Tag: 220725

തിരക്കുള്ള റോഡരികിലെ ട്രാൻസ്ഫോര്‍മര്‍ ഭീഷണിയാകുന്നു

Local

തിരക്കുള്ള റോഡരികിലെ ട്രാൻസ്ഫോര്‍മര്‍ ഭീഷണിയാകുന്നു

Perinthalmanna RadioDate: 22-07-2025പെരിന്തല്‍മണ്ണ: തിരക്കുള്ള റോഡരികില്‍ കാല്‍നട യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയർത്തുന്ന വൈദ്യുതി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ് ഈ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.വാഹന തിരക്കേറിയ റോഡിന്‍റെ വീതി കുറഞ്ഞ ഭാഗത്ത് കാല്‍നട യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ട്രാൻസ്ഫോർമറിന്‍റെ മുൻവശത്ത് കൂടെയാണ് കടന്നു പോകേണ്ടത്. മഴ പെയ്താല്‍ ട്രാൻസ്ഫോർമറില്‍ നിന്ന് ശബ്ദവും സ്പാർക്കിംഗും ഉണ്ടാകുന്നത് പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു.രണ്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഇതേ റോഡില്‍ ട്രാൻസ്ഫോമറിന്‍റെ രണ്ട് ഭാഗത്തായാണുള്ളത്. കാലപ്പഴക്കമേറിയ ട്രാൻസ്ഫോർമറും അനുബന്ധ സംവിധാനങ്ങളും റോഡിനോട് ചേർന്നാണ് നില്‍ക്കുന്നത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ...
അങ്ങാടിപ്പുറം പഞ്ചായത്തിൽ ബയോ ബിന്നുകളുടെ വിതരണം ആരംഭിച്ചു

Local

അങ്ങാടിപ്പുറം പഞ്ചായത്തിൽ ബയോ ബിന്നുകളുടെ വിതരണം ആരംഭിച്ചു

Perinthalmanna RadioDate: 22-07-2025അങ്ങാടിപ്പുറം: പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തം ആക്കുന്നതിന്റെ  ഭാഗമായി അങ്ങാടിപ്പുറം പഞ്ചായത്ത് ഗുണഭോകതാക്കൾക്കുള്ള ബയോ ബിന്നുകളുടെ വിതരണം അരിപ്രയിൽ വെച്ച് നടന്നു. വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സഈദ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ജസീന അംഗകാടൻ, ആസൂത്രണ സമിതി അംഗം ഹാരിസ് കളത്തിങ്ങൽ, പഞ്ചായത്ത്‌ RP അബു താഹിർ തങ്ങൾ, സെക്രട്ടറി സുഹാസ് ലാൽ, അസിസ്റ്റന്റ് സെക്രട്ടറി സ്മിത ടി ജി,ഹെൽത് ഇൻസ്‌പെക്ടർ ജിജി എന്നിവർ പങ്കെടുത്തു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഡീസൽ ചോർച്ച; കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുവർഷം, ബാലാവകാശ ലംഘനമെന്ന് കമ്മിഷൻ അംഗം

Local

ഡീസൽ ചോർച്ച; കുടിവെള്ളം മുടങ്ങിയിട്ട് രണ്ടുവർഷം, ബാലാവകാശ ലംഘനമെന്ന് കമ്മിഷൻ അംഗം

