www.keralaresults.nic.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go, www.keralaresults.nic.in എന്നിവ വഴി ഫലം പരിശോധിക്കാം. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.ഇത്തവണ 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. 4,13,581 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌ത ഒന്നാം വര്‍ഷ പരീക്...
മണ്ണാർമല പ്രദേശത്ത് വീണ്ടും പുലി ഇറങ്ങി
Local

മണ്ണാർമല പ്രദേശത്ത് വീണ്ടും പുലി ഇറങ്ങി

Perinthalmanna RadioDate: 22-05-2025പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് വീണ്ടും പുലി ഇറങ്ങി. കാര്യവട്ടം- പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ മാട് ഭാഗത്ത് സ്ഥാപിച്ച സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാത്രി 9.37-നാണ് പൊന്തക്കാട്ടിൽ നിന്ന് ചാടി വരുന്ന പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. പ്രദേശത്ത് പുലിയെ കാണുന്നത് നിത്യ സംഭവമായിട്ടുണ്ട്. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കുന്ന പുലിയെ കണ്ട് ഭയന്നു വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാർ വെട്ടത്തൂർ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെത്തി പ്രതിഷേധിച്ചു. ഡിഎഫ്ഒ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയായി നാട്ടുകാർ പറഞ്ഞു.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...