Tag: 220924

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Local

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 22-09-2024കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌  ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ്  പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 23, 24 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങള...
ഷൊർണൂർ -നിലമ്പൂർ പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നു
Local

ഷൊർണൂർ -നിലമ്പൂർ പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടുന്നു

Perinthalmanna RadioDate: 22-09-2024പെരിന്തൽമണ്ണ: ഷൊർണൂർ -നിലമ്പൂർ പാതയിൽ ട്രെയിനുകളുടെ വേഗം കൂട്ടാൻ തീരുമാനം. നിലവിൽ 75 കിലോമീറ്ററായിരുന്നത് 85 കിലാേമീറ്ററായാണ് വർധിപ്പിക്കുക. ഇതോടെ, നിലമ്പൂർ -ഷൊർണൂർ പാതയുടെ വികസനത്തിന് മലപ്പുറത്ത് മനോരമ നടത്തിയ ആശയക്കൂട്ടായ്മയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നുകൂടി യാഥാർഥ്യമായി. നിലമ്പൂർ - ഷൊർണൂർ പാതയുടെ ദൈർഘ്യം 66 കിലോമീറ്ററാണ്. നിലവിൽ 1.35- 1.40 മണിക്കൂർ കൊണ്ടാണ് ഈ ദൂരം ഓടിയെത്തുന്നത്. വേഗം കൂട്ടുന്നതോടെ 1.30 മണിക്കൂറായി കുറയും. 10 മിനിറ്റ് വ്യത്യാസത്തിന് യാത്രക്കാർക്ക് ഷൊർണൂരിൽനിന്നു കണക്‌ഷൻ ട്രെയിനുകൾ കിട്ടാതെ പോകുന്ന അവസ്ഥയ്ക്ക് പരിഹാരമാകും. ചെന്നൈ സതേൺ റെയിൽവേ ആസ്ഥാനത്തുനിന്നാണ് വേഗം കൂട്ടാൻ അനുമതിയായത്. പാലക്കാട് ഡിവിഷൻ അനുവാദം നൽകുന്ന മുറയ്ക്ക് നടപ്പാക്കും. നിലമ്പൂർ - കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് ഒരു കോച്ച് കൂടി അനുവദിക്കാൻ തീരുമാ...
പട്ടിക്കാട് മൊബൈൽ ഷോപ്പിൽ മോഷണം; നാലു ലക്ഷം രൂപയുടെ ഫോണുകൾ നഷ്ടമായി
Local

പട്ടിക്കാട് മൊബൈൽ ഷോപ്പിൽ മോഷണം; നാലു ലക്ഷം രൂപയുടെ ഫോണുകൾ നഷ്ടമായി

Perinthalmanna RadioDate: 22-09-2024പട്ടിക്കാട്: മൊബൈൽ ഷോപ്പിൽ നിന്ന് നാലുലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു. ചുങ്കം ജങ്ഷനിൽ പെരിന്തൽമണ്ണ റോഡിലുള്ള സ്ഥാപനത്തിൽ വെള്ളിയാഴ്ച രാത്രി 9.30-നും ശനിയാഴ്ച പുലർച്ചെയ്ക്കുമിടയിലാണ് സംഭവം. രാവിലെ ഒൻപതിന് സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് സൈഡിലുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഷോപ്പിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാലു ലക്ഷത്തോളം രൂപ വിലവരുന്ന പുതിയ മൊബൈൽ ഫോണുകളാണ് കവർന്നത്. ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പോലീസും മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. മോഷ്ടാവ് മുഖംമറച്ച നിലയിലായിരുന്നു. മോഷ്ടാവിനെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ശാന്തപുരം ചുങ്കം യൂണിറ്റ് പ്രസിഡന്റ് എ. മുബഷിർ, സെക്രട്ടറി എ....
മേലാറ്റൂർ- പുലാമന്തോൾ റോഡ് നിർമാണ വിവാദം; വിലക്കിയ കമ്പനി വീണ്ടും പണിതുടങ്ങി
Local

മേലാറ്റൂർ- പുലാമന്തോൾ റോഡ് നിർമാണ വിവാദം; വിലക്കിയ കമ്പനി വീണ്ടും പണിതുടങ്ങി

Perinthalmanna RadioDate: 22-09-2024പെരിന്തൽമണ്ണ:  പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ–പുലാമന്തോൾ റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല. ഹൈദരാബാദ് ആസ്ഥാനമായ കരാർ കമ്പനിയെ ഒഴിവാക്കിയതായി കെഎസ്‌ടിപി (കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്‌ട്) ഡയറക്‌ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയതിന് പിന്നാലെ ഇന്നലെ റോഡിൽ നിർമാണത്തിൽ ഇതേ കമ്പനിയുടെ തൊഴിലാളികൾ സജീവമായി. തിരുനാരായണപുരം ഭാഗത്താണ് ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ റോഡ് റോളറും മറ്റുമുപയോഗിച്ച് ടാറിങ് നടത്തിയത്. കഴിഞ്ഞ കുറേ നാളായി ജോലികൾ സ്‌തംഭിച്ചു കിടക്കുകയായിരുന്നു. ഇന്നലെ റോഡിൽ നടന്ന ജോലി സംബന്ധിച്ച് കെഎസ്‌ടിപിക്കും വ്യക്തതയില്ല. ഈ കരാർ കമ്പനിയെ ഒഴിവാക്കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് അവർ വീണ്ടും നിർമാണം തുടങ്ങിയതെന്ന് അറിയില്ലെന്നുമാണ് കെഎസ്‌ടിപി അധികൃതർ പറയുന്നത്.എന്തായാലും ജനത്തിന്റെ യാത്രാ ...