Perinthalmanna RadioDate: 22-07-2025അങ്ങാടിപ്പുറം : 2023 ഓഗസ്റ്റ് 20-ന് ഡീസൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് പരിയാപുരത്തെ എട്ടു വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്ന പ്രശ്‌നങ്ങൾക്ക് ഇതുവരെയും പരിഹാരം കാണാത്തതിൽ ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് അമർഷം പ്രകടിപ്പിച്ചു. മുപ്പതോളം കുട്ടികളും അന്തേവാസികളും താമസിക്കുന്ന ചാരിറ്റബിൾ ഹോമിൽ ഇതുവരെയും ശുദ്ധമായ കുടിവെള്ളം ലഭ്യമായിട്ടില്ല. ഇത് കടുത്ത ബാലാവകാശ ലംഘനമാണെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്കു സമർപ്പിക്കുമെന്നും സിസിലി ജോസഫ് പറഞ്ഞു. പരാതി ലഭിച്ചതിനെതുടർന്ന് പരിയാപുരം ഫാത്തിമ ചാരിറ്റബിൾ ബോർഡിങ് ഹോമിലെത്തിയ ബാലാവകാശ കമ്മിഷൻ അംഗം സിസിലി ജോസഫ് ഹോമിലെ സിസ്റ്റേഴ്‌സുമായും ജനകീയ സമിതി ഭാരവാഹികളുമായും ദുരിതമനുഭവിക്കുന്നവരുമായും ചർച്ച നടത്തി. തിരുവനന്തപുരത്ത് ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാറിന്റെ അധ്യക്ഷതയിൽ ഉടൻ ചേരുന്ന കമ്മിഷൻ മീറ്റിങ്ങിൽ ഇക്കാര്യം ചർച...
റോഡിലെ അപകട കുഴികൾ നികത്തി മങ്കട ട്രോമാകെയർ പ്രവർത്തകർ

Local

റോഡിലെ അപകട കുഴികൾ നികത്തി മങ്കട ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 22-07-2025 മങ്കട: തിരൂർക്കാട്- ആനക്കയം റോഡിൽ പാലക്കത്തടത്തു മഴയെ തുടർന്നു രൂപപ്പെട്ട അപകടകരമായ വലിയ കുഴികൾ നികത്തി മങ്കട ട്രോമാകെയർ യൂണിറ്റ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും. മഴ കാരണം കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ ഇന്നലെ മാത്രം വീണതു പത്തിലേറെ സ്കൂട്ടറുകളാണ്. പലർക്കും പരുക്കേറ്റു.വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ അഭ്യർഥിച്ചതിനെ തുടർന്നു കുഴിയിൽ കെട്ടിനിൽക്കുന്ന വെള്ളം ഓവുചാലിലേക്കു ചാല് കീറി ഒഴിവാക്കുകയും ക്വാറി വേസ്റ്റ് നിരത്തി ഗതാഗത സൗകര്യമൊരുക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രവൃത്തി വൈകിട്ട് 6 മണി വരെ നീണ്ടു.പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്ഗറലി, സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ്.കാരൻമയിൽ, എഎസ്ഐ അഷറഫ്, ട്രോമാകെയർ രക്ഷാധികാരി സമദ് പറച്ചികോട്ടിൽ, സുനീർ ചേരിയം, ഗഫൂർ വടക്കാങ്ങര, ജലാൽ പുല്ലോടൻ, നസീമുൽഹഖ് വടക്കാങ്ങര, റിയാസ് അരിപ്ര, മുഹമ്മദ് പാറക്കൽ, ...
അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ദേശീയപാതയിലെ കുഴികൾ  ദുരിതം തുടരുന്നു

Local

അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ദേശീയപാതയിലെ കുഴികൾ  ദുരിതം തുടരുന്നു

Perinthalmanna RadioDate: 22-07-2025പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ഉടനീളം കുഴികൾ. രൂക്ഷമായ ഗതാഗത ക്കുരുക്കിനൊപ്പം വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളുണ്ടാവുന്നതും പതിവാണ്.അങ്ങാടിപ്പുറത്ത് മേൽപാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനം ഉണ്ടായില്ല. പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേൽപാലത്തിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോൺക്രീറ്റിങ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങൾ ഇറങ്ങി വാഹനങ്ങൾ സ്ഥിരമായി കുടുങ്ങുന്ന അവസ്ഥയാണ്. ഇതോടെ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടാൻ പുതിയൊരു കാരണം കൂടിയായി.പെരിന്തൽമണ്ണ ഭാഗത്ത് പ്രസന്റേഷൻ സ്‌കൂളിനു മുൻപായി റോഡിന്റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങൾക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ...