Tag: 220925

പെരിന്തൽമണ്ണയിൽ ഓടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു<br>
Local

പെരിന്തൽമണ്ണയിൽ ഓടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Perinthalmanna RadioDate: 22-09-2025 പെരിന്തൽമണ്ണ : പൊന്ന്യാകുർശി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥ‌തയിലുള്ള കാർ ഓടി കൊണ്ടിരിക്കേ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാതായ്ക്കര ഐടിഐ റോഡിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ജില്ലാ ട്രോമാകെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരും അസി.സ്‌റ്റേഷൻ ഓഫിസർ പി.നാസറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 6 മുതല്‍<br>
Local

തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 6 മുതല്‍

Perinthalmanna RadioDate: 22-09-2025 മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ ആറ് മുതല്‍ 9 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ നടക്കും. സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതോടു കൂടി പ്രാദേശിക രാഷ്ട്രീയരംഗം ചൂടുപിടിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണമാണ്. 23 വാർഡുള്ള തദ്ദേശ സ്ഥാപനത്തില്‍ 12 വാർഡും വനിതാ വാർഡുകളാകും. 50 ശതമാനത്തിലും അധികം വനിതാ സംവരണമാകും.നിലവില്‍ സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കി ശേഷിക്കുന്ന വാർഡുകളെ ഉള്‍പ്പെടുത്തി ആയിരിക്കും നറുക്കെടുപ്പ് നടത്തുക. വനിത, പട്ടികജാതി വനിത, പട്ടികവർഗ വനിത, പട്ടികജാതി, പട്ടികവർഗം എന്നീ ക്രമത്തില്‍ നറുക്കെടുത്താണ് സംവരണ വാർഡായി തീരുമാനിക്കുക. ഒരു വാർഡ് തുടർച്ചയായി ഏതെങ്കിലും ഒരു വിഭാഗത്തിനു തന്നെ സംവരണമായി വരുന്നത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ തെരഞ്ഞെടുപ്പിലും ആവർത്തനക്രമം പാലിച്ച്‌ ...
തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞത്തിന് ആയിരങ്ങൾ<br>
Local

തിരുമാന്ധാംകുന്നിൽ ഭഗവതിക്കണ്ടം നടീൽയജ്ഞത്തിന് ആയിരങ്ങൾ

Perinthalmanna RadioDate: 22-09-2025 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ രണ്ടേക്കറോളം വരുന്ന ഭഗവതിക്കണ്ടമെന്ന നെൽപ്പാടത്ത് മിനിറ്റുകൾക്കകം ഞാറുനിറഞ്ഞു. തിരുമാന്ധാംകുന്നിലമ്മയ്ക്ക് ഒരു ഞാറ്റുമുടിയെങ്കിലും സമർപ്പിക്കാനായി രാവിലെ എട്ടുമുതൽതന്നെ പാടത്ത് ഭക്തരെത്തി. രാവിലെ 9.30ന് പന്തീരടി പൂജയ്ക്കു ശേഷം നടീൽയജ്ഞം തുടങ്ങി. കൃഷി നടത്തിപ്പുകാരായ കളത്തുംചാളക്കൽ കുടുംബത്തിലെ മുതിർന്ന കർഷകൻ അയ്യപ്പൻ നിലവിളക്ക് കൊളുത്തി പാടവരമ്പത്ത് ഇളനീർ വെട്ടിയാടി ആദ്യ ഞാറ്റുമുടി ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാലിന്‌ നൽകി. എക്‌സിക്യുട്ടീവ് ഓഫീസർ ഞാറ്റുമുടി കണ്ടത്തിൽ ഇറക്കിവെച്ചതോടെ യജ്ഞത്തിനു തുടക്കമായി. തുടർന്ന് പാടവരമ്പത്ത് കാത്തുനിന്നിരുന്ന ഭക്തർ പാടത്തിറങ്ങി ഞാറുനടാൻ തുടങ്ങി. അസി. മാനേജർ എ.എൻ. ശിവപ്രസാദും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.പാറക്കടവിൽ കാലുകൾ ശുദ്ധിയാക്കി ദേവീദർശനം നടത്തി...
ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നു; ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു<br>
Local

ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നു; ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു

Perinthalmanna RadioDate: 22-09-2025 ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു. രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങളുടെ വിലയും സേവന നിരക്കുകളും കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം.നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ, നെയ്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു.നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങൾ, ഷാംപൂ എന്നിവയുടെ വിലയിലെ മാറ്റം എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.ജീവൻരക്ഷാ മരുന്നുൻ്റെയും...